വിരുന്നിന് വിശിഷ്ടമായ ഒരു മെനു പോലും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിൽ പരമ്പരാഗത ഭക്ഷണങ്ങളായ സിരി പേയ്, മുറബ്ബ, കൂടാതെ നിരവധി മാംസം ചേർത്ത പലഹാരങ്ങൾ എന്നിവ ഉണ്ടായിരുന്നു.
പാകിസ്ഥാനിലെ ഒരു യാചക കുടുംബം 1.25 കോടി പാകിസ്ഥാൻ രൂപ (ഏകദേശം 38 ലക്ഷം ഇന്ത്യന്‍ രൂപ) ചെലവഴിച്ച് ഒരു വലിയ വിരുന്നൊരുക്കിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഗുജ്‌റൻവാലയിലെ ഒരു യാചക കുടുംബമാണ് ഏകദേശം 1.25 കോടി പാകിസ്ഥാൻ രൂപ ചെലവിൽ ഏകദേശം 20,000 പേർക്ക് ഗംഭീരമായ വിരുന്നൊരുക്കിയതത്രെ.
മുത്തശ്ശി മരിച്ച് 40 -ാം ദിനം അവരുടെ സ്മരണയ്ക്കായാണ് കുടുംബം ഈ വിരുന്ന് ഒരുക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. കുടുംബം വിരുന്നുകാരെ ക്ഷണിക്കുകയും അവരെ അവരുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടി 2,000 -ത്തിലധികം വാഹനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷൻ പരിസരത്തായിരുന്നത്രെ വിരുന്ന്.
undefined
പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളിൽ പറയുന്നത്. വിരുന്നിന് വിശിഷ്ടമായ ഒരു മെനു പോലും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിൽ പരമ്പരാഗത ഭക്ഷണങ്ങളായ സിരി പേയ്, മുറബ്ബ, കൂടാതെ നിരവധി മാംസം ചേർത്ത പലഹാരങ്ങൾ എന്നിവ ഉണ്ടായിരുന്നു.
Beggars in Gujranwala reportedly spent Rs. 1 crore and 25 lacs on the post funeral ceremony of their grand mother 🤯🤯
Thousands of people attended the ceremony.
They also made arrangement of all kinds of meal including beef, chicken, matranjan, fruits, sweet dishes 😳😳 pic.twitter.com/Jl59Yzra56
ഡിന്നറിന് ആട്ടിറച്ചി, നാൻ മതർ ഗഞ്ച് (മധുരമുള്ള ചോറ്), നിരവധി മധുരപലഹാരങ്ങൾ എന്നിവയാണ് ഉണ്ടായിരുന്നത്. 250 ആടുകളെ ഇറച്ചിയാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. വിരുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ അതിവേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
എന്നാലും, ഒരു യാചക കുടുംബത്തിന് എങ്ങനെയാണ് ഇത്ര ആര്‍ഭാടമായ വിരുന്നൊരുക്കാൻ സാധിക്കുന്നത്, ഇതൊക്കെ സത്യം തന്നെയാണോ എന്നായിരുന്നു ചിലരുടെ സംശയം. ഒരു കോടി രൂപയൊന്നും ആയിരിക്കില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്. അതേസമയം മറ്റൊരു വിഭാഗം അവരുടെ ഒത്തൊരുമയേയും ഈ വിരുന്ന് സംഘടിപ്പിക്കാനുള്ള മനസ്ഥിതിയേയും അഭിനന്ദിക്കുകയാണ് ചെയ്തത്.