ചോക്ലേറ്റില്‍ നിന്നും നാല് വെപ്പുപല്ലുകള്‍ ലഭിച്ചെന്ന് റിട്ടയേർഡ് പ്രിൻസിപ്പലിന്‍റെ പരാതി

By Web Team  |  First Published Jul 23, 2024, 11:00 PM IST

ഒരു സർക്കാരിതര സ്ഥാപനത്തിലെ സന്നദ്ധപ്രവർത്തകയായ മായാദേവി ഗുപ്തയ്ക്ക് ഒരു കുട്ടിയുടെ ജന്മദിനത്തിൽ ട്രീറ്റായി ലഭിച്ച ചോക്ലേറ്റില്‍ നിന്നാണ് നാല് വെപ്പുപല്ലുകള്‍ ലഭിച്ചത്. 



ധ്യപ്രദേശിലെ ഖർഗോണിലെ റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പലായ മായാദേവി ഗുപ്തയ്ക്ക് ഒരു കുട്ടിയുടെ ജന്മദിനത്തില്‍ ലഭിച്ച ചോക്ലേറ്റിനുള്ളില്‍ നിന്നും കിട്ടിയത് നാല് വെപ്പുപല്ലുകള്‍. നിലവില്‍ ഒരു സർക്കാരിതര സ്ഥാപനത്തിലെ സന്നദ്ധപ്രവർത്തകയായ മായാദേവി ഗുപ്തയ്ക്ക് ഒരു കുട്ടിയുടെ ജന്മദിനത്തിൽ ട്രീറ്റായി ലഭിച്ച ചോക്ലേറ്റില്‍ നിന്നാണ് നാല് വെപ്പുപല്ലുകള്‍ ലഭിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് മായാദേവി ഖാർഗോണിലെ ജില്ലാ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്‌മെന്‍റിന് പരാതി നല്‍കി.

എൻജിഒ സംഘടിപ്പിച്ച ജന്മദിന പാർട്ടിയിൽ ഒരു വിദ്യാർത്ഥിയാണ് ഗുപ്തയ്ക്ക് ചോക്ലേറ്റ് നൽകിയത്.  ദിവസങ്ങൾക്ക് ശേഷം, മായാദേവി ചോക്ലേറ്റ് കഴിച്ചപ്പോൾ, അതിൽ കാഠിന്യമുള്ള എന്തോ ഒന്ന് തടഞ്ഞു. ആദ്യം അവര്‍ അത്ഭുതപ്പെട്ടു. വീണ്ടും കടിച്ചപ്പോള്‍ അല്പം കടുപ്പമുള്ള എന്തോ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നാല് വെപ്പുപല്ലുകള്‍ ലഭിച്ചത്. "എനിക്ക് ഒരു ജനപ്രിയ ബ്രാൻഡിന്‍റെ കാപ്പിയുടെ രുചിയുള്ള ചോക്ലേറ്റ് ലഭിച്ചു. ചോക്ലേറ്റ് കഴിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു കട്ടികൂടിയ ചോക്ലേറ്റ് പോലെ തോന്നി. പക്ഷേ, ഒരിക്കൽ കൂടി ചവയ്ക്കാൻ ശ്രമിച്ചപ്പോൾ അത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് മനസിലായി. ഞാൻ അത് പുറത്തെടുത്തപ്പോൾ, അത് നാല് വെപ്പുപല്ലുകളുടെ ഒരു കൂട്ടമാണെന്ന് കണ്ട് ഞാൻ ഞെട്ടിപ്പോയി" മായാദേവി ഗുപ്ത പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest Videos

undefined

തൊഴില്‍ മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ്, ഹോബി ഓട്ടോ ഓടിക്കല്‍; ഒരു വൈറല്‍ വീഡിയോ കാണാം

ഇതിന് പിന്നാലെയാണ് ഇവര്‍  ജില്ലാ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്‌മെന്‍റിന് പരാതി നല്‍കിയത്. സംഭവത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു. ചോക്ലേറ്റ് വാങ്ങിയ കടയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് ഒരു സംഘത്തെ നിയോഗിച്ചു. ഈ സാമ്പിളുകൾ കൂടുതൽ വിശകലനത്തിനായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കഴിഞ്ഞ ജൂണില്‍ സമാനമായ രീതിയില്‍ മുംബൈയിലെ ഒരു ഡോക്ടർ തന്‍റെ സഹോദരിക്കായി ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്ക്രീം കോണിനുള്ളിൽ ഒരു മനുഷ്യ വിരൽ കണ്ടെത്തിയത് വലിയ വാര്‍ത്തായായിരുന്നു. അന്വേഷണത്തില്‍ ഐസ്ക്രീം കമ്പനിയുടെ അസിസ്റ്റന്‍റ് ഓപ്പറേറ്റർ മാനേജരുടെ വിരലാണ് ഐസ്ക്രീമിനുള്ളില്‍ നിന്നും ലഭിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

വ്ലോഗർ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു? എഡിറ്റ് ചെയ്ത വീഡിയോക്ക് വ്യാപക പ്രചാരം; പക്ഷേ യാഥാർത്ഥ്യം മറ്റൊന്ന്

click me!