ഒരു കത്ത് മേൽവിലാസക്കാരനെ തേടി എത്തിയത് 42 വർഷങ്ങൾക്ക് ശേഷം..!

By Web Team  |  First Published Dec 10, 2023, 12:29 PM IST

'ആ കാർഡ് കിട്ടിയപ്പോൾ തന്റെ മക്കൾ കരുതിയത് അത് ആരോ അയച്ച ക്രിസ്‍മസ് കാർഡാണ് എന്നാണ്. അങ്ങനെയാണ് അവരത് എടുത്തത്. 1980 -കളിൽ ഇവിടെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഒരാളാവാണം സ്റ്റീവ്' എന്നും സാമന്ത പറയുന്നു.


ഓസ്ട്രേലിയയിൽ നിന്നുമുള്ള ഒരു കത്ത് കെന്റിലെ വിലാസത്തിൽ എത്തിയത് 42 വർഷങ്ങൾക്ക് ശേഷം. 1981 ഓഗസ്റ്റ് 27 -നാണ് സിഡ്‌നിയിൽ നിന്നും മാർഗേറ്റിനടുത്തുള്ള വെസ്റ്റ്ഗേറ്റിലെ ഒരു വീട്ടിലേക്ക് ഈ കാർഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എൽം ഗ്രോവിലെ ആ വിലാസത്തിൽ ഇപ്പോൾ താമസിക്കുന്നത് സാമന്ത വില്യംസ് എന്നൊരു സ്ത്രീയാണ്. അവർ ഈ പോസ്റ്റ്കാർഡിനെ വിശേഷിപ്പിച്ചത് 'ഇതൊരു നി​ഗൂഢതയാണ്' എന്നാണ്.

'ഈ വിലാസത്തിൽ പറഞ്ഞിരിക്കുന്ന ആൾ നേരത്തെ ഇവിടെ താമസിച്ചിരുന്ന ആളായിരിക്കാം. അദ്ദേഹത്തെ കണ്ടെത്തി ഈ കത്ത് ഏൽപ്പിക്കണം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് എന്ന് തോന്നുന്നു ഇത് അയച്ച ആൾ. അതിനാൽ തന്നെ വിലാസക്കാരന് വളരെ പ്രധാനപ്പെട്ടതായിരിക്കാം ഈ കത്ത്' എന്നും സാമന്ത പറയുന്നു. പോസ്റ്റ്കാർഡിൽ നിന്നും സ്റ്റീവ് പാഡ്‌ജെറ്റ് എന്നൊരാൾക്കാണ് അത് അയച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ജെറി എന്നൊരാളാണ് അത് അയച്ചിരിക്കുന്നത്. 

Latest Videos

'ആ കാർഡ് കിട്ടിയപ്പോൾ തന്റെ മക്കൾ കരുതിയത് അത് ആരോ അയച്ച ക്രിസ്‍മസ് കാർഡാണ് എന്നാണ്. അങ്ങനെയാണ് അവരത് എടുത്തത്. 1980 -കളിൽ ഇവിടെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഒരാളാവാണം സ്റ്റീവ്' എന്നും സാമന്ത പറയുന്നു. ഇതിൽ 32 സെന്റ് സ്റ്റാമ്പ് മാത്രമേ ഉള്ളൂ. അതിനാൽ ഇത് ഓസ്‌ട്രേലിയയിലോ യുകെയിലോ 40 വർഷത്തിലേറെയായി ഏതെങ്കിലും സോർട്ടിംഗ് ഓഫീസിൽ കുടുങ്ങിക്കിടന്നിരിക്കാം എന്നും അവർ പറയുന്നു.

പോസ്റ്റ്‍കാർ‌ഡിൽ സിഡ്നി ഓപ്പറാഹൗസിന്റെ ഒരു ചിത്രമാണ് ഉള്ളത്. 40 വർഷത്തിലധികമായി കാർഡ് കുടുങ്ങിക്കിടന്നതിനെ കുറിച്ച് ഒരു റോയൽ മെയിൽ വക്താവ് പറഞ്ഞത് ഈ മെയിലിന് എന്ത് സംഭവിച്ചുവെന്ന് ഊഹിക്കാൻ പറ്റുന്നില്ല എന്നാണ്. ഏതായാലും, ഈ കത്ത് അധികം വൈകാതെ ഇതിന്റെ യഥാർത്ഥ മേൽവിലാസക്കാരനിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!