പാഴ്സലുകൾ കുറയ്ക്കുക, അല്ലെങ്കിൽ പേഴ്സണൽ സെക്യൂരിറ്റി ഗാർഡിനെ വെക്കുക; പുതിയ ഉത്തരവുമായി റെസിഡന്‍റ് അസോസിയേഷൻ

By Web Team  |  First Published Sep 20, 2024, 5:56 PM IST

 നിരന്തരം ഫുഡ് ഡെലിവറി ഏജന്‍റുമാര്‍ ഫ്ലാറ്റുകളിലും റെസിഡന്‍സി ഏരിയകളിലും കയറിഇറങ്ങി തുടങ്ങിയതോടെ സുരക്ഷാ പ്രശ്നങ്ങളും ചിലര്‍ ഉന്നയിക്കുന്നതും പതിവാണ്.



ഫ്ലാറ്റുകളിലും റെസിഡന്‍റ് അസോസിയേഷനുകളിലും താമസിക്കുന്നവര്‍ പല വിധ പ്രശ്നങ്ങളാണ് നേരിടുന്നത്. ഒന്നാമത്, ഒരു ഫ്ലാറ്റിലും റെസിഡന്‍റ്സ് അസോസിയേഷനുകളിലെയും എല്ലാ താമസക്കാരും ഒരേ തരക്കാരായിരിക്കില്ല. പലരും അവരുടെ ജോലിക്ക് അനുസരിച്ച് രാവിലെയും രാത്രിയുമായി പലപ്പോഴും തിരക്കിലായിരിക്കും. അത് പോലെ തന്നെ ഏത് സമയത്തും സന്ദര്‍ശകരെയോ അതല്ലെങ്കില്‍ ഫുഡ് ഡെലിവറി ഏജന്‍റുമാരെയോ പ്രതീക്ഷിക്കാം. നിരന്തരം ഫുഡ് ഡെലിവറി ഏജന്‍റുമാര്‍ ഫ്ലാറ്റുകളിലും റെസിഡന്‍സി ഏരിയകളിലും കയറിഇറങ്ങി തുടങ്ങിയതോടെ സുരക്ഷാ പ്രശ്നങ്ങളും ചിലര്‍ ഉന്നയിക്കുന്നതും പതിവാണ്. ഇത്തരമൊരു പ്രശ്നം നേരിട്ട ന്യൂഡൽഹിയിലെ ഒരു ഹൗസിംഗ് സൊസൈറ്റി, തങ്ങളുടെ ഏരിയയിലെ താമസക്കാര്‍ക്കായി വിചിത്രമായ ഒരു നോട്ടീസ് പുറത്തിറക്കി. ഒന്നെങ്കിലും നിങ്ങള്‍ വാങ്ങുന്ന പാഴ്സലുകളുടെ എണ്ണം പരിമിതപ്പെടുത്തുക. അതല്ലെങ്കില്‍ നിങ്ങളുടെ പാഴ്സലുകള്‍ വാങ്ങാനായി ഒരു പേഴ്സണല്‍ സെക്യൂരിറ്റി സ്റ്റാഫിനെ വയ്ക്കുക. 

സെപ്റ്റംബർ 18 നാണ് ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയത്. ഉത്സവ സീസണായതിനാൽ ധാരാളം പാഴ്സലുകൾ എത്തിചേരുന്നത് തന്‍റെ ജോലിയെ തടസപ്പെടുത്തുന്നു എന്ന് സെക്യൂരിറ്റി ഗാർഡ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്‍റിനെ അറിയിച്ചതിനെ തുടർന്നാണ് നോട്ടീസ് പുറത്തിറക്കിയത്. 'സൊസൈറ്റി പ്രസിഡന്‍റുമാർ ഭ്രാന്തന്മാരാണ്' എന്ന അടിക്കുറിപ്പോടെ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന താമസക്കാരുടെ ബന്ധുക്കളിൽ ഒരാൾ തന്‍റെ സമൂഹ മാധ്യമ പോസ്റ്റ് വഴി ഈ നോട്ടീസ് പങ്കുവച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 'ഒരു ദിവസം വളരെയധികം പാഴ്സലുകൾ ലഭിച്ചതിന് എന്‍റെ ബന്ധുവിന്‍റെ കെട്ടിടത്തിന് ഒരു മുന്നറിയിപ്പ് ലഭിച്ചു." അദ്ദേഹം എഴുതി. 

