ദക്ഷിണ സമുദ്രത്തിൽ തുഴയുന്ന ആദ്യ വനിത, തെക്കൻ സമുദ്രത്തിൽ തുഴയുന്ന ആദ്യ വനിത, ധ്രുവ തുറന്ന വെള്ളത്തിൽ തുഴഞ്ഞ ആദ്യ വനിത എന്നീ ലോക റെക്കോര്‍ഡുകളാണ് ഈ ഒറ്റയാത്രയിലൂടെ ലിസ ഫാര്‍ത്തോഫര്‍ സ്വന്തമാക്കിയത്.
മനുഷ്യന്റെ ചരിത്രം തുടങ്ങുന്നത് തന്നെ പലായനത്തില്‍ നിന്നുമാണ്. ആദ്യ കാലത്ത് അത് ഭക്ഷണം തേടിയാണെങ്കില്‍ പിന്നെ കൃഷിക്ക് യോജ്യമായ സ്ഥലങ്ങള്‍ തേടിയായി. പിന്നെ പിന്നെ കച്ചവടത്തിനും രാജ്യങ്ങള്‍ കീഴുടക്കുന്നതിമായി. ഓരോ കാലത്തും ആവശ്യങ്ങള്‍ പലതാണെങ്കിലും ഭൂമിയിലും ഭൂമിയ്ക്ക് പുറത്തേക്കും മനുഷ്യന്‍ യാത്രകള്‍ ചെയ്തു കൊണ്ടേയിരുന്നു. ഏഷ്യയിലേക്കും അമേരിക്കന്‍ വന്‍കരകളിലേക്കും യൂറോപ്യന്മാര്‍ നടത്തിയ യാത്രകള്‍ ലോകത്തിന്‍റെ ഗതിയെ തന്നെ മറ്റിമറിച്ചു. പറഞ്ഞ് വരുന്നതും യാത്രയെ കുറിച്ചാണ്. ഭൂമിയുടെ ഒരറ്റത്തേക്കുള്ള യാത്ര. അങ്ങ് അന്‍റാര്‍ട്ടിക്കിലേയ്ക്ക്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാകാട്ടെ യാത്രക്കാരിയെയും സംഘത്തെയും കാത്തിരുന്നത് 10 ഗിന്നസ് റെക്കോര്‍ഡുകള്‍.
ഓസ്ട്രിയൻ പര്യവേക്ഷക ലിസ ഫാർത്തോഫർ ആണ് ആ യാത്രക്കാരി. അന്‍റാര്‍ട്ടിക്കയിലേക്കുള്ള അവരുടെ തുഴച്ചില്‍ യാത്രയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. യാത്ര പാതിവഴിയില്‍ നിര്‍ത്തിയങ്കിലും അതിനിടെ പല റെക്കോര്‍ഡുകളും 31 കാരി ലിസ സ്വന്തമാക്കിയിരുന്നു. മിസിസ് ചിപ്പി എന്ന ബോട്ടില്‍ ജനുവരി 11 നും 17 നും ഇടയ്ക്കായിരുന്നു ലിസ ഉള്‍പ്പെട്ട ആറംഗ സംഘത്തിന്‍റെ അന്‍റാര്‍ട്ടിക്ക യാത്ര. സംഘം അന്‍റാര്‍ട്ടിക്കയില്‍ 407 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിച്ചു. ഏതാണ്ട് 1500 കിലോമീറ്റർ ദൂരമായിരുന്നു സംഘത്തിന്‍റെ പര്യവേഷണ പ്രദേശം. എന്നാല്‍, കടുത്ത ശൈത്യത്തിനിടെ സംഘത്തിലെ പലരും രോഗബാധിതരായതിനെ തുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നു.
