സെവില്ലെയിലെ റെസ്റ്റോറന്‍റുകളാണ് അവിടെയെത്തുന്ന സന്ദർശകരിൽ നിന്നും സൂര്യപ്രകാശത്തിന് പണം ഈടാക്കുന്നത്. ഇത് സന്ദർശകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
വായു, വെള്ളം, വെളിച്ചം ഇവ മൂന്നും ഈ പ്രകൃതിയുടെ സ്വന്തമാണെന്നും അവയ്ക്ക് വില ഈടാക്കാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നൊരു തലമുറ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്നു. അമേരിക്കയിലെ തദ്ദേശീയ റെഡ് ഇന്ത്യന്‍ വംശജനായ സിയാറ്റിന്‍ മൂപ്പന്‍, തങ്ങളുടെ ഭൂമി കൈവശപ്പെടുത്താനെത്തിയ ഇംഗ്ലീഷുകാരോട് ചോദിച്ചത് 'ആകാശത്തെയും ഭൂമിയെയും വിൽക്കുവാനും വാങ്ങുവാനും കഴിയുന്നത് എങ്ങനെ?' എന്നായിരുന്നു. എന്നാല്‍, പോകെ പോകെ ഒന്നൊന്നായി പണം നല്‍കി വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരായി. അപ്പോഴും നമുക്ക് ചുറ്റുമുള്ള വായു പോലെ, സൂര്യപ്രകാശം സൗജന്യമായി കണക്കാക്കുന്ന വിഭവങ്ങളിൽ ഒന്നാണെന്നും അത് ആസ്വദിക്കാൻ ആരും ഒരു പൈസ പോലും ചെലവഴിക്കേണ്ടതില്ലെന്നും നമ്മള്‍ വിശ്വസിച്ചു. എന്നാൽ, നോർത്തേൺ സ്‌പെയിനിലെ സെവില്ലെയിൽ അങ്ങനെയല്ല കാര്യങ്ങള്‍ എന്നറിയാമോ? അതെ, അവിടുത്തെ റെസ്റ്റോറന്‍റുകൾ നാം ആസ്വദിക്കുന്ന സൂര്യപ്രകാശത്തിനും നമ്മളിൽ നിന്ന് പണം ഈടാക്കും.
സെവില്ലെയിലെ റെസ്റ്റോറന്‍റുകളാണ് അവിടെയെത്തുന്ന സന്ദർശകരിൽ നിന്നും സൂര്യപ്രകാശത്തിന് പണം ഈടാക്കുന്നത്. ഇത് സന്ദർശകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇപ്പോൾ ഈ പ്രവണതയ്ക്കെതിരെ വിനോദ സഞ്ചാരികളുടെയും പ്രാദേശിക സന്ദർശകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളാണ് ഇവിടുത്തെ റെസ്റ്റോറന്‍റുകൾക്ക് എതിരെ ഉയരുന്നത്. 'സൺലൈറ്റ് ഫീസ്' എന്ന പേരിലാണ് റെസ്റ്റോറന്‍റുകള്‍ ഈ തുക ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
undefined
ഭാര്യയ്ക്ക് നീതി ലഭിക്കാൻ പൊതുജനങ്ങളുടെ സഹായം തേടി ഭർത്താവ്; പ്രതിഫലം വാഗ്ദാനം, പക്ഷേ...
സ്പെയിനിൽ തണുത്ത കാലാവസ്ഥയുള്ളതിനാൽ, പല ഉപഭോക്താക്കളും സൂര്യപ്രകാശത്തിൽ ഭക്ഷണം കഴിക്കാനുള്ള അവരുടെ ആഗ്രഹം റെസ്റ്റോറന്‍റുകളിൽ എത്തുമ്പോൾ പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഭക്ഷണ മേശകളിൽ അധികവും തുറസായ സ്ഥലത്ത് സൂര്യപ്രകാശം കിട്ടത്തക്ക വിധമാണ് റെസ്റ്റോറന്‍റുകൾ ക്രമീകരിക്കാറ്. അത്തരത്തിൽ ക്രമീകരിച്ചിരിക്കുന്ന മേശകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവർക്കാണ് ബില്ലിൽ സൂര്യപ്രകാശത്തിനുള്ള പണം കൂടി അധികമായി ഈടാക്കുന്നത്. £8.50 (ഏതാണ്ട് 895 രൂപ) വരെയാണ് ഇങ്ങനെ അതികമായി റെസ്റ്റോറസന്‍റുകള്‍ ഈടാക്കുന്നത്,
അടിച്ച് പൂസാകാന്‍ ഇനി 'ഒറ്റക്കൊമ്പന്‍'; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്
ഇത്തരം പ്രവണതകള്‍ റെസ്റ്റോറന്‍റുകളിൽ പതിവായതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. ഒപ്പം പലരും ഇപ്പോൾ സൂര്യപ്രകാശം ഉള്ള ഇരിപ്പിടങ്ങൾ ബോധപൂർവം ഒഴിവാക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ തീർത്തും വിചിത്രമായ രീതിയിൽ റെസ്റ്റോറന്‍റുകൾ ആളുകളിൽ നിന്ന് പണം തട്ടുന്നത് ഇത് ആദ്യമല്ല. സമോറയിലെ ഒരു ബാറില്‍ വെയ്റ്റർ അതിഥികൾക്ക് അവരുടെ മേശയിലേക്ക് ഭക്ഷണവുമായി പോകുമ്പോഴെല്ലാം സർവീസ് ചാർജ്ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഒരു വാർത്ത സമീപകാലത്ത് പുറത്ത് വന്നിരുന്നു. കൂടാതെ ഒരു റെസ്റ്റോറന്‍റിൽ വച്ച് ജന്മദിന കേക്ക് മുറിച്ചതിന് ഒരു വിനോദസഞ്ചാരിക്ക് 1,794 രൂപ സർവീസ് ചാർജ് നൽകേണ്ടി വന്നതും അടുത്ത കാലത്താണ്.
ഭര്‍ത്താവിനെ മുതല വിഴുങ്ങി; മുതലയെ ആക്രമിച്ച് വായില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