അൺകോമണിന്‍റെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ സാം ഷെപ്പേർഡ് തങ്ങളുടെ പുതിയ ആശയത്തെ കുറിച്ച് 'എന്‍റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം സ്കെച്ച് എന്നാണ് വിശേഷിപ്പിച്ചത്.
ഫാഷന്‍ ലോകം എന്നും ഏറ്റവും പുതിയ ട്രെന്‍റുകളെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ. സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ യുവതി ധരിച്ച ഷൂ കണ്ട് കാഴ്ചക്കാരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടു. ന്യൂയോർക്ക് ഫാഷൻ വീക്കിൽ തരംഗം സൃഷ്‌ടിച്ച റാറ്റ് കേജ് ബൂട്ട്‌സ് ആയിരുന്നു അത്. ഷൂവിന്‍റെ ഹീല്‍ കൂട്ടാനായി വച്ച കൂട്ടില്‍ പക്ഷേ യഥാര്‍ത്ഥ എലികളല്ല. കൃത്രിമ എലികളാണ് അവ. മോഡലും സ്റ്റൈലിസ്റ്റുമായ ജെന്നി അസഫ് ദി ബ്ളോണ്ട്സിന്‍റെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പുതിയ റാറ്റ് കേജ് ബൂട്ട്‌സ് അവതരിപ്പിച്ചപ്പോള്‍ തന്നെ ഫാഷന്‍ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഏറ്റവും പുതിയതെന്തും പരീക്ഷിക്കാന്‍ മടിയില്ലാത്ത പേരുകേട്ട ലണ്ടനിലെ ക്രിയേറ്റീവ് ഏജൻസിയായ അൺകോമൺ ക്രിയേറ്റീവ് സ്റ്റുഡിയോയുടെ ന്യൂയോർക്ക് ശാഖയുടെ ആശയമാണ് റാറ്റ് കേജ് ബൂട്ട്‌സ്. സ്റ്റുഡിയോയുടെ വരവ് പ്രഖ്യാപിക്കുന്നതിനുള്ള ഏറ്റവും പുതിയ ഉല്പന്നമായിട്ടാണ് റാറ്റ് കേജ് ബൂട്ട്‌സ് കമ്പനി പുറത്ത് ഇറക്കിയത്. അൺകോമണിന്‍റെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ സാം ഷെപ്പേർഡ് തങ്ങളുടെ പുതിയ ആശയത്തെ കുറിച്ച് 'എന്‍റെ ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം സ്കെച്ച് എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഉല്പന്നത്തോടൊപ്പം 'ന്യൂയോർക്കിന്‍റ ചാരുതയുടെയും വൃത്തികെട്ട യാഥാർത്ഥ്യത്തിന്‍റെ സമന്വയത്തെ സംഗ്രഹിക്കുന്ന എന്തെങ്കിലും സൃഷ്ടിക്കുക' എന്നായിരുന്നു എഴുതിയിരുന്നത്.
"ഞങ്ങൾ ഏറ്റവും അനുയോജ്യമായ 'ന്യൂയോർക്ക്' ബൂട്ട് സങ്കൽപ്പിക്കാൻ ആഗ്രഹിച്ചു," ഷെപ്പേർഡ് പറയുന്നു. "ന്യൂയോർക്ക് ഫാഷൻ വീക്കിന്‍റെ ചാരുതയും നഗരത്തിന്‍റെ വൃത്തികെട്ട യാഥാർത്ഥ്യവും സമന്വയിപ്പിക്കുന്ന ഒന്ന്." അതിനാൽ, ഒരിക്കലും ഉറങ്ങാത്ത നഗരത്തിന്‍റെ ധാര്‍മ്മികതയെ പ്രഖ്യാപിക്കുന്ന അനിഷേധ്യതയെ ഫാഷനുമായി ബന്ധപ്പെടുത്തി. അങ്ങനെ റാറ്റ് കേജ് ബൂട്ടുകൾ എന്ന ആശയം ഉടലെടുത്തു. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അവതരിച്ച ബൂട്ടില്‍ വിമര്‍ശനവും അഭിനന്ദനവും ഒരു പോലെ ഏറ്റുവാങ്ങി.