ന്യൂ ഇയറാണ്, സൂക്ഷിക്കുക; ആശംസാ ഇ - കാര്‍ഡുകള്‍ തുറക്കരുത്; പുതിയ തട്ടിപ്പ്

By Web Desk  |  First Published Dec 31, 2024, 6:30 PM IST

വാഡ്സാപ്പുകളില്‍ ന്യൂ ഇയര്‍ ആശംസകളുമായി എത്തുന്ന ഇ കാര്‍ഡുകള്‍ ചിലപ്പോള്‍ പുതിയൊരു സാമ്പത്തിക തട്ടിപ്പിന് നിങ്ങളെ ഇരയാക്കിയേക്കാം. 



പുതുവത്സാരാഘോഷം മുതലെടുക്കാന്‍ സൈബർ ക്രിമിനലുകൾ പുതിയ രീതികളുമായി രംഗത്ത്. പുതുവത്സരാശംസകൾ നേർന്ന് കൊണ്ട് വാട്ട്സ്ആപ്പിൽ ലഭിക്കുന്ന ഒരു ഇ-കാർഡ് ആകാം നിങ്ങളുടെ ബാങ്ക് ബാലന്‍സുമായി പോകുന്നതെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പ്രലോഭനകരമായ ഓഫറുകൾ മുന്നോട്ട് വയ്ക്കുന്ന സമ്മാന പദ്ധതികളുള്ള ഓട്ടോമേറ്റഡ് കോൾ ലഭിക്കുകയാണെങ്കിലും ഇതേ തട്ടിപ്പിന് നിങ്ങള്‍ ഇരയാക്കപ്പെടും. നിഷ്ക്കളങ്കമെന്ന് തോന്നുന്ന ഇത്തരം പുതുവത്സരാശംസാ സന്ദേശങ്ങളില്‍ പ്രലോഭിതരാകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. 

അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതോ, ആരെങ്കിലും നിഷ്ക്കളങ്കമായി ഫോര്‍വേർഡ് ചെയ്യുന്നതതോ ആയ ഇത്തരം ആശംസാ കാര്‍ഡുകള്‍ എപികെ ഫയലുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഫയലുകള്‍ തുറക്കുന്നതോടെ എപികെ ഫയലുകള്‍ നിങ്ങളുടെ മൊബൈലുകളില്‍ ഡൌണ്‍ലോഡ് ആകുകയും മൊബൈലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും അധനികൃത ആപ്ലിക്കേഷനുകള്‍ മൊബൈലുകളില്‍ പ്രവേശിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇതോടെ ഹക്കർമാര്‍ സജീവമാകുകയും മൊബൈലില്‍ നിന്ന് കോൺടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗാലറികൾ, ബാങ്കിംഗ് വിശദാംശങ്ങൾ അടക്കമുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നു. ഇതോടെ ഒടിപികൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ബാങ്കിംഗ് ക്രെഡൻഷ്യലുകൾ തുടങ്ങിയ നിർണായക ഡാറ്റകളെല്ലാം നിങ്ങള്‍ അറിയാതെ തന്നെ മോഷ്ടിക്കപ്പെടുന്നു. 

Latest Videos

മോഷണം ഒരു ജോലി; മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം ശമ്പളം, സൗജന്യ ഭക്ഷണം, യാത്രാ അലവൻസ് എല്ലാം സെറ്റ്

ഇത്തരം അപകടകാരികളായ പുതുവത്സര ഇ-കാർഡുകളെ കുറിച്ച് ജോധ്പൂർ ഐജിപി വികാസ് കുമാറാണ് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.  നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം  വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണെങ്കിൽ, അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ലിങ്കിൽ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.' അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ കൂടുതലായും വാഡ്സാപ്പുകളിലൂടെയാണ് എത്തുന്നതെന്നും ഇത്തരത്തില്‍ എന്തെങ്കിലും രീതിയില്‍ തട്ടിപ്പിന് ഇരയായാല്‍ ഉടൻ തന്നെ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ 1930 ൽ വിളിക്കുകയോ അല്ലെങ്കിൽ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയോ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'നേതാവാണ് പക്ഷേ, ഇലക്ട്രിക് കാറിന് അതറിയില്ലല്ലോ...'; ബ്രേക്ക് ഡൌണായപ്പോൾ കെട്ടിവലിച്ചത് കാളകൾ, വീഡിയോ വൈറൽ
 

click me!