ഭക്ഷണം കഴിക്കാനിരിക്കുന്നയാളുടെ ചെകിട്ടത്ത് അടിക്കാന്‍ ആദ്യം ഒരു സ്ത്രീയായിരുന്നു ഉണ്ടായിരുന്നത് പിന്നാലെ ആവശ്യക്കാര്‍ കൂടിയപ്പോള്‍ തല്ലാനായി നിരവധി യുവതികളെ റെസ്റ്റോറന്‍റ് ഏര്‍പ്പാടാക്കി.
ബിസിനസ് എങ്ങനെ പച്ചപിടിപ്പിക്കാം എന്ന അന്വേഷണത്തിലാണ് ഓരോ സംരംഭകരും. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് സമാനരീതിയിലുള്ള നിരവധി ബിസിനസ് സംരംഭങ്ങളുള്ളപ്പോള്‍. ഇതിനായി വ്യത്യസ്തമായ ഒരു രീതി അവലംബിച്ചതിനെ തുടര്‍ന്ന് വൈറലായ ഒരു റെസ്റ്റോറന്‍റുണ്ട് അങ്ങ് ജപ്പാനില്‍. പേര് ഷാച്ചിഹോക്കോ-യ. ജപ്പാനിലെ നഗോയയിലെ ഈ ഭക്ഷണ ശാലയിലെത്തി പണം നല്‍കിയാല്‍ പരമ്പരാഗത വസ്ത്രമായ കിമോണ ധരിച്ച ഒരു സ്ത്രീ വന്ന് നിങ്ങളുടെ ചെകിട്ടത്ത് അടിക്കും. ആവശ്യമാണെങ്കില്‍ അധികം പണം നല്‍കിയാല്‍ കൂടുതല്‍ അടി കൊള്ളാം. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ചെകിട്ടത്ത് അടിക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ റെസ്റ്റോറന്‍റ് പ്രശസ്തമായി.
കിമോണ ധരിച്ച സുന്ദരികളായ യുവതികളില്‍ നിന്നുള്ള അടിക്ക് 300 യെന്‍ (170 രൂപ) ആണ് ചാര്‍ജ്ജ്. 500 യെന്‍ (283 രൂപ) അധിക ചാര്‍ജ്ജ് നല്‍കിയാല്‍ വീണ്ടും വീണ്ടും തല്ല് വാങ്ങാം. സംഗതി എന്തായാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ ഈ ചെകിട്ടത്തടി ഏറെ പ്രശസ്തമായി. ആളുകള്‍ റെസ്റ്റോറന്‍റിലേക്ക് ഇടിച്ച് കയറി. കാശ് കൊടുത്ത് ചെകിട്ടത്ത് തല്ല് വാങ്ങി ഭക്ഷണം കഴിച്ച് അവര്‍ സന്തോഷത്തോടെ മടങ്ങി. ചിലര്‍ ഈ അടിയുടെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. അതോടെ ദൂരദേശങ്ങളില്‍ നിന്ന് പോലും തല്ല് വാങ്ങാനായി ആളുകള്‍ റെസ്റ്റോറന്‍റ് തേടിയെത്തി. വിവരമറിഞ്ഞ് വിദേശ ടൂറിസ്റ്റുകള്‍ പോലും തല്ല് കൊള്ളാനെത്തി. കച്ചവടം പൊടിപൊടിച്ചു. അടുത്തിടെ Bangkok Lad എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് തന്‍റെ അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവച്ചു. ഒപ്പം ഇങ്ങനെ എഴുതി. ''ഇത് ഷാച്ചിഹോകോയയാണ് - നഗോയയിലെ ഒരു റെസ്റ്റോറന്‍റ് - ഇവിടെ നിങ്ങൾക്ക് 'നഗോയ ലേഡീസ് സ്ലാപ്പ്' എന്ന മെനു ഐറ്റം 300 യെൻ നല്‍കി വാങ്ങാം.''
This is Shachihokoya - a restaurant in Nagoya - where you can buy a menu item called 'Nagoya Lady's Slap' for 300 yen pic.twitter.com/19qPM1Ohac
— Bangkok Lad (@bangkoklad)Shachihoko-ya currently does not offer slaps. We appreciate the attention it has received today, but we cannot accommodate visits with the intention of receiving slaps. We didn't expect old videos to go viral like this, so please understand before comming. pic.twitter.com/Xd30LjNTpk
— しゃちほこ屋通信 (@shachihokoya)വീഡിയോയില്‍ കിമോണ ധരിച്ചും മറ്റ് വസ്ത്രങ്ങള്‍ ധരിച്ചും എത്തിയ യുവതികള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ചെകിട്ടത്ത് 'ചറപറ' അടിക്കുന്നു. ചിലര്‍ നിര്‍വികാരമായാണ് അടിക്കുന്നതെങ്കില്‍ ചില സ്ത്രീകള്‍ ചിരിച്ച് കൊണ്ടാണ് തല്ലുന്നത്. ചിലര്‍ ഒരു ചെകിട്ടത്ത് അടിക്കുമ്പോള്‍ മറ്റു ചിലര്‍ രണ്ട് ചെകിട്ടത്തും ഒരു പോലെ തല്ല് കൊള്ളുന്നു. മൂന്നാമത്തെ കൂട്ടര്‍ ഒരേ സമയം രണ്ട് ചെകിട്ടത്തും അടി കൊള്ളുന്നു. ചിലര്‍ ഒറ്റ അടിയില്‍ താഴെ വീഴുമ്പോള്‍ മറ്റ് ചില ഉപഭോക്താക്കള്‍ ഇരുന്ന് തല്ല് കൊള്ളുന്നു. തല്ലിന്‍റെ അവസാനം തല്ലിയ സ്ത്രീക്ക് എല്ലാവരും നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. ആദ്യം ഒരു സ്ത്രീയായിരുന്നു തല്ലാനായി റെസ്റ്റോറന്‍റില്‍ ഉണ്ടായിരുന്നത്. വീഡിയോ വൈറലായതോടെ, റസ്റ്റോറന്‍റ് ഉടമ കൂടുതല്‍ സ്ത്രീകളെ തല്ലാനായി നിയമിച്ചു. പക്ഷേ, പ്രശ്നങ്ങളും ആരംഭിച്ചു. ഒരു ഭാഗത്ത് തല്ല് കൊള്ളാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അതേസമയം മറുഭാഗത്ത് വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെ 'തല്ലിക്കഴിപ്പിക്കുന്ന' പരിപാടി റെസ്റ്റോറന്‍റ് നിര്‍ത്തി. പിന്നാലെ പുതിയ പരസ്യവും റെസ്റ്റോറന്‍റ് ഇറക്കി. 'ഇനി തല്ല് കൊള്ളാമെന്ന് കരുതി ആരും ഇതുവഴി വരരുത്.' എന്നായിരുന്നു അത്. അരലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
'പ്രേതമുഖ'മോ? ഇത് സിനിമയിലെ രംഗമല്ല; ശൂന്യാകാശത്ത് നിന്നുള്ളത്! ഈ കൗതുകചിത്രത്തിന് പിന്നിലെ കാരണം