പ്ലേഗ്, ലോകയുദ്ധങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, കൊവിഡ്, എന്നിട്ടും നിന്നുപോയില്ല ഈ നാടകം!

By Ambili P  |  First Published Aug 15, 2022, 2:23 PM IST

ആ ഗ്രാമവാസികള്‍ അന്നൊരു വിചിത്രമായ പ്രതിജ്ഞ ചെയ്തു. യേശുക്രിസ്തുവിന്റെ ജനനവും മരണവും ഉയിര്‍പ്പും ഒരു നാടകമായി പള്ളിയില്‍ അവതരിപ്പിക്കും. അത് അവരുടെ നേര്‍ച്ചയായിരുന്നു. പ്ലേഗില്‍ നിന്ന് ജനതയെ രക്ഷിക്കാന്‍ ദൈവത്തോടുള്ള നേര്‍ച്ച.


പത്തുവര്‍ഷത്തിലൊരിക്കല്‍ ആ ഗ്രാമം മുഴുവനും ഒരു തീയേറ്റര്‍ ആയി മാറും. ആകെയുള്ള  അയ്യായിരം പേരില്‍ രണ്ടായിരത്തോളം പേര്‍ സ്റ്റേജിന് മുന്നിലും പിന്നിലുമായി അണിനിരക്കും. യേശു ദേവാലയം ശുചീകരിക്കുന്നതും, അത്ഭുതങ്ങള്‍ ചെയ്യുന്നതും അവസാന അത്താഴത്തിന് ഇരിക്കുന്നതും ഒടുവില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുമെല്ലാം ഈ മനുഷ്യര്‍ അത്യന്തം ആത്മാര്‍ത്ഥതയോടെ സ്റ്റേജില്‍ അവതരിപ്പിക്കും.

 

Latest Videos

undefined

 

ഇത് ഒരു നാടകത്തിന്റെ കഥയല്ല. ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ്. നാടകം എങ്ങനെ അതിജീവന ഉപാധിയായി മാറുന്ന എന്ന കഥ. ഒന്നും രണ്ടുമല്ല, 388 വര്‍ഷത്തെ ചരിത്രമാണ് ഈ നാടകത്തിന് പറയാനുള്ളത്. െകാവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷം മുടങ്ങിപ്പോയ 'പാഷന്‍ പ്ലേ' എന്ന ഈ നാടകം ഇക്കഴിഞ്ഞ മെയ് 14-നാണ് വീണ്ടും തുടങ്ങിയത്. ആറു മാസത്തോളം ഇനിയീ നാടകം തുടരും. ലോകമെങ്ങുമുള്ള കാഴ്ചക്കാര്‍ ഇതിനായി ജര്‍മനിയിെല ഈ ചെറുപട്ടണത്തിലേക്ക് ഒഴുകും. 

കഥ തുടങ്ങുന്നത് 1964-ലാണ്. ഒബെറമര്‍ഗൗ, ജര്‍മനിയിലെ ബവേറിയയിലെ ഒരു ചെറുപട്ടണം. കൊത്തുപണികളും തടിയിലെ ചിത്രപ്പണികളുമെല്ലാം ചെയ്യുന്ന മനുഷ്യര്‍ ഒന്നിച്ചുതാമസിക്കുന്ന മനോഹരമായ ഗ്രാമം. ലോകത്തെ മുഴുവന്‍ വിറപ്പിച്ച ബ്ലാക്ക് പ്ലേഗ് ഒബെറമര്‍ഗൗവിനേയും തച്ചുടച്ചു. അവിടെയുള്ള 20 ശതമാനം മനുഷ്യര്‍ പ്ലേഗ് മൂലം മരിച്ചു. ഔബെറമര്‍ഗൗവിലെ മനുഷ്യര്‍ ഗ്രാമത്തിന്റെ മധ്യത്തിലെ പള്ളിയില്‍ ഒത്തുകൂടി.

ആലംബമില്ലാതെ നില്‍ക്കുന്ന മനുഷ്യര്‍ ദൈവത്തോടാണ് അന്ന് അപേക്ഷിച്ചത്. ഈ ദുരിതരോഗത്തിന്റെ കറുത്ത നിഴല്‍ അവരുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കണേ എന്ന് ഓരോ ഗ്രാമവാസിയും ദൈവത്തോട് കേണപേക്ഷിച്ചു. 

 

 

ആ ഗ്രാമവാസികള്‍ അന്നൊരു വിചിത്രമായ പ്രതിജ്ഞ ചെയ്തു. യേശുക്രിസ്തുവിന്റെ ജനനവും മരണവും ഉയിര്‍പ്പും ഒരു നാടകമായി പള്ളിയില്‍ അവതരിപ്പിക്കും. അത് അവരുടെ നേര്‍ച്ചയായിരുന്നു. പ്ലേഗില്‍ നിന്ന് ജനതയെ രക്ഷിക്കാന്‍ ദൈവത്തോടുള്ള നേര്‍ച്ച.

