'മൂട്ട കടി സഹിക്കവയ്യ'; പാരീസിന്‍റെ തെരുവുകളില്‍ കിടക്കകള്‍ ഉപേക്ഷിച്ച് ജനം !

By Web Team  |  First Published Oct 12, 2023, 10:05 AM IST

പാരീസ് ഒളിമ്പിക്സിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നഗരത്തെ വലച്ച് സഹിക്കാന്‍ വയ്യാത്ത മൂട്ട കടിയുടെ പ്രശ്നം ഉയര്‍ന്നത്. 



പാരീസില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു ഫാഷന്‍ വീക്ക് നടന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ഫാന്‍ഷന്‍ ലോകം ആഘഷോത്തിലേക്ക് കണ്ണ് നട്ടിരുന്നു. ഏറ്റവും പുതിയ ട്രന്‍റുകള്‍ അറിയാന്‍. അതേ സമയം, പാരീസിന്‍റെ തെരുവുകളില്‍ ജനം വീടുകളില്‍ നിന്നുള്ള കിടക്കകളും സോഫകളും മറ്റ് കുഷ്യന്‍ നിറച്ച ഇരിപ്പിടങ്ങളും കൊണ്ട് തള്ളുകയായിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം. സഹിക്കാന്‍ വയ്യാത്ത മൂട്ട കടി ! അതും പാരീസ് ഒളിമ്പിക്സിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ. 

'കാണുമ്പോള്‍ ചങ്കിടിക്കും'; ചെങ്കുത്തായ പര്‍വ്വതത്തിലൂടെ അതിവേഗം നടന്നു നീങ്ങുന്ന ഒരാള്‍, വീഡിയോ വൈറല്‍ !

Latest Videos

വേനല്‍ക്കാലത്ത് നഗരത്തിലെ ഹോട്ടലുകളിലും വാടക അപ്പാര്‍ട്ടുമെന്‍റുകളിലുമാണ് ആദ്യം മൂട്ട ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ തീയറ്ററുകളിലും ട്രെയിനുകളിലും എന്തിന് പാരീസ് മെട്രോയില്‍ പോലും മൂട്ട കാരണം ആളുകള്‍ക്ക് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയായി. ഇതിന്‍റെ ചിത്രങ്ങളും അനുഭവങ്ങളും വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. മെട്രോ ട്രെയിനിലെ യാത്രക്കാര്‍ ഇരിക്കുകയോ ബാഗുകള്‍ വയ്ക്കുകയോ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശവുമായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ വരെ ഇറങ്ങി. മൂട്ടയ്ക്കെതിരെ ഉപയോഗിക്കാവുന്ന, ലഭ്യമായ എല്ലാ മരുന്നുകളും ഉപയോഗിക്കപ്പെട്ടെങ്കിലും മൂട്ട മാത്രം കിടക്കവിട്ട് പോയില്ല. ഇതോടെ ജനത്തിന് കിടക്ക തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്ന് പാരീസിന്‍റെ തെരുവുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പറയുന്നു. 

വെറും നാല് ദിവസം; നടന്നത് ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊല !

1950 ലും 2017 ലും 2022 ലും പാരീസില്‍ മൂട്ട ശല്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തേതിനേക്കാള്‍ എത്രയേ ഇരട്ടിയാണ് ഇത്തവണത്തെ മൂട്ട ശല്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയര്‍ന്ന ജനസാന്ദ്രതയും ഗതാഗത സംവിധാനത്തിലെ വളര്‍ച്ചയും മൂട്ടയെ രാജ്യം മൊത്തം വ്യാപിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍. ഫ്രാന്‍സിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളാണ് മൂട്ടയെയും കൊണ്ട് വന്നതെന്നും ചിലര്‍ തദ്ദേശീയര്‍ വാദമുയര്‍ത്തി. അസഹ്യമായ മൂട്ട ശല്യത്തെ തുടര്‍ന്ന് പാരീസ് സിറ്റി ഹാൾ, പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിനോട് അടിയന്തര നടപടി കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂട്ട 'ഒളിമ്പിക് ഗെയിംസിന് ഒരു ഭീഷണിയല്ലെന്ന്' പാരീസ് ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗോയറിന്‍റെ വാദം. അതേസമയം കീടനിയന്ത്രണ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ പറയുന്നത് കഴിഞ്ഞ മാസങ്ങളില്‍ മൂട്ടയുടെ വളര്‍ച്ചാ നിരക്ക് ഇരട്ടിയിലേറെയായെന്നാണ്. ഇവയെ അകറ്റാന്‍ തുടര്‍ച്ചയായി കീടനാശിനികള്‍ ഉപയോഗഹിക്കമെന്നും ഇതിന് നൂറുകണക്കിന് ഡോളര്‍ ചെലവ് വരുമെന്നുമാണ്. സംഗതി എന്തായാലും പാരീസിന്‍റെ തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട കിടക്കകളും സോഫകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒളിമ്പിക്സിന് മുമ്പ് നഗരത്തില്‍ നിന്നും മൂട്ടകളെ ഓടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് നഗരത്തിലെ കീടനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!