മനുഷ്യൻ വെറ്റിലപ്പാക്ക് ചവയ്ക്കാന്‍ തുടങ്ങിയിട്ട് 2,500 വര്‍ഷമെന്ന് ഗവേഷകര്‍

By Web Team  |  First Published Jul 18, 2024, 11:45 AM IST

2,500 നും 2,700 നും ഇടയിൽ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളിൽ വെറ്റില ചതച്ചതിന്‍റെ അടയാളങ്ങൾ കണ്ടെത്തിയെന്ന് ഗവേഷകർ അവകാശപ്പെടുന്നു.


ണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ച തലമുറ തങ്ങളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഇടിച്ച് കൂട്ടിയ പുകയില വച്ച് വെറ്റില ചവച്ച് ചുവപ്പിക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാല്‍, ഇന്ന് വെറ്റില ചവയ്ക്കുന്നവര്‍ വളരെ വിരളമാണ്. എന്ന് മുതലാണ് മനുഷ്യന്‍ വെറ്റില ചവച്ച് തുടങ്ങിയതെന്ന് അറിയാമോ? എന്നാല്‍ കേട്ടോളൂ. വെറ്റില ചവയ്ക്കുന്ന ശീലം മനുഷ്യന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്‍റെ ആ ശീലത്തിന് ഏതാണ്ട് 2,500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഗവേഷകര്‍. തായ്‌വാനിലെ ഒരു ദീർഘകാല ഉത്ഖനന പദ്ധതിയിൽ നിന്നുള്ള ഒരു കണ്ടെത്തലാണ് ഗവേഷകരെ ഇത്തരമൊരു നിരീക്ഷണത്തിലേക്ക് നയിച്ചത്. ഇവിടെ നിന്നും കണ്ടെത്തിയ 2,500 നും 2,700 നും ഇടയിൽ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളിൽ വെറ്റില ചതച്ചതിന്‍റെ അടയാളങ്ങൾ കണ്ടെത്തിയെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ കണ്ടെത്തൽ ആയിരക്കണക്കിന് വർഷങ്ങളായി ഏഷ്യയിലെ മനുഷ്യർക്കിടയില്‍ ഈ ശീലം നിലനിൽക്കുന്നുവെന്നതിന് തെളിവ് നൽകുന്നു.

2021 -ൽ തെക്ക് - പടിഞ്ഞാറൻ തായ്‌വാനിലെ ചിയായി സിറ്റിയിൽ റെയിൽവേ പദ്ധതിയുടെ നിർമ്മാണത്തിനിടെ കണ്ടെത്തിയ ശവകുടീരങ്ങളിൽ നിന്നാണ് ഈ രണ്ട് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.  ഇതുവരെ നടത്തിയ ഖനനത്തിൽ 13 വ്യക്തികളുടെ ശവകുടീരങ്ങൾ ഈ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്, അതിൽ അഞ്ചെണ്ണം പൂർണ്ണമായ അസ്ഥികൂടങ്ങളായിരുന്നു. ഈ രണ്ട് മനുഷ്യ അസ്ഥികൂടങ്ങളുടെയും പല്ലുകളിൽ ചുവന്ന ധാതുക്കൾ പറ്റിപ്പിടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് വെറ്റില ചവയ്ക്കുമ്പോൾ ഉണ്ടാകുന്ന ചുവന്ന നീരിന്‍റെ അവശിഷ്ടമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.  ഈ പ്രദേശത്തെ പുരാവസ്തു ഗവേഷണ പദ്ധതി 2026 -ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Videos

undefined

അമൂലിന്‍റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കളും; വീഡിയോ പങ്കുവച്ച് യുവാവ്

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വെറ്റില ചവയ്ക്കുന്നത് സാധാരണമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ അവകാശപ്പെട്ടു. വെറ്റില ചവയ്ക്കുന്നത് ഇപ്പോഴും വിവിധ സമൂഹങ്ങൾക്കിടയിൽ വ്യാപകമാണെങ്കിലും ഈ ശീലത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവുകൾ അവ്യക്തമായിരുന്നു. ഇപ്പോഴത്തെ ഈ കണ്ടത്തൽ ആ നിലയ്ക്ക് നിർണായകമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. അതേസമയം തായ്‌വാനിൽ, പ്രതിവർഷം 5,400 പുരുഷന്മാർക്ക് വായിലെ അർബുദം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് അടുത്തിടെ ബിബിസി റിപ്പോർട്ട് ചെയ്തത്. അവരിൽ 80 മുതൽ 90 ശതമാനം വരെ വെറ്റില ചവയ്ക്കുന്നവരാണെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു. 

58 -കാരന്‍, പക്ഷേ കാഴ്ചയില്‍ പ്രായം 28 മാത്രം; ഇതെങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ മീഡിയ
 

click me!