സൂര്യഗ്രഹണം മതപരമായ കാര്യം; കാണാന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍

By Web Team  |  First Published Apr 6, 2024, 10:39 AM IST


ഏപ്രിൽ എട്ടിന് തങ്ങളെ തടവിലാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് തടവുപുള്ളികൾ കോടതിയെ അറിയിച്ചു.



പ്രിൽ എട്ടിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി തടവുകാർ. ന്യൂയോർക്ക് ജയിലിലെ തടവുപുള്ളികളാണ് ജയിൽ ഭരണകൂടത്തോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസും ഫയൽ ചെയ്തു. സൂര്യഗ്രഹണം കാണുന്നത് തങ്ങളുടെ മതപരമായ അവകാശമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ചില അന്തേവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. രസകരമായ മറ്റൊരു കാര്യം വിവിധ മതവിഭാഗത്തില്‍പ്പെട്ട  അന്തേവാസികളും മതപരമായ അവകാശം ചൂണ്ടിക്കാണിച്ച് സമാന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

വുഡ്‌ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതവിശ്വാസങ്ങളിൽ പെട്ട ആറ് തടവുകാരാണ് ആദ്യം ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ കേസ് ഫയൽ ചെയ്തത്. ഏപ്രിൽ എട്ടിന് തങ്ങളെ തടവിലാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപൂർവ്വവും പ്രകൃതിദത്തവുമായ ഒരു പ്രതിഭാസമെന്ന നിലയിലും തങ്ങൾക്ക് സൂര്യഗ്രഹണത്തിന് സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു.  എന്നാൽ കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച "ലോക്ക്ഡൗൺ മെമ്മോ"  ഉത്തരവനുസരിച്ച്, എല്ലാ തടവുകാരും 'അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നിരുന്നാലും, അവർക്ക് സൂര്യഗ്രഹണം ജനാലകളിലൂടെ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.' 

Latest Videos

'എന്‍റെ ജീവിതം മൊത്തം ഒരു നുണയാണ്'; കെഎഫ്‍സി ചിക്കന്‍ ഔട്ട്ലെറ്റിലെ വീഡിയോ വൈറല്‍

അമേരിക്കൻ ഐക്യനാടുകളിലെ 13 വ്യത്യസ്‌ത സംസ്ഥാനങ്ങളിലുള്ള അമേരിക്കക്കാർക്ക് ഏപ്രിൽ 8-ന് സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കും. അമേരിക്കയില്‍ അടുത്ത സമ്പൂര്‍ണ്ണ സൂര്യഗ്രഹണം 2044 -ല്‍ മാത്രമാണ് ദൃശ്യമാവുക. കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ എന്നിവയ്ക്ക് ചുറ്റുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഏപ്രിൽ എട്ടിന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. വടക്കേ അമേരിക്കയിലാണ് ഈ പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുക. 

ആദ്യമായി കണ്ടപ്പോള്‍ 'What is this' എന്ന് കുട്ടി; 'ഇത് ഞങ്ങൾ എടുത്തെന്ന്' സോഷ്യല്‍ മീഡിയയും

നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.  തിങ്കളാഴ്ച, ഗ്രഹണം വടക്കേ അമേരിക്കയെ കടക്കും, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ തുടരുമെന്നും വിദഗ്ദര്‍ പറയുന്നു. ഗ്രഹണത്തിന്‍റെ പാത മെക്സിക്കോയിൽ നിന്ന് ആരംഭിക്കും, പിന്നീടിത് ടെക്സസിൽ വച്ച് അമേരിക്കയിലേക്ക് പ്രവേശിച്ച് ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെന്‍റക്കി, ഇൻഡ്യാന, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുമെന്ന് നാസ അറിയിച്ചു. ഈ പ്രദേശങ്ങൾക്ക് പുറമെ ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിൽ നിന്നും പൂർണ സൂര്യഗ്രഹണം കാണാം. 

'യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോ' എന്ന് കുറിപ്പ്; ഹീറോ തന്നെ പക്ഷേ, ചെറിയൊരു തിരുത്തുണ്ട്
 

click me!