Latest Videos

undefined

ഒന്നേകാൽ കോടി മോഷ്ടിക്കുന്ന കള്ളന്മാരുടെ സിസിടിവി വീഡിയോ പറത്ത് വിട്ട് പോലീസ്, വീഡിയോ വൈറൽ

SOCIETY PRESIDENTS ARE INSANE!

My cousin’s building got a warning for receiving too many parcels in a day 😭😭 pic.twitter.com/Baj7vCKRtF

— shagun (@upshagunn)

കുട്ടിയായിരിക്കെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചു; 27 വർഷത്തിന് ശേഷം ക്ഷമാപണ കത്തടക്കം പണം തിരികെ നൽകി യുവാവ്

"ഞങ്ങളുടെ സൊസൈറ്റി വാച്ച്മാൻ പരാതിക്കായി ഇന്നലെ രാത്രി ആർഡബ്ല്യുഎ അംഗങ്ങളുമായി ഒരു യോഗം വിളിച്ചു. ഉത്സവ കാലയളവിൽ ധാരാളം പാഴ്സലുകൾ വരുന്നതിനാൽ അദ്ദേഹത്തിന്‍റെ ജോലിയെ ബാധിക്കുന്നുവെന്ന് കഴിഞ്ഞ 7 വർഷമായി ഞങ്ങളോടൊപ്പമുള്ള ഗാർഡ് പറഞ്ഞു. 'എഫ് ബ്ലോക്കിൽ താമസിക്കുന്ന ബാച്ചിലർമാർക്ക് പ്രതിദിനം 10 - 15 ഡെലിവറികള്‍ ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എല്ലാവരോടും അവരുടെ ഓർഡറുകൾ പ്രതിദിനം പരമാവധി 1-2 ഓർഡറുകളായി പരിമിതപ്പെടുത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അല്ലാത്തപക്ഷം ഡെലിവറി ബോയ്സുമായി ഏകോപിപ്പിക്കുന്നതിന് നിങ്ങളുടെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുക.'  സൊസൈറ്റി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. 

ചിലര്‍ ഇത് ന്യായമായ ഒന്നാണെന്ന് വാദിച്ചപ്പോള്‍ മറ്റ് ചിലര്‍ ഭ്രാന്തന്‍ ആശയം എന്ന് പരിഹസിച്ചു. "ആ അഭ്യർത്ഥനയിൽ തെറ്റൊന്നുമില്ല. ജീവിക്കുന്ന ഒരു സമൂഹത്തിൽ എനിക്ക് കൂടുതൽ ചിന്തിക്കാൻ എത്രമാത്രം പരിശ്രമം ആവശ്യമാണ്? ഡെലിവറി പേഴ്സണെ അകത്തേക്ക് അനുവദിക്കുന്നതിനുപകരം ഓർഡറുകൾ ശേഖരിക്കാൻ ഗേറ്റിലേക്ക് വരാൻ അവർ അവരോട് ആവശ്യപ്പെടാൻ തുടങ്ങിയാലോ?" ഒരു സമൂഹ മാധ്യമ ഉപയോക്താവ് എഴുതി. അതേസമയം ഉത്സവ സീസണില്‍ ഓർഡറുകള്‍ പരിമിതപ്പെടുത്താന്‍ പറയുന്നതില്‍ പരം മറ്റൊരു വിഡ്ഢിത്തമില്ല.' മറ്റൊരു കാഴ്ചക്കാരനെഴുതി. 

വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു

click me!