യുവതിയുടെ അസാധാരണമായ പ്രവര്‍ത്തി പ്രോപ്പര്‍ട്ടി ഉടമകളെയാണ് പെടുത്തിയിരിക്കുന്നത്.
ലണ്ടനിലെ എയർബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകൾ തങ്ങള്‍ മനസാവാചാ അറിയാത്ത ഒരു പൊല്ലാപ്പില്‍ പെട്ടിരിക്കുകയാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഫ്ലാറ്റില്‍ വച്ച് ഒരു യുവതിയുടെ ചെയ്തികൾ തങ്ങളെ നിരോധനത്തിലേക്ക് പോലും നീക്കുമെന്ന ഭയമാണ് എയർബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകൾക്ക്. ഒൺലി ഫാൻസ് താരം ലില്ലി ഫിലിപ്സിയുടെ ഒരു വീഡിയോയാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. യുകെയിലെ ലണ്ടനിലെ നോട്ടിംഗ് ഹിൽ പരിസരത്ത് 16 കോടി രൂപയ്ക്ക് നവീകരിച്ച വിക്ടോറിയൻ പ്രോപ്പർട്ടിയിൽ വച്ച് 23 -കാരിയായ ലില്ലി ഫിലിപ്സി 101 പുരുഷന്മാരുമായി സെക്സ് മാരത്തണ്‍ സെഷന്‍ നടത്തുകയും അതിനെ കുറിച്ച് ജോഷ് പീറ്ററിന്‍റെ യൂട്യൂബ് ചാനലില്‍ ഡോക്യുമെന്‍ററി പങ്കുവയ്ക്കുകയും ചെയ്തു.
മുതിർന്നവരുടെ പ്ലാറ്റ്‌ഫോമിൽ തത്സമയം സംപ്രേക്ഷണം ചെയ്ത സെക്സ് മാരത്തൺ സെഷൻ ലില്ലി ഫിലിപ്സിയെ വാര്‍ത്തകളിലെ താരമാക്കി. പക്ഷേ, പ്രോപ്പര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചതിന് എയർബിഎന്‍ബി പ്രോപ്പര്‍ട്ടി ഉടമകൾ നിരോധന ഭീഷണി നേരിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 14 മണിക്കൂറിനുള്ളിൽ 101 പുരുഷന്മാരുമായി താന്‍ സെക്സ് മാരത്തണ്‍ നടത്തിയെന്നാണ് ലില്ലി ഫിലിപ്സി അവകാശപ്പെട്ടത്. ഇവരുടെ യുട്യൂബ് ഡോക്യുമെന്‍ററി വൈറലായതിന് പിന്നാലെയാണ് സംഭവം വിവാദമായത്. നിരവധി പേര്‍ അനുകൂലിച്ചും അതിലേറെ പേര്‍ പ്രതികൂലിച്ചും രംഗത്തെത്തിയതോടെ സംഗതി വൈറലായി.
മദ്യലഹരിയിൽ കിടക്കാനായി കയറിയത് വൈദ്യുതി തൂണിലേക്ക്; പിന്നാലെ കമ്പിയിൽ കിടന്ന് ഉറക്കം; വീഡിയോ വൈറൽ
'ഞാൻ ഒരു ദിവസം 100 പുരുഷന്മാരുമായി ഉറങ്ങി' എന്ന പേരിലാണ് ഇവര്‍ തന്‍റെ വിവാദ പ്രവര്‍ത്തിയുടെ വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. ഇത് തന്‍റെ വ്യക്തിപരമായി ലൈംഗിക ഫാന്‍റസിയാണെന്നാണ് ലില്ലി വിശേഷിപ്പിച്ചത്. ഓൺലി ഫാൻസ് ഉള്ളടക്കത്തിലൂടെ താന്‍ 21 കോടി രൂപ സമ്പാദിച്ചെന്നാണ് ലില്ലി അവകാശപ്പെടുന്നത്. ഒപ്പം തന്‍റെ അടുത്ത ലക്ഷ്യത്തിനായുള്ള 'വാം-അപ്പ്' മാത്രമാണ് ഇതെന്നും ഒറ്റ ദിവസം 1,000 പുരുഷന്മാരുമായി ഇത്തരമാരു പ്രവര്‍ത്തിയാണ് തന്‍റെ ലക്ഷ്യമെന്നും ഇവർ പറയുന്നു.
അതേസമയം ലില്ലിയുടെ നീക്കം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നാണ് പ്രോപ്പര്‍ട്ടി ഉടമകൾ അവകാശപ്പെട്ടത്. ലില്ലി ഫ്ലാറ്റില്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ഒരു ധാരണയും ഇല്ലായിരുന്നെന്നും അവര്‍ ഫ്ലാറ്റ് ഉപേക്ഷിച്ച് പോയപ്പോഴും അസ്വസ്ഥകരമായതൊന്നും കണ്ടില്ലെന്നും ഉടമകൾ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത്തരമൊരു പരിപാടിക്കായി സ്ഥലം വിട്ട് നല്‍കിയതോടെ പ്രോപ്പര്‍ട്ടി ഉടമകൾ നിയമം ലംഘിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങള്‍ക്ക് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിവ് കിട്ടിയത്. അതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നയിരുന്നു ഫ്ലാറ്റ് ഉടമകളില്‍ ഒരാളായ കരോൾ മാധ്യമങ്ങളെ അറിയിച്ചത്. ഒരു വര്‍ഷമായി അതേ ഫ്ലാറ്റില്‍ താമസിക്കുന്ന ഒരാള്‍ ഇത്രയേറെ ആളുകള്‍ അവിടെ വന്ന് പോകുന്നത് കണ്ടിട്ടേയില്ലെന്നായിരുന്നു പറഞ്ഞത്.
സ്കൂട്ടറിലെത്തി അപരിചിതരെ അടിച്ച് വീഴ്ത്തി യുവാവ്; പോലീസ് പിടിച്ചപ്പോള്‍ ട്വിസ്റ്റ്