30,000 അടി ഉയരത്തില്‍ വച്ച് കുതിര കൂടിന് പുറത്ത് ചാടി; വിമാനം അടിയന്തരമായി തിരിച്ചിറക്കി !

By Web Team  |  First Published Nov 16, 2023, 12:26 PM IST

30,000 അടി ഉയരത്തില്‍ പറക്കവെ വിമാനത്തിലുണ്ടായിരുന്ന കുതിര തന്‍റെ കൂട്ടിന് പുറത്ത് കടക്കുകയും വിമാനത്തില്‍ ബഹളം വയ്ക്കുകയും ചെയ്തു. 



വിമാനത്തില്‍ കൊണ്ടു പോവുകയായിരുന്ന കുതിര യാത്രയ്ക്കിടെ പ്രശ്നമുണ്ടാക്കിയപ്പോള്‍, വിമാനം 30,000 അടി ഉയരത്തില്‍ നിന്നും തിരിച്ച് പറക്കാന്‍ നിര്‍ബന്ധിതമായി. ന്യൂയോർക്കിൽ നിന്ന് ബെൽജിയത്തിലേക്ക് പോകുകയായിരുന്ന  ബോയിംഗ് 747 കാർഗോ ജെറ്റ് വിമാനത്തിലാണ് ഈ അവിചാരിത സംഭവ വികാസങ്ങള്‍. വിമാനം പുറപ്പെട്ട് ഏകദേശം 90 മിനിറ്റിന് ശേഷം വിമാനം ഏതാണ്ട് 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ നിന്നും കെട്ടഴിഞ്ഞ കുതിര പുറത്ത് ചാടുകയായിരുന്നു. ഇതിന് പിന്നാലെ വിമാനം തിരിച്ചിറങ്ങാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 

'എന്‍റെ കുടുംബം'; 32 വർഷത്തെ ജോലിക്ക് ശേഷം പൈലറ്റിന്‍റെ വിട വാങ്ങൽ പ്രസംഗം കേട്ട് കണ്ണു നിറഞ്ഞ് യാത്രക്കാർ !

Latest Videos

"ഞങ്ങൾക്ക് വിമാനത്തിൽ ജീവനുള്ള ഒരു മൃഗമുണ്ട്. ഒരു കുതിരയാണത്. കുതിരയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ഞങ്ങള്‍ക്ക് കുതിരയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ കഴിയില്ല. അതിനാല്‍ വിമാനം ജോൺ എഫ് കെന്നഡി ഇന്‍റർനാഷണൽ എയർപോർട്ടിൽ അടിയന്തരമായി ലാന്‍റ് ചെയ്യാന്‍ അനുവദിക്കണം." എയർ അറ്റ്‌ലാന്‍റ ഐസ്‌ലാൻഡിക് ഫ്ലൈറ്റ് 4592 -ന്‍റെ പൈലറ്റില്‍ നിന്നുള്ള സന്ദേശം ആദ്യം കേട്ടപ്പോള്‍ എയർ ട്രാഫിക് കൺട്രോള്‍ ആദ്യമൊന്ന് അമ്പരന്നു. അതും വിമാനത്തില്‍ നിന്നും കുതിര രക്ഷപ്പെട്ടെന്ന്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാത്രമല്ല, കുതിരയെ പരിശോധിക്കാന്‍ ഒരു മൃഗഡോക്ടറെ സജ്ജമാക്കണമെന്നും വിമാനത്തിന്‍റെ ഭാരം കുറയ്ക്കാനായി 20 ടണ്ണോളം നിന്ധനം വമാനത്തില്‍ നിന്നും മാറ്റണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു. ഒടുവില്‍ വിമാനത്തിന് അടിയന്തരമായി ഇറങ്ങാന്‍ അനുമതി നല്‍കി. ഹൗഡിനി എന്ന കുതിരയാണ് തന്‍റെ കെട്ടിയിരുന്ന കൂട്ടില്‍ നിന്നും യാദൃശ്ചികയാ സ്വതന്ത്രയായി വിമാനത്തില്‍ ബഹളം വച്ചത്. കുതിരയെ നിയന്ത്രണ വിധേയമാക്കിയ ശേഷം അന്ന് തന്നെ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇ മെയില്‍ സ്കാമാണെന്ന് കരുതി തള്ളിക്കളഞ്ഞു; പിന്നീടറിഞ്ഞത് മൂന്ന് കോടി ലോട്ടറി അടിച്ചെന്ന് !

എന്നാല്‍, വിമാനത്തില്‍ എന്തിനാണ് കുതിരകളെ കൊണ്ട് പോയതെന്ന് വ്യക്തമല്ല. മാത്രമല്ല, വിമാനത്തില്‍ മൃഗങ്ങളെ കൊണ്ട് പോകുമ്പോള്‍ അവ അസ്വസ്ഥരാകുന്ന ആദ്യ സംഭവമല്ല ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിൽ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെടുന്ന ഇറാഖി എയർവേയ്‌സ് വിമാനത്തിൽ ഒരു കരടി അതിന്‍റെ കൂട്ടില്‍ നിന്നും രക്ഷപ്പട്ടെന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. റേസ് കുതിരകളാകും വിമാനത്തിലുണ്ടായിരുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങളെ കൊണ്ടു പോകുന്നതിനായി വിമാനങ്ങളില്‍  'ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് തുടങ്ങിയ വ്യവസ്ഥകളുണ്ട്. മാത്രമല്ല, മൃഗങ്ങളുടെ വലിപ്പത്തിന് അനുസരിച്ചുള്ള കണ്ടെയ്നറുകളും വിമാനത്തില്‍ ലഭ്യമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

കണ്ണുതള്ളുന്ന കാഴ്ച; ഉപയോഗിച്ച് കൊണ്ടിരിക്കെ കട്ടറിന്‍റെ ബ്ലേഡ് പൊട്ടി തെറിച്ചത് 'മര്‍മ്മ സ്ഥാനത്ത്' !
 

click me!