ഒടുവില്‍ ആ നന്മയുള്ള മനുഷ്യനെ കണ്ടെത്തി; 12 കൊല്ലമായി മുടങ്ങാത്ത ശീലം, ഓടാനെത്തുന്നവർക്കായി നാരങ്ങവെള്ളം

By Web Desk  |  First Published Dec 28, 2024, 1:07 PM IST

എല്ലാ ദിവസവും രാവിലെ താൻ ഓടാനായി എത്തുമ്പോൾ തനിക്ക് കിട്ടുന്ന ഉന്മേഷം പ്രദാനം ചെയ്യുന്ന നാരങ്ങാവെള്ളത്തെ കുറിച്ചാണ് പീയൂഷ് പറയുന്നത്. എന്നാൽ, ആരാണ് ഈ നാരങ്ങാവെള്ളം അവിടെ വയ്ക്കുന്നത് എന്നതിനെ കുറിച്ച് പീയൂഷിന് ധാരണയില്ലായിരുന്നു. 


തിരികെ ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ചില മനുഷ്യരില്ലേ? അവരിൽ ഒരാളാണ് മുംബൈയിൽ നിന്നുള്ള രാജേഷ് ഷാ. രാജേഷ് ഷാ കഴിഞ്ഞ 12 വർഷമായി സൗത്ത് മുംബൈയിൽ ഓടാനിറങ്ങുന്നവർക്ക് സൗജന്യമായി നാരങ്ങാവെള്ളം നൽകുകയാണ്. 

ഈ പ്രദേശത്തെ ഓട്ടക്കാരുടെ സംഘത്തിന് രാജേഷിനോട് വലിയ നന്ദിയാണ്. ടാറ്റാ മുംബൈ മാരത്തോൺ രാജേഷിന്റെ ഒരു വീഡിയോ പങ്കുവച്ചതോടെയാണ് കൂടുതൽ പേർ രാജേഷിനെ കുറിച്ച് അറിഞ്ഞത്. പീയൂഷ് ​ഗദ്ദ എന്ന റണ്ണറാണ് ആദ്യം രാജേഷിനെ കുറിച്ച് പറയുന്നത്. എല്ലാ ദിവസവും രാവിലെ താൻ ഓടാനായി എത്തുമ്പോൾ തനിക്ക് കിട്ടുന്ന ഉന്മേഷം പ്രദാനം ചെയ്യുന്ന നാരങ്ങാവെള്ളത്തെ കുറിച്ചാണ് പീയൂഷ് പറയുന്നത്. എന്നാൽ, ആരാണ് ഈ നാരങ്ങാവെള്ളം അവിടെ വയ്ക്കുന്നത് എന്നതിനെ കുറിച്ച് പീയൂഷിന് ധാരണയില്ലായിരുന്നു. 

Latest Videos

undefined

പീന്നീടാണ്, വീഡിയോയിൽ രാജേഷിനെ കാണിക്കുന്നത്. താൻ ഓടുന്ന സമയത്ത് തനിക്കുവേണ്ടി പെദ്ദാർ റോഡിൽ ഒരു കുപ്പി വെള്ളം വയ്ക്കുമായിരുന്നു. പിന്നീടാണ്, ഓടാനെത്തുന്ന മറ്റുള്ളവർക്കും ഇതുപോലെ വെള്ളം വേണ്ടിവരും എന്ന് മനസിലായത്. അങ്ങനെയാണ് മറ്റുള്ളവർക്കും കൂടി വേണ്ടി അവിടെ സൗജന്യമായി നാരങ്ങാവെള്ളം വച്ചത് എന്നും രാജേഷ് പറയുന്നു. 

ആദ്യമെല്ലാം നാലഞ്ചു കുപ്പികളാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ, ഓടുന്നവരുടെ എണ്ണം കൂടി വന്നതോടെ കുപ്പികളുടെ എണ്ണവും കൂട്ടി. ഒരു ബാ​ഗിലായി പിന്നീട് കുപ്പിയിൽ നാരങ്ങാവെള്ളം നിറച്ചു കൊണ്ടുവരുന്നത്. ആറും ഏഴും കുപ്പിയിൽ നാരങ്ങവെള്ളവുമായി അതിരാവിലെ തന്നെ രാജേഷ് എത്തും. 

സഞ്ജയ് എന്നയാളാണ് രാജേഷിന് വേണ്ടി നാരങ്ങവെള്ളം തയ്യാറാക്കുന്നത്. എന്തായാലും, രാവിലെ ഓടാനെത്തുന്നവർക്ക് വേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്യാനാവുന്നതിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട് രാജേഷിന്. അതുപോലെ ഓടാനെത്തുന്നവരും തങ്ങൾക്കുവേണ്ടി നാരങ്ങവെള്ളം തയ്യാറാക്കി വയ്ക്കുന്ന മനുഷ്യനെ വലിയ നന്ദിയോടെയാണ് കാണുന്നത്. 

പുലർച്ചെ മൂന്നുമണി, ടാക്സിയിൽ കയറി, ഡ്രൈവർക്ക് ഉറക്കം, വാഹനമോടിച്ച് യുവാവ്, പോസ്റ്റ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!