വിശ്വസിക്കില്ല പക്ഷേ സത്യമാണ്; ബെല്‍ക്ക മടങ്ങിയില്ല, തണുത്തുറഞ്ഞ നദിയിൽ നിന്നും ഉടമ കയറിവരുന്നതും കാത്തിരുന്നു

By Web Team  |  First Published Dec 1, 2024, 12:15 PM IST

ആരൊക്കെ എത്ര ശ്രമിച്ചിട്ടും തന്റെ ഉടമയെ കാണാതെ അവൾ മടങ്ങാൻ തയ്യാറായില്ല. ബ്രൂട്ട് അമേരിക്ക പങ്കുവച്ചിരിക്കുന്ന വീഡിയോയിലൂടെയാണ് ബെൽക്കയുടെ കഥ ലോകമറിഞ്ഞത്. 


മനുഷ്യരോട് നായകളെപ്പോലെ സ്നേഹവും വിധേയത്വവും കാണിക്കുന്ന മറ്റൊരു ജീവിയുണ്ടാവില്ല. ഏതോ കാലം തൊട്ട് അതങ്ങനെയാണ്. എല്ലായിടത്തും മനുഷ്യർക്ക് വിശ്വസ്തരായ കൂട്ടാളികളായി നായകളുമുണ്ടായിരുന്നു. ഉടമകൾ മരിച്ചിട്ടും അവിടെ നിന്നും വിട്ടുപോകാൻ കൂട്ടാക്കാത്ത, അവരെ കാത്ത് കാലങ്ങളോളം നിന്ന പല നായകളുടേയും കഥ നമ്മൾ കേട്ടുകാണും. അതുപോലെ ഒരു നായയുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. 

റഷ്യയിൽ നിന്നുള്ള ബെൽക്കയുടെ കഥയാണിത്. മരിച്ചുപോയ തന്റെ ഉടമയെ കാത്ത് ഒരു തണുത്ത നദിക്കരയിൽ അവൾ ചെലവിട്ടത് നാലുദിവസമാണ്. റഷ്യയിലെ ഉഫ മേഖലയിലെ നദിക്ക് സമീപത്ത് കൂടി സൈക്കിൾ ചവിട്ടുകയായിരുന്നു ബെൽക്കയുടെ 59 -കാരനായ ഉടമ. അതിനിടെയാണ് ഹൃദയഭേദകമായ സംഭവം നടന്നത്. അയാൾ നദിയിലേക്ക് വീഴുകയായിരുന്നു. 

Latest Videos

undefined

അതുവഴി കടന്നുപോവുകയായിരുന്ന ഒരാൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നദിയുടെ ശക്തമായ ഒഴുക്കു കാരണം അതിന് സാധിച്ചില്ല. പിന്നാലെ, അദ്ദേഹത്തിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പക്ഷേ, നദിയുടെ ശക്തമായ അടിയൊഴുക്കിൽ കണ്ടെത്താനായില്ല. ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. 

എന്നാൽ, അതേസമയം ബെൽക്ക നാല് ദിവസം ഈ നദിക്കരയിൽ നിന്നും പോകാൻ തയ്യാറായതേയില്ല. അവൾ തന്റെ ഉടമയെ കാത്ത് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ആരൊക്കെ എത്ര ശ്രമിച്ചിട്ടും തന്റെ ഉടമയെ കാണാതെ അവൾ മടങ്ങാൻ തയ്യാറായില്ല. Brut America പങ്കുവച്ചിരിക്കുന്ന വീഡിയോയിലൂടെയാണ് ബെൽക്കയുടെ കഥ ലോകമറിഞ്ഞത്. 

മരിച്ചുപോയ തന്റെ ഉടമയെ കാത്ത് വർഷങ്ങളോളം റെയിൽവേ സ്റ്റേഷനിൽ അലഞ്ഞ ഹാച്ചിക്കോ എന്ന നായയുമായിട്ടാണ് ആളുകൾ ഇപ്പോൾ ബെൽക്കയെ താരതമ്യപ്പെടുത്തുന്നത്. ബെൽക്കയുടെ ഉടമയോടുള്ള സ്നേഹത്തെയും കറകളഞ്ഞ വിശ്വസ്തതയേയും പുകഴ്ത്തുകയാണ് ആളുകൾ. 

യജമാനന്‍ മരിച്ചുപോയതറിയാതെ പത്തുവര്‍ഷം റെയില്‍വെ സ്റ്റേഷനില്‍ അദ്ദേഹത്തെക്കാത്തിരുന്നൊരു നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!