എന്‍റെ കുഞ്ഞെവിടെ? വിഷാദ രോഗകാലത്ത് 'വൈകാരിക പിന്തുണ' നൽകിയ ചീങ്കണ്ണിയെ അന്വേഷിച്ച് ഉടമ

By Web Team  |  First Published May 4, 2024, 7:48 PM IST

ഇടയ്ക്ക് നിരവധി സുഹൃത്തുക്കള്‍ മരിച്ചപ്പോള്‍ തനിക്കുണ്ടായ കഠിനമായ വിഷാദ രോഗത്തിന്‍റെ പിടിയിൽ നിന്നും രക്ഷിച്ചത് വാലിയാണെന്ന് ജോയി പറഞ്ഞിട്ടുണ്ട്.


നുഷ്യനും മൃഗങ്ങളും തമ്മില്‍ ലോകമെങ്ങും സംഘർഷം നടക്കുമ്പോഴും അത്രയേറെ അടുപ്പമുള്ള മനുഷ്യരും മൃഗങ്ങളുമുണ്ട്. യുഎസിലെ സാമൂഹിക മാധ്യമങ്ങളില്‍ പെൻസിൽവാനിയയിൽ നിന്നുള്ള ഒരു മനുഷ്യ-മൃഗ സൌഹൃദത്തിന്‍റെ കഥ സാമൂഹിക മാധ്യമ ഉപയോക്താക്കളെ കണ്ണീരണിയിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ ജനപ്രിയനായ ജോയി ഹെന്നി, കരഞ്ഞു കൊണ്ട് തന്‍റെ പ്രീയമിത്രത്തെ അന്വേഷിക്കുന്ന വീഡിയോയാണ് ആളുകളെ വൈകാരികമായി സ്വാധീനിച്ചത്. 

വൈകാരികമായി ഏറെ തകര്‍ന്നിരിക്കുമ്പോള്‍ തനിക്ക് പിന്തുണ നല്‍കി തന്നെ ജീവിത്തിലേക്ക് തിരികെ കൊണ്ടുവന്ന ചീങ്കണ്ണിയെ കണ്ടെത്താന്‍ ജോയി ഹെന്നി കരഞ്ഞുകൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ സഹായം തേടി. അദ്ദേഹത്തിന്‍റെ വീഡിയോ വളരെ വേഗം യുഎസിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ 5 1/2 അടി നീളമുള്ള ചീങ്കണ്ണിയെ കെട്ടിപ്പിടിക്കുന്നതും ലാളിക്കുന്നതുമായ വീഡിയോകളിലൂടെ ജോയി ജനപ്രിയനാണ്. കഴിഞ്ഞ വർഷം ഫിലാഡൽഫിയ ഫിലീസ് ഗെയിമിലേക്ക് പ്രവേശനം നിഷേധിച്ചപ്പോള്‍ വാലിയുടെ പ്രശസ്തി കുതിച്ചുയര്‍ന്നു. 

Latest Videos

ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം

വിനോദ യാത്രയ്ക്കിടെ അദ്ദേഹത്തിന്‍റെ വാലിയെ ആരോ മോഷ്ടിച്ച് കൊണ്ട് പോയെന്നാണ് ജോയിയുടെ പരാതി. തുറമുഖ നഗരമായ ജോർജിയയിലെ ബ്രൺസ്‌വിക്കിൽ ജോയിയും വാലിയും അവധിക്കാലം ആഘോഷിക്കുകയായിരുന്നു. രാത്രിയില്‍ വീടിന് പുറത്തെ കൂട്ടില്‍ നിന്നും ആരോ വാലിയെ മോഷ്ടിച്ചെന്ന് ജോയി ആരോപിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ 14 മാസം പ്രായമുള്ള ചീങ്കണ്ണിയെ രക്ഷപ്പെടുത്തിയത് മുതല്‍ അത് ജോയിയുടെ കൂടെയുണ്ട്. ഇടയ്ക്ക് നിരവധി സുഹൃത്തുക്കള്‍ മരിച്ചപ്പോള്‍ തനിക്കുണ്ടായ കഠിനമായ വിഷാദ രോഗത്തിന്‍റെ പിടിയിൽ നിന്നും രക്ഷിച്ചത് വാലിയാണെന്ന് ജോയി പറഞ്ഞിട്ടുണ്ട്. വിഷാദ രോഗത്തിന് തന്നെ ചികിത്സിക്കുന്ന ഒരു ഡോക്ടർ തൻ്റെ വൈകാരിക പിന്തുണ മൃഗമായി വാലിയെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കൽ അവകാശപ്പെട്ടു. 

115 വർഷം മുമ്പ് മുങ്ങിയ 'ശപിക്കപ്പെട്ട' കപ്പൽ കണ്ടെത്തി; കാണാതാകുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നത് 14 ജീവനക്കാർ

click me!