ഗ്രാമീണരുടെ പ്രതിജ്ഞയുടെ ആദ്യഅവതരണം അന്ന് അവിടെ നടന്നു. പള്ളിയുടെ ശ്മശാനത്തില്‍, പ്ലേഗ് ബാധിച്ച് മരിച്ചവരുടെ കുഴിമാടങ്ങള്‍ക്ക് മുകളിലായിരുന്നു അവരുടെ ആദ്യ നാടകാവതരണം. വിചിത്രമെന്ന് തോന്നാം, ആദ്യ നാടകാവതരണത്തിന് ശേഷം പ്ലേഗ് ബാധിച്ച് പിന്നീട് ആ ഗ്രാമത്തില്‍ ആരും മരിച്ചില്ല..

ആദ്യത്തെ അവതരണത്തിന് ശേഷം 'പാഷന്‍പ്ലേ' എന്ന ഉയിര്‍പ്പിന്റെ നാടകം അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. പത്തുവര്‍ഷത്തിലൊരിക്കല്‍ ആ ഗ്രാമം മുഴുവനും ഒരു തീയേറ്റര്‍ ആയി മാറും. ആകെയുള്ള  അയ്യായിരം പേരില്‍ രണ്ടായിരത്തോളം പേര്‍ സ്റ്റേജിന് മുന്നിലും പിന്നിലുമായി അണിനിരക്കും. യേശു ദേവാലയം ശുചീകരിക്കുന്നതും, അത്ഭുതങ്ങള്‍ ചെയ്യുന്നതും അവസാന അത്താഴത്തിന് ഇരിക്കുന്നതും ഒടുവില്‍ മരിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുമെല്ലാം ഈ മനുഷ്യര്‍ അത്യന്തം ആത്മാര്‍ത്ഥതയോടെ സ്റ്റേജില്‍ അവതരിപ്പിക്കും. നാടകത്തില്‍ പ്രധാന അഭിനേതാക്കള്‍ ആകുന്നവര്‍, അവര്‍ എത്ര വലിയ ജോലി ചെയ്യുന്നവര്‍ ആയാല്‍ പോലും റിഹേഴ്‌സലിന് വേണ്ടി ഒരു വര്‍ഷത്തോളം അവധിയെടുത്ത് ഒത്തുചേരും. നിസ്സാരമെന്ന് തോന്നാം, പക്ഷെ പ്രധാന അഭിനേതാക്കള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഒരു വര്‍ഷത്തോളം തലമുടിയും താടിയും നീട്ടി വളര്‍ത്തും!

ആറ് മാസം തുടര്‍ച്ചയായി നാടകാവതരണം നടക്കും. കഴിഞ്ഞ 388 വര്‍ഷങ്ങളായി ഇത് തുടരുകയാണ്. ഈ നാടകത്തില്‍ പങ്കെടുക്കണമെങ്കില്‍ നിങ്ങള്‍ ഒബെറമര്‍ഗൗയില്‍ ജനിച്ചയാളോ 20 വര്‍ഷം സ്ഥിരമായി താമസിക്കുന്ന ആളോ ആകണം എന്നതാണ് നിയമാവലിയിലെ പ്രധാനപ്പെട്ട കാര്യം. അഭിനേതാക്കള്‍ കത്തോലിക്കര്‍ ആയിരിക്കണമെന്ന നിയമത്തിന് 1999 ആയപ്പോഴേക്കും ഇളവ് വന്നു.

 

 

ഓരോ കാലഘട്ടത്തിലും ഓരോ വെല്ലുവിളികളും പാഷന്‍പ്ലേക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 1870 -ല്‍ 6 മാസം നീണ്ടുനിന്ന ഫ്രാന്‍കോ- പ്രഷ്യന്‍ യുദ്ധവും സ്പാനിഷ് ഫ്‌ളൂവും കാരണം പാഷന്‍പ്ലേ മുടങ്ങി. 1770-ല്‍ ഡ്യൂക്ക് ഓഫ് ബവേറിയ മാക്‌സിമിലിയന്‍ III ജോസഫ് ഈ നാടകാവതരണം തന്നെ മുടക്കാന്‍ ശ്രമിച്ചു.
'നമ്മുടെ വിശുദ്ധ മതത്തിന്റെ ഏറ്റവും വലിയ രഹസ്യം സ്റ്റേജ് വഴി ജനങ്ങളെ കാണിക്കേണ്ടതല്ല' എന്നായിരുന്നു ഡ്യൂക്ക് ഓഫ് ബവേറിയ പറഞ്ഞത്. അഡോള്‍ഫ് ഹിറ്റ്‌ലറും ഈ നാടകത്തിന്റെ വലിയ ആസ്വാദകനായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്.

അത്തരത്തിലുള്ള എല്ലാ വെല്ലുവിളികളും അതിജീവിച്ചാണ് ഒബെറമര്‍ഗൗയിലെ ജനങ്ങള്‍ ഇപ്പോഴും നാടകം അവതരിപ്പിക്കുന്നത്.

എന്നാല്‍ 2020-ല്‍ നടത്താന്‍ നിശ്ചയിച്ച നാടകം മുടങ്ങി. ലോകത്തെയാകെ ഗ്രസിച്ച കൊവിഡ് 19 ഈ നാടകാവതരണത്തിനും വില്ലനായി. 2 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ വര്‍ഷം നാടകം അരങ്ങിലെത്തിയത്. ലോകമെമ്പാടുമുള്ള സഞ്ചാരികളും നാടകപ്രിയരുമെല്ലാം പാഷന്‍പ്ലേ കാണാന്‍ ഒബെറമര്‍ഗൗവില്‍ എത്തുന്നുണ്ട്. 

click me!