സൂപ്പ് ചോദിച്ചാൽ കിട്ടുക കോഫിയാവാം; ഓർഡർ ചെയ്യുന്നത് ഒന്ന് വരുന്നത് വേറൊന്ന്; ഈ റെസ്റ്റോറന്റിലെ രീതി ഇങ്ങനെ

By Web Team  |  First Published Jun 10, 2024, 1:55 PM IST

'റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്' എന്നാണ് ഈ റെസ്റ്റോറന്റിന്റെ പേര്. ഇവിടുത്തെ ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നതിന് ഒരു കാരണമുണ്ട്. ഡിമെൻഷ്യ ബാധിതരാണ് അവരെല്ലാവരും.


ടോക്കിയോയിൽ ഒരു ഭക്ഷണം ഓർഡർ ചെയ്താൽ മറ്റൊന്ന് കിട്ടുന്ന ഒരു റെസ്റ്റോറൻറ് ഉണ്ട്. ഇവിടെ നിന്നും മോശം സേവനം ലഭിക്കുന്നതിൽ ഉപഭോക്താക്കൾക്ക് സന്തോഷം മാത്രമേയുള്ളൂ. ഇവിടെയെത്തി നിങ്ങൾ സൂപ്പ് ഓർഡർ ചെയ്താൽ ചിലപ്പോൾ കിട്ടുന്നത് കോഫി ആയിരിക്കും. ഗ്രിൽ ചെയ്ത മത്സ്യം ഓർഡർ ചെയ്താൽ ചിലപ്പോൾ പച്ചവെള്ളം കിട്ടിയേക്കാം. ഇനി കുടിക്കാൻ അല്പം പച്ചവെള്ളം ആവശ്യപ്പെട്ടാൽ ചിലപ്പോൾ അത് വെയിറ്റർമാർ തന്നെ കുടിച്ചേക്കാം. 

കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ടല്ലേ? എന്നാൽ, അത്ഭുതപ്പെടേണ്ട അങ്ങനെയൊരു റെസ്റ്റോറന്റുണ്ട്. ഇവിടെയൊന്നുമല്ല, പറഞ്ഞല്ലോ അങ്ങ് ജപ്പാനിലെ ടോക്കിയോയിൽ. 'റെസ്റ്റോറൻറ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്' എന്നാണ് ഈ റെസ്റ്റോറന്റിന്റെ പേര്. ഇവിടുത്തെ ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നതിന് ഒരു കാരണമുണ്ട്. ഡിമെൻഷ്യ ബാധിതരാണ് അവരെല്ലാവരും.

Latest Videos

undefined

ഡിമെൻഷ്യയെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വിശാലമാക്കുക എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ റെസ്റ്റോറൻറ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയെത്തിയാൽ പരസ്പര കലഹങ്ങളോ വാക്കുതർക്കങ്ങളോ ഇല്ല, പകരം എങ്ങും മുഴങ്ങി കേൾക്കുന്നത് പൊട്ടിച്ചിരികൾ മാത്രമായിരിക്കും. തങ്ങൾക്ക് കിട്ടുന്ന തെറ്റായ ഭക്ഷണ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നവരെയാണ് ഇവിടെ കാണാനാവുക. ആർക്കും ആരോടും പരാതിയും പരിഭവവും ഇല്ല. മറിച്ച് കിട്ടിയതിൽ സംതൃപ്തി മാത്രം.

ഒരു ജാപ്പനീസ് ടെലിവിഷൻ ഡയറക്ടർ ആയ, ഷിറോ ഒഗുനിയാണ് ഈ റെസ്റ്റോറന്റ് തുടങ്ങിയത്. ഡിമെൻഷ്യ, അൾഷിമേഴ്സ് തുടങ്ങിയ അവസ്ഥകളോടുള്ള പൊതുജനങ്ങളുടെ വിമുഖതയും ധാരണയും മാറ്റുക. അങ്ങനെയുള്ളവരോട് അനുഭാവപൂർ‌വം പെരുമാറുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ തികച്ചും വ്യത്യസ്തമായ റെസ്റ്റോറന്റ് തുടങ്ങാൻ കാരണമായിത്തീർന്നതത്രെ. 

click me!