അച്ഛന്‍ 'ശാരീരികമായി' ഉപദ്രവിച്ചെന്ന് ഏഴ് വയസുകാരന്‍റെ പരാതി; അന്വേഷിച്ചെത്തിയ പോലീസ് അക്ഷരാർത്ഥത്തില്‍ ഞെട്ടി

By Web Team  |  First Published Oct 23, 2023, 3:50 PM IST


കുട്ടികള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ പീഢനം ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെടുന്നു, അത് വീട്ടില്‍ നിന്നായാലും സ്കൂളില്‍ നിന്നായാലും. (പ്രതീകാത്മക ചിത്രം)


കുട്ടിക്കാലത്ത് മാതാപിതാക്കളുടെയും അധ്യാപകരുടെയും 'തല്ല് വാങ്ങി' വളര്‍ന്ന 90 കള്‍ക്ക് മുമ്പുള്ള തലമുറകള്‍ മാറി നില്‍ക്കുക. ഇത് പുതിയ തലമുറയിലെ കുട്ടികളെ കുറിച്ചാണ്. പറഞ്ഞ് വരുന്നത് 'തല്ല് കഥ' തന്നെ. സ്കൂളില്‍ ഗൃഹപാഠം പൂര്‍ത്തിയാക്കാതിരുന്ന കുട്ടി സ്കൂളില്‍ പോകാതിരിക്കാന്‍ ഒരു കാരണം കണ്ടെത്തി, 'അച്ഛന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന്'. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത് ഇക്കാലത്ത് കടുത്ത മനുഷ്യാവകാശ ലംഘനവും കുറ്റവുമാണ്. കുട്ടിയുടെ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ലിഷുയിയിലെ സ്കൂളിലാണ് സംഭവം. 

ഗൃഹപാഠം പൂർത്തിയാക്കാത്ത ഏഴുവയസ്സുകാരൻ, പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് കുട്ടി പോലീസില്‍ പരാതിപ്പെട്ടു. പരാതി ലഭിച്ചതിന് പിന്നാലെ കുട്ടിയെ അന്വേഷിച്ച് പോലീസെത്തി. ചോദ്യം ചെയ്യലായി. പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയോട് ചോദിച്ചു, “നിങ്ങൾ പോലീസിനെ ബന്ധപ്പെട്ടോ? ആരാണ് നിങ്ങളെ ഉപദ്രവിച്ചത്? ” കുട്ടി വളരെ ശാന്തമായി നിഷ്ക്കളങ്കതയോടെ പറഞ്ഞു.  "എന്‍റെ അച്ഛൻ", എങ്ങനെ, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാനായി പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയുടെ പുറകില്‍ മൃദുവായി തട്ടികൊണ്ട് ചോദിച്ചു' ഇങ്ങനെയാണോ അടിച്ചത്?' കുട്ടി ശാന്തനായി തലയാട്ടി. അത് ശക്തമായ പ്രഹരമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

500 ടണ്‍ ഭാരമുള്ള കപ്പലുകളെ 653 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ലിഫ്റ്റ് !

അപ്പോഴും ഇത്രയും 'ചെറിയൊരു തല്ലിന്' കുട്ടി പരാതിപ്പെട്ടതെന്തിനെന്ന സംശയം പോലീസുകാരില്‍ അവശേഷിച്ചു. അവര്‍ കൂടുതല്‍ പരിശോധനകളും ചോദ്യം ചെയ്യലും നടത്തി. വിശദമായ പരിശോധനയില്‍ കുട്ടി, സ്കൂളില്‍ നിന്ന് നല്‍കിയ ഗൃഹപാഠം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനാല്‍ സ്കൂളില്‍ പോകാനുള്ള മടികാരണമാണ് പോലീസിനെ വിളിച്ചതെന്നും കണ്ടെത്തി. എന്നാല്‍ പോലീസ് കുട്ടിയെ ശാസിച്ചില്ല. പകരം ഒരു ഷേക്ക്ഹാന്‍റ് നല്‍കി. മാത്രമല്ല, കുട്ടിക്ക് പോലീസ് പ്രത്യേക ടീഷനും വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. "ആദ്യം നിന്‍റെ ഗൃഹപാഠം പൂര്‍ത്തിയാക്കാന്‍ സഹായിക്കാം. എന്നിട്ട് ഞാന്‍ തന്നെ നിന്നെ സ്കൂളിലേക്ക് കൊണ്ടു പോകാം.' പോലീസുകാരന്‍ കുട്ടിയെ ആശ്വസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വധുവിന് തുണയായി 'നായ'; 24 -കാരി ഒരു ദിവസം സമ്പാദിക്കുന്നത് 30,000 രൂപ !

പോലീസുകാരനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  "പോലീസിനെ വിളിക്കാൻ അവന്‍ മിടുക്കനായിരുന്നു, പക്ഷേ, പോലീസുകാരൻ അവനെ സ്കൂളിൽ അയയ്ക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല."  എന്ന് ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ തമാശയായി കുറിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഗാര്‍ഹിക പീഢനം പോലീസിനെ അറിയക്കാനുള്ള അറിവ് അവനുണ്ട്. പക്ഷേ, തെറ്റായ ഒരു പരാതി ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ അവന് അറിയില്ലായിരുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ചൈനയില്‍ നിന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി വിദ്യാഭ്യാസ സമ്പ്രദായത്തിലെ അമിത ഭാരം കുട്ടികള്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോട്ടുകളുണ്ട്. കഴിഞ്ഞ മാസം വിദ്യാഭ്യാസം സൃഷ്ടിച്ച മാനസിക പ്രയാസം തടുക്കാനാകാതെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കത്തെഴിതി വച്ച് വീട് വിട്ട് ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. നിരന്തരമുള്ള പരീക്ഷകളും ഗൃഹപാഠങ്ങളും കുട്ടികളെ കളിക്കളത്തില്‍ നിന്ന് പോലും അകറ്റുന്നതായി വാര്‍ത്തകള്‍ പറയുന്നു. 

'ജലകന്യക'യോ, പാപ്പുവ ന്യൂ ഗിനിയയിന്‍ തീരത്ത് അടിഞ്ഞത്? ഉത്തരമില്ലാതെ ശാസ്ത്രലോകം !

click me!