'മനോരോഗി' എന്ന് വിളിപ്പേര്, പ്രവചിച്ച നാലും യാഥാർത്ഥ്യമായി; ഒടുവിലത്തേത് 'മൂന്നാം ലോക മഹായുദ്ധ'ത്തെ കുറിച്ച്

By Web TeamFirst Published Sep 14, 2024, 7:25 PM IST
Highlights

കോവിഡ് -19 പകർച്ചവ്യാധിയെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ, ട്വിറ്റർ വില്പന (എക്സ്), എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ മരണം, ഛിന്നഗ്രഹ ഭീഷണി എന്നീ  പ്രവചനങ്ങളാണ് യാഥാര്‍ത്ഥ്യമായതായി ആതോസ് സലോമി അവകാശപ്പെടുന്നത്. 


'ജീവിക്കുന്ന നോസ്ട്രഡാമസ്' എന്നും 'ബ്രസീലിലെ നോസ്ട്രഡാമസ്' എന്നും അറിയപ്പെടുന്ന നാട്ടുകാര്‍ക്കിടെയില്‍ 'മനോരോഗി' എന്ന് വിളിപ്പേരുള്ള ആതോസ് സലോമി എന്ന 36 കാരനായ ബ്രസീലിയൻ പാരാ സൈക്കോളജിസ്റ്റ് ശ്രദ്ധ നേടുകയാണ്. തന്‍റെ കഴിഞ്ഞ നാല് പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. കോവിഡ് -19 പകർച്ചവ്യാധിയെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ, ട്വിറ്റർ വില്പന (എക്സ്), എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ മരണം, ഛിന്നഗ്രഹ ഭീഷണി എന്നീ പ്രവചനങ്ങളാണ് യാഥാര്‍ത്ഥ്യമായതായി ആതോസ് സലോമി അവകാശപ്പെടുന്നത്. 

'ഗോഡ് ഓഫ് ചാവോസ്' (God of Chaos) എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തെക്കുറിച്ച് നാസ അടുത്തിടെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആതോസ് സലോമി ജനശ്രദ്ധ ആകര്‍ഷിച്ചത്. നിയർ - എർത്ത് ഒബ്ജക്റ്റ് ഒബ്സർവേഷൻ പ്രോഗ്രാം നല്‍കുന്ന വിവരം അനുസരിച്ച് സലോമി പ്രവചിച്ച ഭീമാകാരമായ ഛിന്നഗ്രഹം നാളെ (സെപ്തംബര്‍ 15 ന്) ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നാസയുടെ ഛിന്നഗ്രഹം 2024 ഒഎന്നിനെ (Asteroid 2024 ON) കുറിച്ചുള്ള മുന്നറിപ്പ് വന്നതോടെ 'മനോരോഗി' എന്ന് സുഹൃത്തുക്കള്‍ക്കിടെയില്‍ വിളിപ്പേരുള്ള ആതോസ് സലോമിയുടെ പ്രവചനങ്ങള്‍ക്ക് ആരാധകരേറി. 

Latest Videos

'താൻ പ്രശംസയോ അനാവശ്യമായ വ്യക്തിപരമായ അംഗീകാരങ്ങളോ ആഗ്രഹിക്കുന്നില്ലെന്നാണ് ആതോസ്, ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞത്. എന്നാല്‍ തന്‍റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി എന്ന പരസ്യ സാധൂകരണം താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പലപ്പോഴും താന്‍ നടത്തിയ പ്രവചനങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടു പോകുന്നത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ വര്‍ഷം  ജൂലൈ 28 ന്, ഛിന്നഗ്രഹത്തെക്കുറിച്ച് ഞാൻ ഇൻസ്റ്റാഗ്രാം സ്റ്റോറി ചെയ്തു. സെപ്റ്റംബറിൽ നാസ ഇത് സംബന്ധിച്ച്  ഒരു പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രവചിച്ചത്. എന്‍റെ പ്രവചനങ്ങള്‍ യാദൃശ്ചികമല്ല. അവ യാഥാർത്ഥ്യമാന്നു' ആതോസ് ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞു.  'ഗോഡ് ഓഫ് ചാവോസ്' എന്ന് വിളിക്കപ്പെടുന്ന ഒരു വലിയ ഛിന്നഗ്രഹം നാളെ ഭൂമിയില്‍ നിന്നും വെറും 6,20,000 മൈൽ അകലെ കൂടി കടന്ന് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നാസയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് ഒബ്സർവേഷൻസ് പ്രോഗ്രാം അറിയിക്കുന്നു. 

പ്രതിവര്‍ഷം 4,000 ആക്രമണങ്ങള്‍; എല്ലാറ്റിനും ഉത്തരവാദികള്‍ 'കൊലയാളി പശു'ക്കളെന്ന് യുകെ

ആശുപത്രിയിലേക്ക് പോകുന്ന ഉടമയെ പിന്തുടർന്ന നായയെയും ആംബുലന്‍സിൽ കയറ്റി ഡ്രൈവർ; കൈയടിച്ച് സോഷ്യൽ മീഡിയ

മൂന്നാം ലോകമഹായുദ്ധം

റഷ്യയുടെ യുക്രൈന്‍ ആക്രമണത്തോടെ മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യതകളെ കുറിച്ച് ലോകത്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പിന്നാലെ ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണവും ഇസ്രയേലിന്‍റെ തിരിച്ചടിയും മൂന്നാം ലോക മഹായുദ്ധത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചെന്നും ചില യുദ്ധ നീരീക്ഷകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുക്രൈനിലോ ഗാസയിലോ അല്ല മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമെന്നും അത് ദക്ഷിണ ചൈനാ കടലിലെ തര്ക്കപ്രദേശത്ത് നിന്നായിരിക്കുമെന്നാണ് ആതോസ് സലോമിയുടെ പ്രവചനം. "ചില അത്ഭുതകരമായ സംഭവങ്ങളിലൂടെയോ വിനാശകരമായ സൈബർ ആക്രമണത്തിലൂടെയോ" അത് ആരംഭിക്കുമെന്ന് ആതോസ് സലോമി മുന്നറിയിപ്പ് നല്കിയതായി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. 

കാൽമുട്ട് ചികിത്സയ്ക്കെത്തിയ 63 -കാരന് ജനനേന്ദ്രിയം 'അസ്ഥി'യായി മാറുന്ന അപൂർവ്വ രോഗം; കണ്ടെത്തിയത് എക്സ്റേയിൽ

click me!