ജനുവരിയിലാണ് ഇവരുടെ പരിസ്ഥിതി സൗഹാർദ്ദപരമായ വിവാഹ ആഘോഷം തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് നടത്തിയത്.
വിവാഹ ഫോട്ടോ ഷൂട്ടിനായി ഏറ്റവും മനോഹരമായ സ്ഥലങ്ങൾ കണ്ടെത്താനാണ് സാധാരണയായി വധൂവരന്മാർ ശ്രമിക്കാറ്. എന്നാൽ, തായ്വാനിൽ നിന്നുള്ള ദമ്പതികൾ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് തങ്ങളുടെ ഫോട്ടോ ഷൂട്ടിനായി തെരഞ്ഞെടുത്ത സ്ഥലം ഏതാണെന്നോ? ഒരു വലിയ മാലിന്യ കൂമ്പാരം. തായ്വാനിലെ ഗ്രീൻപീസ് പ്രചാരകയായ ഐറിസ് ഹ്സൂഹും അവളുടെ പ്രതിശ്രുതവരനുമാണ് തങ്ങളുടെ വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനായി ഇത്തരത്തിൽ ഒരു സ്ഥലം തെരഞ്ഞെടുത്തത്.
ജനുവരിയിലാണ് ഇവരുടെ പരിസ്ഥിതി സൗഹാർദ്ദപരമായ വിവാഹ ആഘോഷം തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് നടത്തിയത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ടിട്ടുള്ള അതിഥികളും ചിത്രങ്ങൾ കാണുന്നവരും അനാവശ്യ മാലിന്യങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ബോധവന്മാരാകുന്നതിന് വേണ്ടിയാണത്രേ ഐറിസ് ഇത്തരത്തിലൊരു വേറിട്ട ഫോട്ടോഷൂട്ട് ആശയം നടപ്പിലാക്കിയത്. ആളുകളോട് സംസാരത്തിലൂടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്നതിലും ഫലപ്രദമായ കാര്യം അത് കാണിച്ച് വിശ്വസിപ്പിക്കുന്നതാണന്ന് തോന്നിയതിനാലാണ് തങ്ങൾ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തെത് എന്നാണ് ഈ നവദമ്പതികൾ പറയുന്നത്.
ട്രീ ഹൗസ്, കരിങ്കല്‍ പാകിയ വഴികള്‍, വീടുകള്‍..; ഒരു റോമാനിയന്‍ ഗ്രാമം വില്‍പ്പനയ്ക്ക് !
VIDEO: 'Til trash do us part': Taiwan couple embraces garbage wedding shoot.
A Taiwanese couple decked out in a tux and gown embrace in front of a mountain of trash in an unorthodox wedding photo -- one the environment-conscious bride hopes will discourage her guests from… pic.twitter.com/nsYyJ5YjS5
തായ്പേയ് സ്വദേശികളായ ഇവർ നാന്റൗ കൗണ്ടിയിലെ പുലി ടൗൺഷിപ്പിനടുത്തുള്ള (Puli Township) ഒരു പ്രദേശിക മാലിന്യ കൂമ്പാരത്തിലെത്തിയാണ് ചിത്രങ്ങൾ പകർത്തിയത്. വർഷങ്ങളായി ആളുകൾ മാലിന്യം തള്ളുന്നതിനെ തുടർന്ന് ഇന്ന് ഇവിടം വലിയൊരു മാലിന്യ കൂമ്പാരം തന്നെയായി മാറിക്കഴിഞ്ഞുവെന്നാണ് പ്രാദേശി മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. തങ്ങളുടെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികളോട് ഭക്ഷണം കഴിച്ചതിന് ശേഷം മിച്ചം വന്നവ അവരവരുടെ വീട്ടിലേക്ക് കൊണ്ടുപോകാനായി പാത്രങ്ങള്‍ കൊണ്ടുവരാൻ ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും അതിഥികൾ പാത്രം കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ, താൻ അവരെ ഫോട്ടോ കാണിച്ച് മാലിന്യ പ്രശ്നത്തിന്‍റെ ഭീകരത പറഞ്ഞ് മനസ്സിലാക്കുമെന്നാണ് ഐറിസ് പറയുന്നത്.
'പൂജ്യം' കണ്ടെത്തിയത് ഇന്ത്യാക്കാര്‍, പക്ഷേ, എന്നായിരുന്നു ആ കണ്ടെത്തല്‍ ?
23 ദശലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപ് രാഷ്ട്രത്തിന് 1987 മുതൽ ഒരു റീസൈക്ലിംഗ് പ്രോഗ്രാമുണ്ട്, 50 ശതമാനത്തിലധികം ഗാർഹിക മാലിന്യങ്ങളും ഈ സംവിധാനത്തിലൂടെ പ്രോസസ്സ് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിതെന്ന് കണക്കുകള്‍ പറയുന്നു. എന്നാൽ, 1980 മുതൽ മാലിന്യത്തിന്‍റെ അളവ് പ്രതിദിനം 20 ടണ്ണിൽ നിന്ന് 50 ടണ്ണായി വർധിച്ചതായി പുലി ടൗൺഷിപ്പിന്‍റെ സാനിറ്റേഷൻ ക്രൂ ഹെഡ് ചെൻ ചുൻ-ഹങ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനസംഖ്യ കുറയുമ്പോഴും മാലിന്യം കൂടുകയാണന്നും അദ്ദേഹം ചൂണികാണിച്ചു.