ലൈവ് സ്ട്രീമിം​ഗിനിടെ മരണം, എന്താണ് 24 -കാരിയുടെ മരണത്തിന് കാരണമായ മുക്ബാംഗ് ചലഞ്ച്?

By Web Team  |  First Published Jul 22, 2024, 11:08 AM IST

പലപ്പോഴും ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും ഓൺലൈനിലുള്ളവരും ഇങ്ങനെ ഭക്ഷണം കഴിക്കരുത് എന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിയോട്ടിം​ഗ് അത് കാര്യമാക്കിയിരുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു.


കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചൈനയിൽ വളരെ പ്രശസ്തയായ ഒരു സ്ട്രീമർ ലൈവ് സ്ട്രീമിം​ഗിനിടെ ദാരുണമായി മരിച്ചത്. പാൻ സിയോട്ടിം​ഗ് എന്ന 24 -കാരിയാണ് തന്റെ ഫോളോവേഴ്സിന് മുന്നിൽ മരിച്ചത്. അവളുടെ മരണത്തിന് കാരണമായ മുക്ബാംഗ് എന്ന ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. എന്താണ് ഈ ചലഞ്ച്? 

സോഷ്യൽ മീഡിയ സജീവമായിരിക്കുന്ന ഈ കാലത്ത് ടിക്ടോക്കിലും മറ്റുമുള്ള വിവിധ ചലഞ്ചുകൾ അനേകങ്ങളുടെ ജീവൻ അപഹരിച്ചിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ടവരിൽ ഏറെയും കൗമാരക്കാരായിരിക്കും. എന്തായാലും, കുറച്ച് ദിവസം മുമ്പ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതും അത്തരത്തിൽ ദാരുണമായ ഒരു സംഭവമാണ്. 24 -കാരിയായ യുവതി ക്യാമറയ്ക്ക് മുന്നിൽ മരിച്ചു വീണു. 

Latest Videos

undefined

മുക്ബാം​ഗ് എന്ന ചലഞ്ചാണ് അവളുടെ മരണത്തിന് കാരണമായിത്തീർന്നത്. എന്താണ് മുക്ബാം​ഗ് ചലഞ്ച്? കിലോക്കണക്കിന് ഭക്ഷണം ഒരുമിച്ച് കഴിക്കുക ഇതാണ് ഈ ചലഞ്ച് കൊണ്ട് അർത്ഥമാക്കുന്നത്. 2010 -ന്റെ തുടക്കത്തോടെ ദക്ഷിണ കൊറിയയിലാണ് മുക്ബാം​ഗിന്റെ തുടക്കം എന്നാണ് പറയുന്നത്. ഏറെ അപകടകരമായ ഈ ചലഞ്ച് ഏറ്റെടുക്കുന്ന അനേകം സ്ട്രീമർമാരുണ്ട്. അതിലൊരാളായിരുന്നു സിയോട്ടിം​ഗ്. സ്ഥിരമായി ഈ ചലഞ്ച് നടത്തിയിരുന്ന ആളാണ് സിയോട്ടിം​ഗ് എന്നും പറയുന്നു. അതിനായി കിലോക്കണക്കിന് ഭക്ഷണമാണ് ഫോളോവേഴ്സിന് മുന്നിൽ‌ അവൾ കഴിച്ചിരുന്നതത്രെ. 

ഓരോ ലൈവ് സ്ട്രീമിം​ഗിലും 10 കിലോയോളം ഭക്ഷണം ഇവർ കഴിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പലപ്പോഴും ഇവരുടെ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും ഓൺലൈനിലുള്ളവരും ഇങ്ങനെ ഭക്ഷണം കഴിക്കരുത് എന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിയോട്ടിം​ഗ് അത് കാര്യമാക്കിയിരുന്നില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് ഇവരുടെ ദഹന വ്യവസ്ഥയെ പോലും ബാധിച്ചുവെന്നും അതാണ് മരണകാരണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

click me!