'ഇതെന്ത് കൂത്ത്' ; 11 ലക്ഷത്തിന്‍റെ ടെസ്‌ല കാർ, റോഡിലൂടെ കാളയെ കൊണ്ട് വലിപ്പിച്ച് ഉടമ

By Web Team  |  First Published Oct 29, 2024, 12:11 PM IST

ടെസ്‍ലയുടെ കാറുകള്‍ അതിന്‍റെ സുരക്ഷയിലും വേഗതയിലും ഇന്ന് ലോകപ്രശസ്തമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ടെസ്‍ല മോഡൽ 3 കാര്‍ തെരുവിലൂടെ ഒരു കാളയെ കൊണ്ട് കെട്ടിവലിക്കുന്നത് കണ്ടവര്‍ അത്ഭുതപ്പെട്ടു. 



ക്ഷങ്ങൾ മുടക്കി വാങ്ങിയ കാർ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞാല്‍ എന്താകും നിങ്ങളുടെ പ്രതികരണം? അത്തരമൊരു അനുഭവം നേരിട്ട വ്യക്തി തികച്ചും വ്യത്യസ്തമായ പ്രതിഷേധവുമായി റോഡിലിറങ്ങി. ചൈനയിൽ നിന്നുള്ള കാറുടമ 1,01,000 യുവാൻ, അതായത് 11 ലക്ഷത്തോളം ഇന്ത്യൻ രൂപ മുടക്കിയാണ് ഒരു സെക്കൻഡ് ഹാൻഡ് ടെസ്‌ല മോഡൽ 3 വാങ്ങിയത്. എന്നാൽ, കാർ വാങ്ങിയതിന് ശേഷമാണ് അത് ചാർജ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഇതോടെ മറ്റു വഴികളില്ലാതെ വന്ന ഇദ്ദേഹം വേറിട്ട ഒരു പ്രതിഷേധ പ്രകടനവുമായി റോഡിൽ ഇറങ്ങി. അദ്ദേഹം ചെയ്തത് തന്‍റെ 11 ലക്ഷത്തിന്‍റെ വണ്ടി, ഒരു കാളയെ കൊണ്ട് വലിപ്പിച്ചായിരുന്നു അദ്ദേഹം തന്‍റെ നിരാശ പ്രകടമാക്കിയത്. 

കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിൽ നിന്നുള്ള അജ്ഞാതനായ വ്യക്തിയുടെ പ്രതികരണം നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. അറിയപ്പെടുന്ന സെക്കൻഡ് ഹാൻഡ് കാർ പ്ലാറ്റ്‌ഫോമായ ഗ്വാസിയിലൂടെയാണ് വെളുത്ത നിറത്തിലുള്ള ടെസ്‌ല മോഡൽ 3 അദ്ദേഹം വാങ്ങിയത്. ടെസ്‌ലയുടെ ചൈനയിലെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, അതേ മോഡലിന്‍റെ നിലവിലെ വില 3,35,900 യുവാനിലാണ് (39,54,107 ഇന്ത്യന്‍ രൂപ ) ആരംഭിക്കുന്നത്.

Latest Videos

undefined

ശമ്പളം 30 ലക്ഷമല്ല മൂന്ന് ലക്ഷം; സത്യമറിഞ്ഞപ്പോൾ വധു വിവാഹത്തിൽ നിന്നും പിന്മാറിയെന്ന വരന്‍റെ കുറിപ്പ് വൈറൽ

കാർ വാങ്ങി ഓടിച്ചതിന് ശേഷമാണ് ചാർജ് ചെയ്യാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് കാറിൽ കാണിക്കുന്നതായി അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കാർ എങ്ങനെയാണ് വാങ്ങിയതെന്നും വാങ്ങിക്കുന്നതിന് മുമ്പ് ഉടമ അത് ഓടിച്ചു നോക്കിയിരുന്നോയെന്നൊന്നും വ്യക്തമല്ല. പ്രശ്നപരിഹാരത്തിനായി നിരവധി തവണ ടെസ്‌ലയും ഗ്വാസിയുമായും ബന്ധപ്പെട്ടിട്ടും ഫലം കാണാതെ വന്നതോടെയാണ് നിരാശനായ ഉടമ തന്‍റെ കാർ കാളയെ കൊണ്ട് കെട്ടി വലിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്‍റെ ദുരവസ്ഥ പൊതുജനങ്ങളെ അറിയിക്കാനും അതിലൂടെയെങ്കിലും ഒരു പ്രശ്നപരിഹാരം കണ്ടെത്താനുമാണ് ഇത്തരത്തിൽ ഒരു വേറിട്ട മാർഗം അദ്ദേഹം സ്വീകരിച്ചത്.

ഇന്ത്യൻ റെയിൽവേയിലെ വൃത്തിഹീന ശുചിമുറിയുടെ വീഡിയോയുമായി വിദേശ വനിത; ബജറ്റ് ഉയർത്താൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

അതേസമയം എല്ലാ വാഹനങ്ങളും പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കാറുണ്ടെന്ന് ഗ്വാസിയുടെ ഉപഭോക്തൃ സേവനത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ  ഒക്ടോബർ 23-ന്, ഗ്വാസി ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി, അതിൽ വിൽപ്പനക്കാരൻ ഒരു സാധാരണ ഉപഭോക്താവല്ലെന്നും പ്ലാറ്റ്‌ഫോമിൽ നിന്ന് 30-ലധികം ഇടപാടുകൾ പൂർത്തിയാക്കിയ ഒരു പ്രൊഫഷണൽ കാർ ഡീലറാണെന്നും പറയുന്നു. പ്രൊഫഷണൽ പരിശോധനാ റിപ്പോർട്ട് അനുസരിച്ച്, കാറിന്‍റെ മൈലേജ് 2,80,000 കിലോ മീറ്ററിൽ കൂടുതലാണ്, ഇതിന് കാര്യമായ കേടുപാടുകൾ സംഭവിച്ച ചരിത്രമുണ്ട്. അതിനാൽ  വാഹനം ഡി-ഗ്രേഡായി റേറ്റ് ചെയ്തിരുന്നതാണ്, അത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും കമ്പനി വ്യക്തമാക്കി. സംഗതി എന്തായാലും അദ്ദേഹത്തിന്‍റെ പ്രതിഷേധം ഏറ്റു. ഒടുവിൽ, കമ്പനി വാഹനം തിരിച്ചെടുക്കുകയും ഉപഭോക്താവിന് പണം തിരികെ നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു. 

കാമുകിയുടെ ഓരോ നീക്കവും അറിയാന്‍ ഫുഡ് ഡെലിവറി ആപ്പ്, പിന്നാലെ ചോദ്യം ചെയ്യല്‍; യുവതിയുടെ കുറിപ്പ് വൈറല്‍

click me!