25 വയസിന് താഴെയുള്ള വിദ്യാർത്ഥിനികൾക്ക് ഒരു കുഞ്ഞ് ജനിച്ചാൽ 81,000 രൂപ വാഗ്ദാനം; എന്നിട്ടും ഉയരാതെ ജനനനിരക്ക്

By Web Desk  |  First Published Jan 10, 2025, 12:01 PM IST

ദേശീയ, പ്രാദേശിക സര്‍ക്കാരുകൾ വലിയ തോതില്‍ പണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും റഷ്യയുടെ ജനനനിരക്ക് താഴേക്ക് തന്നെയെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. 



ഷ്യയുടെ ജനസംഖ്യാ വളര്‍ച്ച താഴേക്കാണെന്ന് റിപ്പോര്‍ട്ടുകൾ വന്നിട്ട് കാലം കുറച്ചായി. ഇതിനിടെ വർഷം രണ്ടാകാറായ യുക്രൈന്‍ അധിനിവേശവും സൈന്യത്തിലെ അംഗസംഖ്യാ കുറവും ജനസംഖ്യാ വളര്‍ച്ച കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുടിനെ പ്രേരിപ്പിച്ചു. കുടുംബങ്ങളുടെ അംഗ സംഖ്യാ വര്‍ദ്ധനവിന് ശ്രമിക്കാനും ഇതിനായി തൊഴിൽ കേന്ദ്രങ്ങള്‍ കൂടുതല്‍ ഇടവേളകൾ നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏകാധിപതിയായ പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശങ്ങള്‍ വന്നതിന് പിന്നാലെ റഷ്യയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ജനസംഖ്യാ വര്‍ദ്ധനവിനായി വിപുലമായ പദ്ധതികളാണ് അവതരിപ്പിക്കുന്നത്. റഷ്യന്‍ പ്രദേശമായ കരേലിയ 25 വയസില്‍ താഴെയുള്ള യുവതിക്ക് കുഞ്ഞ് ജനിച്ചാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് 1,00,000 റൂബിൾ (ഏകദേശം 81,000 രൂപ) ആണ്. കുടുംബങ്ങള്‍ വളര്‍ത്താന്‍ യുവതികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ വാഗ്ദാനമെന്ന് മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചില യോഗ്യതകൾ ഉള്ളവര്‍ക്ക് മാത്രമേ ഈ വാഗ്ദാനം ലഭിക്കൂ. പ്രധാനപ്പെട്ടത് കരേലിയയിലെ താമസക്കാരിയായിരിക്കണം. പ്രായം  25 വയസില്‍ താഴെ. അതേസമയം അടുത്തുള്ള ഏതെങ്കിലും സർവകലാശാലയിലോ സ്ഥാപനത്തിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിനിയും ആയിരിക്കണം. എന്നാല്‍, പദ്ധതിയെ വിമര്‍ശിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തി. നിയമപ്രകാരം ഇപ്പോൾ തന്നെ ഗർഭിണികളായ അമ്മമാർ ഈ പദ്ധതിയില്‍പ്പെടില്ല. സഡൻ ഇൻഫന്‍റ് ഡെത്ത് സിൻഡ്രോം (എസ്ഐഡിഎസ്) ബാധിച്ച് കുട്ടി മരിക്കുകയാണെങ്കിലോ പണം ലഭിക്കുമെന്ന് ഉറപ്പുമില്ല. തീര്‍ന്നില്ല, ശാരീരിക വൈകല്യമുള്ള കുട്ടികൾ ജനിച്ചാല്‍ അമ്മമാര്‍ക്ക് ഈ പണം ലഭിക്കുമോ എന്നും പറയുന്നില്ല. ഒപ്പം പ്രസവാനന്തര ശുശ്രുഷകൾ, ശിശു പരിപാലന ചെലവുകൾ എന്നിവയ്ക്കായി പണം നല്‍കുമോ എന്നും പദ്ധതി വിശദമാക്കുന്നില്ല. 

Latest Videos

ചൂട് വെള്ളത്തിൽ കുളിച്ച്, മഞ്ഞണിഞ്ഞ മാമലകൾ കണ്ട്, 4,466 കിമീ. ദൂരം ഒരു ട്രെയിന്‍ യാത്ര; വൈറൽ വീഡിയോ

അതേസമയം സമാനമായൊരു പദ്ധതി മധ്യ റഷ്യൻ നഗരമായ ടോംസ്കിലുണ്ട്. മാത്രമല്ല, റഷ്യയിലെ കുറഞ്ഞത് പതിനൊന്ന് പ്രാദേശിക സർക്കാരുകൾ പ്രസവിക്കുന്ന പെൺകുട്ടികൾക്ക് പണം അടക്കമുള്ള വാഗ്ദാനങ്ങള്‍ നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ദേശീയ സര്‍ക്കാരും പ്രസവാനുകൂല്യങ്ങളില്‍ വലിയ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. ആദ്യമായി അമ്മമാരാകുന്നവര്‍ക്ക്  2025 മുതൽ 6,77,000 റൂബിൾ (ഏകദേശം 5 ലക്ഷം രൂപ) ലഭിക്കും. കഴിഞ്ഞ വര്‍ഷം വരെ ഇത് 630,400 റൂബിളായിരുന്നു. കൂടാതെ, രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന അമ്മമാർക്ക് 8,94,000 റൂബിളും (ഏകദേശം 7 ലക്ഷം രൂപ)  ലഭിക്കും. 

'ജീവനക്കാര്‍ തീ വിഴുങ്ങണം' ആത്മവിശ്വാസവും ടീം സ്പിരിറ്റും കൂട്ടാന്‍ ചൈനീസ് കമ്പനിയുടെ തന്ത്രം; രൂക്ഷ വിമർശനം

2024 -ന്‍റെ  ആദ്യ പകുതിയിൽ 5,99,600 കുട്ടികൾ മാത്രമാണ് റഷ്യയിൽ ജനിച്ചത്. 2023 -ൽ ഇതേ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ, 16,000 ജനനങ്ങൾ കുറവ്. ഇത് 25 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണെന്ന് കണക്കുകൾ കാണിക്കുന്നു. ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി റഷ്യൻ സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ, ഭവന സഹായം തുടങ്ങിയ നിരവധി നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, പദ്ധതികൾ ഉണ്ടെങ്കിലും രാജ്യത്തെ ജനന നിരക്ക് ഇപ്പോഴും ഉയര്‍ന്നിട്ടില്ല. റഷ്യയ്ക്കൊപ്പം ചൈനയിലും ജപ്പാനിലും ജനനനിരക്കില്‍ വലിയ കുറവാണ് കഴിഞ്ഞ കുറേ ദശകങ്ങായി രേഖപ്പെടുത്തിയിട്ടുള്ളത്. 

വീട് ഒരു പിടി ചാരം'; കാട്ടുതീ പടർന്നപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി, തിരിച്ചെത്തിയപ്പോൾ കണ്ടത്, വീഡിയോ വൈറൽ

click me!