ആമസോണിൽ നിന്ന് മാക്ബുക്ക് ഓർഡർ ചെയ്തു, കിട്ടിയത് തകർന്ന എച്ച്പി ലാപ്‌ടോപ്പ്

By Web Team  |  First Published Oct 11, 2023, 3:43 PM IST

 ആമസോണിനും ബന്ധപ്പെട്ട വിതരണക്കാരനും പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും അയാള്‍ പരാതിപ്പെട്ടു. 



ൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ സാധനങ്ങൾ ഓർഡർ ചെയ്ത് വഞ്ചിതരായ ഉപഭോക്താക്കളുടെ നിരവധി അനുഭവങ്ങൾ അടുത്തകാലത്തായി പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ പുതിയൊരെണ്ണം കൂടി. ഓൺലൈൻ ഷോപ്പിംഗ് ഭീമനായ ആമസോണിൽ മാക് ബുക്ക് ഓർഡർ ചെയ്തപ്പോൾ കിട്ടിയത് എച്ച്പിയുടെ ഒരു തകർന്ന ലാപ്ടോപ്പ് ആണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു റെഡിറ്റ് ഉപഭോക്താവ്. തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആമസോണിൽ നിന്ന് 63,000 രൂപ വിലയുള്ള മാക്ബുക്ക് എയര്‍ എം വണ്‍ (MacBook Air M1) ആയിരുന്നു അദ്ദേഹം ഓർഡർ ചെയ്തത്. തുടർന്ന് ഓർഡർ സുഗമമായി പ്രോസസ്സ് ചെയ്യുകയും ഡെലിവറിക്കായി ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. സാധനം നൽകുന്നതിനായി എത്തിയ ഡെലിവറി ഏജന്‍റ് സാധനം കൈമാറി ഓപ്പൺ ബോക്സ് ഡെലിവറി അല്ല എന്ന വിശദീകരണം മാത്രം നൽകി മടങ്ങി. തുടർന്ന് ബോക്സ് പൊട്ടിച്ചു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത് . മാക്ബുക്കിന് പകരം ബോക്സിൽ പഴയ പൊട്ടിത്തകർന്ന ഒരു എച്ച് പി ലാപ്ടോപ്പായിരുന്നു ഉണ്ടായിരുന്നത്. 

Latest Videos

വെറും നാല് ദിവസം; നടന്നത് ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സിവിലിയൻ കൂട്ടക്കൊല !

AMAZON BIG BILLION (SCAM) DAY
byu/MolassesFuzzy3405 indelhi

40 ഓളം പിഞ്ചു കുട്ടികളുടെ മൃതദേഹം ഹമാസിന്‍റെ പിന്മാറ്റത്തിന് പിന്നാലെ ഇസ്രായേലില്‍ നിന്ന് കണ്ടെത്തി !

തുടർന്ന് ആമസോണിനും ബന്ധപ്പെട്ട വിതരണക്കാരനും പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് ഇദ്ദേഹം സാമൂഹിക മാധ്യമത്തില്‍ എഴുതിയത്. ആമസോണിന്‍റെ ഹെൽപ് ലൈൻ നമ്പർ വഴിയാണ് ഇദ്ദേഹം വിതരണക്കാരനുമായി ബന്ധപ്പെട്ടത്. നിരവധി തവണ ഇമെയിൽ സന്ദേശങ്ങൾ അയച്ചെങ്കിലും ഇതുവരെയും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഇനി എന്തുചെയ്യണമെന്നറിയാതെയുള്ള ആശങ്കയിലാണ് താനെന്നും മുമ്പ് സമാനമായ അനുഭവങ്ങൾ നേരിട്ടുള്ളവർ ഉണ്ടെങ്കിൽ തനിക്കൊരു പരിഹാരം പറഞ്ഞു തരണമെന്നും ഇദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൂടാതെ തനിക്ക് കിട്ടിയ ആമസോൺ ബോക്സിന്‍റെ അൺബോക്സിംഗ് വീഡിയോയും ഇദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തു. വീഡിയോയിൽ ഇദ്ദേഹത്തിന് കിട്ടിയ തകർന്ന ലാപ്ടോപ്പിന്‍റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

23 ലക്ഷം കാഴ്ചക്കാരുമായി 'ശവപ്പെട്ടി കൂമ്പാരം ഭയപ്പെടുത്തുന്ന നേർക്കാഴ്ച' വീഡിയോ; പിന്നാലെ വന്‍ ചർച്ച !

click me!