അത്ഭുതകരമായ സിദ്ധികളുള്ള ആളാണ് മാസ്റ്റർ എന്നും അടുത്തിടെ ഉണ്ടായ ഒരു വാഹനാപകടത്തിൽ നിന്ന് തന്നെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത് മാസ്റ്റർ ആണെന്നും ഷൂ പറഞ്ഞ് ഫലിപ്പിച്ചു.
മനുഷ്യന്‍ എക്കാലത്തും ഒരു വലിയ ഭാഗ്യാന്വേഷിയാണ്. 'കൂടുതല്‍... കൂടുതല്‍...' എന്നതിലാണ് മിക്കയാളുകളുടെയും ശ്രദ്ധ. ഇത്തരത്തില്‍ ഭാഗ്യം തേടി പോയ ഒരു മനുഷ്യന് ഒടുവില്‍ കൈയില്‍ ഉള്ളത് കൂടി നഷ്ടമായി. സംഭവം അങ്ങ് ചൈനയിലാണ്. ഭാഗ്യം വർദ്ധിപ്പിക്കുന്നതിനായി ഒരു തട്ടിപ്പുകാരന്‍റെ വാക്കുകള്‍ കേട്ട അദ്ദേഹത്തിന് നഷ്ടമായത് രണ്ട് മില്യൺ യുവാൻ. ഇന്ത്യൻ രൂപയിൽ ഏകദേശം രണ്ടര കോടിയോളം രൂപ. ഷാങ്ഹായി പ്രവിശ്യയിൽ നിന്നുള്ള വാങ് എന്നയാളാണ് തട്ടിപ്പിനിരയായത്. ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ ചെറിയ കാലയളവിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെയുള്ള അസംബന്ധമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനാണ് വാങിനോട് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 -ൽ ആയിരുന്നു തട്ടിപ്പുകളുടെ തുടക്കം. ആ കാലഘട്ടത്തിൽ സ്വന്തമായി രണ്ട് കടകളും സ്ഥിരത വരുമാനവും സന്തോഷകരമായ കുടുംബജീവിതവും നയിച്ചു വരികയായിരുന്നു വാങ്. ഈ സമയത്താണ് അയാൾ ഷൂ എന്ന് പേരുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുന്നത്. സുഹൃത്ത് വാങ്ങിനോട് മാസ്റ്റർ എന്ന് വിളിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അത്ഭുതകരമായ സിദ്ധികളുള്ള ആളാണ് മാസ്റ്റർ എന്നും അടുത്തിടെ ഉണ്ടായ ഒരു വാഹനാപകടത്തിൽ നിന്ന് തന്നെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത് മാസ്റ്റർ ആണെന്നും ഷൂ പറഞ്ഞ് ഫലിപ്പിച്ചു. ഒപ്പം വാങിന്‍റെ ചില ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ മാസ്റ്ററിനെ കാണണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ വാങ്, മാസ്റ്ററെ തന്‍റെ വി ചാറ്റില്‍ ഉള്‍പ്പെടുത്തി. പതുക്കെ പതുക്കെ മുഖം വെളിപ്പെടുത്താതെ ഓൺലൈനിൽ മറഞ്ഞിരുന്ന മാസ്റ്ററിന്‍റെ കഴിവുകളിൽ വാങ് ആകൃഷ്ടനായി.
തുടര്‍ന്ന് മാസ്റ്ററുടെ നിർദേശപ്രകാരം,വാങ് ആദ്യം 4,00,000 യുവാൻ (45,82,311 രൂപ) ബുദ്ധ കുംഭങ്ങൾക്കായി നൽകി, പിന്നീട് മാസ്റ്ററിന്‍റെ നിര്‍ദ്ദേശ പ്രകാരം തന്‍റെ ഭാഗ്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി വിചിത്രമായ ആചാരങ്ങളിൽ പങ്കെടുത്തു. കുറഞ്ഞ സമയം കൊണ്ട് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതായിരുന്നു മാസ്റ്റർ വാങ്ങിന് നിർദ്ദേശിച്ച വിചിത്രമായ ആചാരം. ഒരു മണിക്കൂർ കൊണ്ട് ഒന്നര കിലോഗ്രാം എരിവുള്ള താറാവിന്‍റെ കഴുത്ത് ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് മുതല്‍ അഞ്ച് പായ്ക്കറ്റ് സൂര്യകാന്തി വിത്തുകളും അഞ്ച് പായ്ക്കറ്റ് അത്യധികം എരിവുള്ള നൂഡിൽസും കഴിക്കുന്നതും വരെ ഉൾപ്പെട്ടിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ആചാരങ്ങൾ പൂർത്തിയാക്കിയില്ലങ്കിൽ ഭാഗ്യം നഷ്ടപ്പെടുമെന്നും ഇയാൾ വാങിനെ വിശ്വസിപ്പിച്ചു.
ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു, പ്രത്യുപകാരമായി ശില്പങ്ങള്‍ക്ക് പെയിന്‍റ് അടിച്ച ഗ്രാമീണര്‍ പെട്ടു !
മാസ്റ്റർ നിർദേശിച്ച വിചിത്രമായ ആചാരങ്ങൾ ഒന്നും പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വാങ് നിരാശനായി. തന്‍റെ ഭാഗ്യം നഷ്ടപ്പെട്ടു പോകുമോയെന്ന ഭയത്താൽ അയാൾ പരിഹാരത്തിനായി വീണ്ടും വീണ്ടും മാസ്റ്ററുടെ ഉപദേശങ്ങൾ തേടി. ഒടുവിൽ വാങിനോട് ദൗർഭാഗ്യം ഇല്ലാതാക്കാൻ തായ്‌ലൻഡിൽ വെച്ച് ചില പ്രത്യേക ചടങ്ങുകൾ നടത്തണമെന്ന് അയാൾ നിർദ്ദേശിച്ചു. ഇത്തരത്തിൽ നിർദ്ദേശിച്ച ഓരോ പരിഹാരത്തിനും വാങ് മടികൂടാതെ മാസ്റ്ററിന് പ്രതിഫലം നൽകി കൊണ്ടേയിരുന്നു. സുഹൃത്തായ ഷുവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയിരുന്നു മാസ്റ്റർ വാങ്ങിന് നൽകിയ മറ്റൊരു ഉപദേശം. ഷുവിന്‍റെ "കാന്തിക ശക്തി" വാങിന്‍റെ ദൗർഭാഗ്യം ഇല്ലാതാക്കാൻ സഹായിക്കുമെന്നും ഇയാൾ പറഞ്ഞു. തുടര്‍ന്ന് വാങും ഷുവും ഒരുമിച്ച് താമസം തുടങ്ങി. അതോടെ ഷൂവിന്‍റെ ദൈനംദിന ചിലവുകളോടൊപ്പം അയാളുടെ കാന്തികശക്തി ഉപയോഗിക്കുന്നതിനുള്ള ഫീസ് ആയി ഒരു തുകയും വാങ് ഷൂവിന് നൽകി.
സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ
ഒറ്റ വര്‍ഷത്തിന് ശേഷം 2022 അവസാനത്തോടെ, സമ്പാദ്യം മുഴുവൻ തീർന്ന വാങ് തന്‍റെ വീടും കടകളും വിൽക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു. ഇതിനിടെ ഷൂ പതിയെ തടിയൂരി. അപ്പോഴാണ് വാങിന് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായത്. അയാൾ ഉടൻതന്നെ പോലീസിൽ പരാതി നൽകി. ഒടുവിൽ പോലീസ് അന്വേഷണത്തിൽ ഷൂ തന്നെയായിരുന്നു ഓൺലൈനിൽ മറഞ്ഞിരുന്ന മാസ്റ്റർ എന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷൂവിന് തട്ടിപ്പിന് 12 വർഷവും ആറ് മാസവും ജയിൽ ശിക്ഷയും 2,00,000 യുവാൻ പിഴയും കോടതി വിധിച്ചു. ഷാങ്ഹായിലെ സോങ്ജിയാങ് ജില്ലയിലെ പീപ്പിൾസ് കോർട്ട് റിപ്പോർട്ട് ചെയ്ത ഈ വാർത്ത ഇപ്പോള്‍ ചൈനിയിലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു.
തിരുനെല്ലിയും തിരുനാവായയുമല്ല, ചിതാഭസ്മം നിമജ്ജനം ഇനി ബഹിരാകാശത്തും ചന്ദ്രനിലും !