കൂടുതല്‍ വായിക്കാന്‍: ഒരു കൂട്ടം മുതലകള്‍ക്ക് നടുവില്‍ 'ജീവനും കൈ'യില്‍പ്പിടിച്ച് ഒരാള്‍; വൈറലായി വീഡിയോ
ഉദ്ദേശിച്ച സമയത്തിന് മുമ്പേ മടങ്ങിയെങ്കിലും ലിസ ഫാർത്തോഫറും സംഘവും പത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് കൂടി നേടിയെടുത്തു. ബ്രയാൻ ക്രാസ്‌കോഫ് (യുഎസ്), ഫിയാൻ പോൾ (ഐസ്‌ലൻഡ്), ജാമി ഡഗ്ലസ്-ഹാമിൽട്ടൺ (യുകെ), മൈക്ക് മാറ്റ്‌സൺ (യുഎസ്), സ്റ്റെഫാൻ ഇവാനോവ് (ബൾഗേറിയ) എന്നിവരോടൊപ്പമാണ് ലിസ ഫാര്‍ത്തോഫര്‍ അന്‍റാര്‍ട്ടിക്ക പര്യവേഷണം നടത്തിയത്. ഏറ്റവും വേഗതയേറിയ പോളാർ യാത്ര, ദക്ഷിണ സമുദ്രത്തിലെ ഏറ്റവും വേഗതയേറിയ നിര, അന്‍റാർട്ടിക്കയിൽ നിന്നുള്ള ആദ്യത്തെ മനുഷ്യശക്തിയുള്ള പര്യവേഷണം, സ്കോട്ടിയ കടലിലെ ആദ്യത്തെ മനുഷ്യശക്തിയുള്ള പര്യവേഷണം, തെക്കൻ മഹാസമുദ്രത്തിലെ (തെക്ക് മുതൽ വടക്ക് വരെ) ആദ്യത്തെ മനുഷ്യശക്തിയുള്ള പര്യവേഷണവും ഒരു തുഴച്ചിൽ പര്യവേഷണത്തിന്‍റെ തെക്കേയറ്റത്തെ തുടക്കവും, തെക്കൻ സമുദ്രത്തിൽ തുഴഞ്ഞ ഏറ്റവും വലിയ ദൂരം, എന്നീ റെക്കോര്‍ഡുകളാണ് സംഘം സ്വന്തമാക്കിയത്. '
അതേ സമയം ദക്ഷിണ സമുദ്രത്തിൽ തുഴയുന്ന ആദ്യ വനിത, തെക്കൻ സമുദ്രത്തിൽ തുഴയുന്ന ആദ്യ വനിത, ധ്രുവ തുറന്ന വെള്ളത്തിൽ തുഴഞ്ഞ ആദ്യ വനിത എന്നീ ബഹുമതികള്‍ ലിസ ഫാര്‍ത്തോഫര്‍ സ്വന്തമാക്കി. 'യാത്രക്കിടെ ചില അത്ഭുതകരമായ കാര്യങ്ങള്‍ കണ്ടു. അത് ചില സമയങ്ങളിൽ ഏറെ കഠിനവും ബുദ്ധിമുട്ടുള്ളതുമായിരുന്നു, പക്ഷേ ഒരു കൂട്ടം ഫിൻ തിമിംഗലങ്ങളുടെ നടുവിൽ നിൽക്കുന്നത് പോലെയുള്ള ചില അമ്പരപ്പിക്കുന്ന നിമിഷങ്ങളുമുണ്ടായിരുന്നു. കൂടാതെ ഒരു കൂട്ടം പെൻഗ്വിനുകൾ ഞങ്ങളോടൊപ്പം എപ്പോഴും ഉള്ളതുപോലെയും തോന്നി.' - യാത്രയെ കുറിച്ച് ലിസ ഫാര്‍ത്തോഫര്‍ പറഞ്ഞു. ഏണസ്റ്റ് ഷാക്കിള്‍ട്ടണും സംഘവും 1915 ല്‍ നടത്തിയ അന്‍റാര്‍ട്ടിക്ക് പര്യവേക്ഷണ യാത്രയുടെ തുടര്‍ച്ചയായിരുന്നു ലിസയുടെയും സംഘത്തിന്‍റെയും യാത്ര.
കൂടുതല്‍ വായനയ്ക്ക്: ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം