'എവിടെ വിൻഡോ സീറ്റിലെ വിൻഡോ എവിടെ'? പണം നൽകിയിട്ടെന്ത് കാര്യം, ചുമരും നോക്കിയിരിക്കാം, വൈറലായി പോസ്റ്റ് 

'താൻ വിൻഡോ സീറ്റിന് വേണ്ടി പണം നൽകി, എവിടെ വിൻഡോ സീറ്റ്' എന്നാണ് ചിത്രത്തിന്റെ കാപ്ഷനിൽ പ്രദീപ് മുത്തു ചോദിക്കുന്നത്. എവിടെ എന്ന് ചോദിക്കുന്നതായിട്ടുള്ള ആം​ഗ്യം കാണിക്കുന്ന ചിത്രമാണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നതും. 


വിമാനയാത്രയുമായി ബന്ധപ്പെട്ട പല രസകരമായ അനുഭവങ്ങളും, അതുപോലെ തങ്ങൾക്ക് നിരാശ സമ്മാനിച്ച അനുഭവങ്ങളും എല്ലാം ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചിലപ്പോൾ ആശിച്ച് മോഹിച്ച് പോകുന്ന യാത്രകളിൽ ചിലതിലെ മോശം അനുഭവങ്ങൾ ആളുകളെ വല്ലാതെ നിരാശരാക്കാറുമുണ്ട്. എന്തായാലും, അതുപോലെ ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലായി കൊണ്ടിരിക്കുന്നത്. 

പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് സ്പോർട്സ് കമന്റേറ്റർ കൂടിയായ ചെന്നൈ സ്വദേശി പ്രദീപ് മുത്തു എന്ന യുവാവാണ്. താൻ വിമാനത്തിൽ വിൻഡോ സീറ്റിന് വേണ്ടി പണം നൽകി, എന്നാൽ അവിടെ വിൻഡോ കാണാനില്ലായിരുന്നു എന്നാണ് പ്രദീപ് മുത്തുവിന്റെ പരാതി. വിമാനത്തിനുള്ളിൽ നിന്നുള്ള തന്റെ ചിത്രം സഹിതമാണ് പ്രദീപ് മുത്തുവിന്റെ പോസ്റ്റ്. 

Latest Videos

'താൻ വിൻഡോ സീറ്റിന് വേണ്ടി പണം നൽകി, എവിടെ വിൻഡോ സീറ്റ്' എന്നാണ് ചിത്രത്തിന്റെ കാപ്ഷനിൽ പ്രദീപ് മുത്തു ചോദിക്കുന്നത്. എവിടെ എന്ന് ചോദിക്കുന്നതായിട്ടുള്ള ആം​ഗ്യം കാണിക്കുന്ന ചിത്രമാണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നതും. 

Dei I paid for a window seat da.. where is the window 😁 pic.twitter.com/Uk4qKXpQRk

— Pradeep Muthu (@muthupradeep)

വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.' ഇൻഡി​ഗോ നിങ്ങൾക്ക് മികച്ച കാഴ്ച തന്നെ പ്രദാനം ചെയ്യുന്നു, നിങ്ങളുടെ തന്നെ പ്രതിബിംബം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'നിരവധി എയർക്രാഫ്റ്റുകൾക്ക് ഇങ്ങനെ വിൻഡോ ഇല്ലാത്ത വിൻഡോ സീറ്റുകൾ ഉണ്ട്. ഡിസൈനിലെ പ്രശ്നമാണ് അതിന് കാരണം' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. മറ്റ് ചിലർ കമന്റ് നൽകിയത്, 'വിൻഡോ സീറ്റ് എന്നത് മാറ്റി പകരം വാൾസീറ്റ് എന്ന് ഇതിനെ വിളിക്കുന്നതാണ് കൂടുതൽ നല്ലത്' എന്നാണ്. 

ട്രെയിൻ ടോയ്‍ലെറ്റിൽ യാത്ര ചെയ്യുന്ന പെൺകുട്ടികൾ, വീഡിയോയ്ക്ക് വൻവിമർശനം, വൈറലായത് ആഘോഷിക്കുന്നുവെന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!