ഫെയ്സ്ബുക്കിലൂടെ കണ്ടെത്തുന്ന ഇരകളെ സ്വകാര്യസംഭാഷണത്തിലൂടെയാണ് ചതിക്കുഴിയിൽ വീഴ്ത്തുന്നത്. സംഘങ്ങൾ വാഗ്ദാനം ചെയ്യുന്ന ലക്ഷങ്ങളുടെ മോഹനപ്രതിഫലത്തിൽ വീണുപോയാൽ സർവ്വതും നഷ്ടമാകും എന്ന് ചുരുക്കം.
അമ്പരപ്പിക്കും വിധമുള്ള പുതിയ തട്ടിപ്പുകളാണ് ഓരോ ദിവസവും നമ്മുടെ ചുറ്റുപാടുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ ഗ്രാമീണ പ്രദേശങ്ങളിൽ തൊഴിൽരഹിതരായ പുരുഷന്മാരെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു പുതിയ തട്ടിപ്പ് പുറത്തു വന്നിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെ ഇരകളെ കണ്ടെത്തിയാണ് തട്ടിപ്പ് സംഘങ്ങൾ ചതിക്കെണി ഒരുക്കുന്നത്. ഒരു നിശ്ചിത സമയത്തിനുള്ളിൽ സമ്പന്നയായ ഒരു യുവതിയെ ഗർഭം ധരിപ്പിക്കുന്നതിന് പുരുഷന്മാരെ ആവശ്യമുണ്ട് എന്ന ജോലി വാഗ്ദാനവും ആയാണ് ഇരകളെ വലയിലാക്കുന്നത്. ഇതിന് തയ്യാറായി വരുന്നവർക്ക് വൻ തുകയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്.
undefined
റിപ്പോർട്ടുകൾ പ്രകാരം ഫെയ്സ്ബുക്കിലൂടെ കണ്ടെത്തുന്ന ഇരകളെ സ്വകാര്യസംഭാഷണത്തിലൂടെയാണ് ചതിക്കുഴിയിൽ വീഴ്ത്തുന്നത്. സംഘങ്ങൾ വാഗ്ദാനം ചെയ്യുന്ന ലക്ഷങ്ങളുടെ മോഹനപ്രതിഫലത്തിൽ വീണുപോയാൽ സർവ്വതും നഷ്ടമാകും എന്ന് ചുരുക്കം. സുന്ദരികളായ യുവതികളുടെ വ്യാജ ചിത്രങ്ങൾ അയച്ചുകൊടുത്താണ് ഇവർ വല വിരിക്കുന്നത്. വാഗ്ദാനങ്ങളിൽ മയങ്ങി ജോലിക്ക് സമ്മതം മൂളുന്നവരിൽ നിന്നും രജിസ്ട്രേഷൻ ഫീ എന്ന രീതിയിൽ പല തവണകളായി പണം തട്ടിയെടുക്കും. കിട്ടാൻ പോകുന്ന ലക്ഷങ്ങളെ കുറിച്ച് ഓർക്കുമ്പോൾ പലരും പണം പലിശയ്ക്കെടുത്തും കടം വാങ്ങിയും ഒക്കെയാണ് സംഘങ്ങൾ ആവശ്യപ്പെടുന്ന തുക നൽകുന്നത്.
പണം തട്ടിയെടുത്തു കഴിഞ്ഞാൽ പിന്നെ തട്ടിപ്പ് സംഘങ്ങളുമായി യാതൊരുവിധത്തിലും ഇരകളാക്കപ്പെട്ടവർക്ക് ബന്ധപ്പെടാൻ സാധിക്കില്ല. തട്ടിപ്പിന് നിരവധിപേർ ഇരയായിട്ടുണ്ടെങ്കിലും പലരും മാനക്കേട് ഭയന്ന് ഇത് തുറന്നു പറയാൻ മടിക്കുന്നതായാണ് റിപ്പോർട്ട്. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള തൊഴിൽരഹിതരായ പുരുഷന്മാരാണ്.
തട്ടിപ്പിനിരിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹരിയാന സ്വദേശി പറയുന്നതനുസരിച്ച് ഇയാളിൽ നിന്ന് ഒരുലക്ഷം രൂപയാണ് തട്ടിയെടുത്ത്. ഇന്ത്യാ ടുഡേ നൽകിയ ഒരു അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് എട്ട് ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഈ വ്യാജ ഗർഭധാരണ ജോലി വാഗ്ദാനങ്ങൾ പരസ്യപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾ പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളിൽ, ഗർഭം ധരിക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് വലിയ തുക സ്ത്രീകൾ വാഗ്ദാനം ചെയ്യുന്നത് കാണാം.
20-50 ലക്ഷം രൂപ, വസ്തു, ഒരു കാർ എന്നിങ്ങനെ നീളുന്നതാണ് മോഹന വാഗ്ദാനങ്ങൾ. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേരെ ബിഹാർ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.