രണ്ട് പതിറ്റാണ്ടോളമാണ് ഭൂമി തുരന്ന് ആഴത്തിലേക്കിറങ്ങാൻ അന്ന് സോവിയെറ്റ് യൂണിയൻ ശ്രമം നടത്തിയത്. ഒടുവില്‍ പദ്ധതി അവസാനിപ്പിച്ചപ്പോഴേക്കും, ഭൂമിയുടെ പുറംതോടിന്‍റെ മൂന്നിലൊന്ന് ഭാഗത്തേക്ക് തുരങ്കം നിര്‍മ്മിക്കപ്പെട്ടിരുന്നു.
ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം എന്ന റെക്കോർഡ് കോല സൂപ്പർഡീപ്പ് ബോർഹോളിന് സ്വന്തമാണ്. ഏകദേശം 12,262 മീറ്റർ (40,230 അടി) ആഴമാണ് ഈ ഭീമന്‍ കുഴിയ്ക്കുള്ളത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇതിന്‍റെ ആഴം നേപ്പാളിലെ എവറസ്റ്റിന്‍റെയും ജപ്പാനിലെ ഫുജി പർവതത്തിന്‍റെയും സംയുക്ത ഉയരത്തിന് തുല്യമാണ്. എന്നാൽ ആ ഭീമന്‍ ദ്വാരം റഷ്യ അടച്ചു. അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടായിരുന്നു.
കോല സൂപ്പർഡീപ്പ് ബോർഹോള്‍ നിര്‍മ്മാണ വേളയില്‍, മനുഷ്യ നിർമ്മിതമായ ഏറ്റവും ആഴത്തിലുള്ള ഒരു ദ്വാരം സൃഷ്ടിക്കുക എന്നതായിരുന്നു സോവിയറ്റ് യൂണിയന്‍റെ ലക്ഷ്യം. ശീതയുദ്ധ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. 1970 മെയ് 24 ന് റഷ്യയിലെ കോല പെനിൻസുലയിൽ ആരംഭിച്ച ഡ്രില്ലിംഗ് സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് തൊട്ടുപിന്നാലെ 1992 ലാണ് അവസാനിപ്പിച്ചത്. ഈ കാലയളവിൽ തന്നെ 9 ഇഞ്ച് വ്യാസത്തില്‍ 12,262 മീറ്റർ ആഴത്തിലേക്ക് ഇതിന്‍റെ ഡ്രില്ലിങ് പ്രവർത്തികൾ എത്തിയിരുന്നു. പക്ഷേ, ഉയർന്നു വന്ന സുരക്ഷാ, പാരിസ്ഥിതിക ആശങ്കകൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ സോവിയറ്റ് യൂണിയന് തങ്ങളുടെ അഭിമാന പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
10,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഗുഹാമുഖം കണ്ടെത്തി
ഇന്ന് ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. രണ്ട് പതിറ്റാണ്ടോളമാണ് ഭൂമി തുരന്ന് ആഴത്തിലേക്കിറങ്ങാൻ അന്ന് സോവിയെറ്റ് യൂണിയൻ ശ്രമം നടത്തിയത്. ഒടുവില്‍ പദ്ധതി അവസാനിപ്പിച്ചപ്പോഴേക്കും, ഭൂമിയുടെ പുറംതോടിന്‍റെ മൂന്നിലൊന്ന് ഭാഗത്തേക്ക് തുരങ്കം നിര്‍മ്മിക്കപ്പെട്ടിരുന്നു. അതിശയകരമായ മറ്റൊരു വസ്തുത അന്ന് സോവിയറ്റ് യൂണിയന്‍ മാത്രമായിരുന്നില്ല ഇത്തരത്തിലൊരു പദ്ധതിയ്ക്കായി ശ്രമം നടത്തിയത്. ശീതയുദ്ധകാലത്തുടനീളം യുഎസ്, ജപ്പാൻ, ജർമ്മനി തുടങ്ങിയ വൻശക്തികൾക്കിടയിലും ഭൂമിയുടെ കാമ്പിലെത്താനുള്ള ഒരു നിശബ്ദ മത്സരം ഉണ്ടായിരുന്നു.
'വാസുകി ഇൻഡിക്കസ്'; 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്
ദ്വാരത്തിലെ വളവുകൾ പോലുള്ള സങ്കീർണതകൾ ഒഴിവാക്കാൻ കഴിയുന്നത്ര ലംബമായി തുളയ്ക്കാനുള്ള ശ്രമമായിരുന്നു അന്ന് റഷ്യക്കാർ നടത്തിയിരുന്നത്. ഈ വെല്ലുവിളി ഒഴിവാക്കാൻ, അവർ വെർട്ടിക്കൽ ഡ്രില്ലിംഗ് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തു, കോല സൂപ്പർദീപ് ബോർഹോൾ പ്രോജക്റ്റിനായി 7.5 കിലോമീറ്റർ ആഴം വരെ ഡ്രിൽ ചെയ്യാൻ കഴിയുന്ന യന്ത്ര സംവിധാനങ്ങള്‍ ഇതിനിടെ അവര്‍ വികസിപ്പിച്ചിരുന്നു. എങ്കിലും അവസാന ഘട്ടത്തിൽ, ദ്വാരം അതിന്‍റെ ലംബ പാതയിൽ നിന്ന് ഏകദേശം 200 മീറ്ററോളം മാറിയിരുന്നു. നിർഭാഗ്യവശാൽ, ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തുക എന്നത് പദ്ധതിയിൽ വലിയ വെല്ലുവിളിയായി മാറി. സാധ്യമായ ഉപകരണങ്ങളുടെ അഭാവത്തില്‍ നിശ്ചിത സമയത്തിനുള്ളിൽ 10 കിലോമീറ്റർ ആഴത്തിലേക്ക് ദ്വാരം എത്തിക്കാന്‍ കഴിഞ്ഞില്ല.
30 ഏക്കര്‍ തോട്ടം, പതിനേഴ് ലക്ഷം ചെടികള്‍, കശ്മീരിന് ചായമടിച്ച് ട്യുലിപ് വസന്തം!