യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതും എയർലൈൻ അധികൃതർ മറുപടിയുമായി രംഗത്തെത്തി. റയാന്‍എയറിന്‍റെ മറുപടി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
യാത്രക്കാരുടെ പരാതികളോടുള്ള രസകരമായ പ്രതികരണങ്ങൾക്ക് പേരുകേട്ട എയർലൈൻ ആണ് യൂറോപ്യൻ ബജറ്റ് എയർലൈൻ ആയ റയാൻഎയർ. കഴിഞ്ഞ ദിവസം ഒരു എക്സ് ഉപയോക്താവ് റയാൻഎയറിനോട് നടത്തിയ അഭ്യർത്ഥനയും അതിന് എയർലൈൻ നൽകിയ മറുപടിയും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നു. തന്‍റെ ഭർത്താവിന് ഒരു രഹസ്യബന്ധം ഉണ്ടെന്ന് താൻ കണ്ടെത്തിയെന്നും അതിനാൽ തനിക്കും ഭർത്താവിനുമായി പോകാൻ ബുക്ക് ചെയ്ത ടിക്കറ്റ് ചാർജ് തിരികെ നൽകാമോ എന്നായിരുന്നു യുവതിയുടെ അഭ്യർത്ഥന. യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതും എയർലൈൻ അധികൃതർ മറുപടിയുമായി രംഗത്തെത്തി. യുവതിയുടെ ട്വിറ്റര്‍ (X) പോസ്റ്റിന് താഴെ റയാൻഎയർ കുറിച്ച മറുപടി ഇങ്ങനെയായിരുന്നു; "ഇമോഷണൽ ബാഗേജിന് അധിക ചിലവുണ്ട്, കാർലീ."
വിചിത്രം; ദിവസങ്ങളോളം പാര്‍ക്കിംഗില്‍ നിര്‍ത്തിയാലും വാഹനങ്ങള്‍ ഓഫ് ചെയ്യാത്ത നഗരം !
എയർലൈൻസിന്‍റെ മറുപടി വളരെ വേഗത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന് നിരവധി പേരാണ് കമന്‍റ് കുറിക്കാനായെത്തിയത്. "ഇമോഷണൽ ബാഗേജാണ് ഏറ്റവും ഭാരമുള്ളത്... അധിക ലഗേജ് ഫീസ് ഈടാക്കും." ഒരു കാഴ്ചക്കാരന്‍ എഴുതി. മറ്റൊരാൾ അഭിപ്രായപ്പെട്ടത് "ലോൽ സാവേജ്. ഇത് ഓൺലൈനിലെ ഏറ്റവും മികച്ച ഉപഭോക്തൃ ഫീഡാണ്," എന്നായിരുന്നു.
അമ്പമ്പോ എന്തൊരു ഹാങ്ഓവര്‍; 34 ലിറ്റർ ബിയർ കുടിച്ചു, ഒരു മാസമായിട്ടും ഹാങ്ഓവർ മാറാതെ 37 കാരൻ !
emotional baggage costs extra, Karlie https://t.co/fnOgCWzt1d
— Ryanair (@Ryanair)10 മണിക്കൂർ നീണ്ട വിമാന യാത്ര; ബോറടി മാറ്റാൻ യുവതി ഒപ്പം കൂട്ടിയത് 3 പൂച്ചകളെ !
'സമാനമായ രീതിയിൽ മറ്റൊരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു, യൂറോപ്പിലെ റയാന്‍എയറിൽ നിന്ന് യാത്ര ചെയ്ത ഒരു സ്ത്രീ വിൻഡോ സീറ്റ് ലഭിക്കുമെന്ന് കരുതി അധിക പണം ടിക്കറ്റ് ചാർജ് ആയി നൽകിയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൾക്ക് ലഭിച്ചത് വിൻഡോ സീറ്റ് അല്ലായിരുന്നു. രോഷാകുലയായ യാത്രക്കാരി തനിക്ക് വിമാനത്തിൽ ലഭിച്ച സീറ്റിന്‍റെ ചിത്രം ട്വീറ്റ് ചെയ്തു. ഇതിന് റയാൻഎയർ നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രക്കാരിക്ക് വിൻഡോ സീറ്റ് വാഗ്ദാനം ചെയ്തുവെന്ന് ന്യായീകരിച്ച റയാന്‍ എയര്‍ അവരുടെ എമർജൻസി ഡോറിൽ ഉണ്ടായിരുന്ന ചെറിയ വൃത്താകൃതിയിലുള്ള ഗ്ലാസ് ഓപ്പണിംഗിന്‍റെ ഒരു ചിത്രം പങ്കുവച്ചു.
പ്രതീക്ഷിക്കുന്നത് എട്ടര കോടി രൂപ; എൽവിസ് പ്രെസ്‌ലി ധരിച്ച 'സിംഹ നഖ നെക്ലേസ്' ലേലത്തിന് !