അഞ്ച് ദിവസത്തെ ആ യാത്രയിൽ അവൾ ഒരു ഇന്ത്യക്കാരനുമായി പ്രണയത്തിലാവുകയായിരുന്നു. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
ഒരുപാട് സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ചും സോളോ ട്രിപ്പ് ഇഷ്ടപ്പെടുന്നവരെ. വിദേശത്ത് നിന്നുള്ള അനേകം സഞ്ചാരികൾ ഇന്ത്യയിൽ എത്തുകയും ഇന്ത്യായാത്രയെ അതിമനോഹരമായ അനുഭവമായി വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ റഷ്യൻ യുവതിയുടെ അനുഭവം കുറച്ചുകൂടി വേറിട്ടതാണ്. അഞ്ച് വർഷം മുമ്പ് ഇന്ത്യയിൽ അഞ്ച് ദിവസത്തെ സോളോ ട്രിപ്പ് വന്ന യുവതി ഇപ്പോൾ ഇന്ത്യയുടെ മരുമകളാണ്. അഞ്ച് വർഷമായി അവൾ ഇന്ത്യയിൽ തന്നെയാണ്.
പൊളീന അഗർവാൾ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ ഇന്ത്യൻ യാത്രയുടെ കഥ പറയുന്നത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് പൊളിന. സോളോ ട്രിപ്പിനോടും വലിയ താല്പര്യമാണ്. വിവിധ രാജ്യങ്ങളിൽ അവൾ തനിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയോടും അവൾക്ക് ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയാണ് അവൾ ഇന്ത്യയിലേക്ക് സോളോ ട്രിപ്പ് വരുന്നത്.
എന്നാൽ, അഞ്ച് ദിവസത്തെ ആ യാത്രയിൽ അവൾ ഒരു ഇന്ത്യക്കാരനുമായി പ്രണയത്തിലാവുകയായിരുന്നു. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ത്യക്കാരനുമായും ഇന്ത്യയുമായും പ്രണയത്തിലായ പൊളീന അഞ്ച് വർഷമായി ഇപ്പോൾ ഇന്ത്യയിലാണ് താമസം എന്നാണ് പറയുന്നത്. എന്നാൽ, തന്റെ ഭർത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ അവൾ പങ്കുവച്ചിട്ടില്ല. ഭർത്താവിന്റെ സർനെയിം അവൾ സ്വീകരിച്ചിട്ടുണ്ട്.
വീഡിയോയിൽ, ഒരു ഇന്ത്യക്കാരിയെ പോലെ സാരിയുടുത്ത് നിൽക്കുന്ന പൊളീനയേയും കാണാം. നിരവധിപ്പേരാണ് പൊളീനയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റുകളും നൽകിയിരിക്കുന്നത്. പല വിശേഷങ്ങളായിരുന്നു ആളുകൾക്ക് അറിയേണ്ടിയിരുന്നത്. താജ് മഹൽ കണ്ടോ? ഇന്ത്യ ഇഷ്ടപ്പെട്ടോ തുടങ്ങി വിവിധ ചോദ്യങ്ങൾ ആളുകൾ അവളോട് ചോദിക്കുന്നുണ്ട്.
അത് മാത്രമല്ല, പൊളീനയെ സാരിയുടുത്ത് കാണാൻ നല്ല ഭംഗിയുണ്ട് എന്നും നിരവധി പേർ കമന്റ് നൽകിയിട്ടുണ്ട്.
പ്രേമിച്ചും പ്രേമം തകർന്നും പ്രേമത്തിന് കൂട്ടുപോയും പരിചയമുണ്ടോ? ജോലിയുണ്ട്; വൈറലായി ഒരു ഓഫർ