യുണൈറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ സ്വപ്നമാണെന്ന് കരുതി സഹയാത്രക്കാരന്‍റെ മേല്‍ മൂത്രമെഴിച്ചെന്ന് പരാതി.
പൊതുഗതാഗത സംവിധാനങ്ങളില്‍ നമ്മള്‍ പാലിക്കേണ്ട ചില കടമകളും മര്യാദകളുമുണ്ട്. കൂടെയുള്ള മറ്റ് യാത്രക്കാരെ അസ്വസ്ഥമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നത് അതില്‍ ഏറ്റവും അടിസ്ഥം. എന്നാല്‍, അടുത്ത കാലത്തായി പുറത്ത് വരുന്ന പല വാര്‍ത്തകളും പ്രത്യേകിച്ചും വിമാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകൾ പലതും ആളുകൾ സഹയാത്രക്കാര്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന തരത്തിലുള്ളവയാണ്. ഏറ്റവും ഒടുവിലായി യുഎസിൽ നിന്നും വരുന്ന ഒരു വാര്‍ത്തയില്‍ സഹയാത്രക്കാരന്‍ സ്വപ്നത്തിലാണെന്ന് കരുതി അടുത്തിരുന്ന മറ്റൊരു യാത്രക്കാരന്‍റെ മേല്‍ മൂത്രമൊഴിച്ചത്രേ.
കഴിഞ്ഞ ഡിസംബർ 27 ന് സാൻ ഫ്രാൻസിസ്കോ ഇന്‍റർനാഷണൽ എയർപോർട്ടിൽ (എസ്എഫ്ഒ) നിന്ന് മനിലയിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിന്‍റെ യുഎ ഫ്ലൈറ്റ് 189-ലെ ബിസിനസ് ക്ലാസില്‍ വച്ച് ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ഈ ദുരനുഭവം. അദ്ദേഹം തന്‍റെ എട്ട് മണിക്കൂര്‍ വിമാനയാത്രക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഇതിനിടെയാണ് തന്‍റെ വയറ്റത്തേക്ക് ആരോ വെള്ളമൊഴിക്കുന്നതായി തോന്നിയത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ സഹയാത്രക്കാര്‍ മൂത്രമൊഴുക്കുകയായിരുന്നു. തന്‍റെ വയറ് മുതല്‍ കാൽ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഒന്ന് തലകുത്തി നിന്നതാണ്, പിന്നെ ആളെ 'കാണാനില്ല'; ലണ്ടൻ തെരുവിൽ നിന്നുള്ള സ്റ്റണ്ട് വീഡിയോ വൈറൽ
സഹയാത്രക്കാരന്‍ 'സ്വപ്നത്തില്‍' അറിയാതെയാണ് അത് സംഭവിച്ചതെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ജെറോം ഗുട്ടറസിനോട് സംയമനം പാലിക്കാന്‍ ക്രൂ അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. തനിക്ക് എട്ട് മണിക്കൂറോളം നേരം നനഞ്ഞ വസ്ത്രുവുമായി വിമാനത്തില്‍ ഇരിക്കേണ്ടി വന്നെന്ന് ജെറോം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ വിമാനങ്ങളില്‍ കയറുന്നതില്‍ നിന്ന് മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്ന് യുണൈറ്റഡ് എയർലൈൻസ് പത്രക്കുറിപ്പിറക്കിയെന്ന് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യൗവനം തിരിച്ച് പിടിക്കാന്‍ 47 -കാരിയായ അമ്മ, 23 -കാരനായ മകന്‍റെ രക്തം സ്വീകരിക്കാനൊരുങ്ങുന്നു
ഇയാൾ പിന്നീട് തന്‍റെ വളര്‍ത്തച്ഛനോട് ക്ഷമാപണം നടത്തിയെന്നും വലിയ കുറ്റങ്ങള്‍ ചുമത്തരുതെന്ന് അപേക്ഷിച്ചതായും ജെറോമിന്‍റെ വളര്‍ത്തുമകൾ കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തെ യൂണൈറ്റർഡ് എയര്‍ലൈന്‍സ് സമീപിച്ച രീതി ശരിയായില്ലെന്നും വിമാനക്കമ്പനി തന്‍റെ വളര്‍ത്തച്ഛനോട് കാണിച്ചത് നീതികേടാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. സംഭവം മനിലയില്‍ വച്ച് പോലീസില്‍ അറിയിച്ചിരുന്നെന്നും പ്രശ്നക്കാരനായ യാത്രക്കാരനെ തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്നും യുണൈറ്റഡ് എയര്‍ലൈന്‍സും അറിയിച്ചു. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോഴെല്ലാം ഇത്തരം യാത്രക്കാരെ വിമാനയാത്രകളില്‍ നിന്നും വലിക്കുകയാണ് വിമാനക്കമ്പനികൾ ചെയ്തിരുന്നത്.