അത്യന്തം അപകടകരമെങ്കിലും സഞ്ചാരികളെ മാടിവിളിക്കുന്ന അബ്രഹാം തടകത്തിലെ രഹസ്യമെന്ത് ?

By Web Team  |  First Published Dec 21, 2023, 3:02 PM IST

മനുഷ്യനിര്‍മ്മിതമായ ഈ തടാകത്തില്‍ വലിയൊരു അപകടം ഒളിപ്പിച്ച് വച്ച പ്രകൃതി അതിമനോഹരമായാണ് അതിനെ സൃഷ്ടിച്ചത്.



ബിംഗ്ഹോണ്‍ ഡാമിന്‍റെ പണി പൂര്‍ത്തിയായതിന് പിന്നാലെ ഉയര്‍ന്ന് വന്ന തടാകമാണ് അബ്രഹാം തടാകം. മനുഷ്യനിര്‍മ്മിതമായ ഈ തടാകത്തില്‍ വലിയൊരു അപകടം ഒളിപ്പിച്ച് വച്ച പ്രകൃതി അതിമനോഹരമായാണ് അതിനെ സൃഷ്ടിച്ചത്. സഞ്ചാരികളെ ആകര്‍ഷിക്കുമ്പോഴും തടാകത്തിലൊരു അപകടം പതിയിരിപ്പുണ്ട്. പ്രശസ്തമായ കനേഡിയൻ റോക്കീസ് പർവതനിരയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന തടാകം, സന്ദർശകരെ ആകർഷിക്കുന്ന മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. എന്നാല്‍ ഈ മനോഹാരിതയ്‌ക്കിടയിൽ അപകടകരമായ ഒരു കാഴ്ചയുണ്ട്. മീഥേൻ വാതകത്തിന്‍റെ സാന്നിധ്യത്താൽ സൃഷ്ടിക്കപ്പെടുന്ന മഞ്ഞുപാളികൾക്കടിയിൽ കുടുങ്ങിയ കുമിളകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണത്. ഹിമാനി തടാകങ്ങളുമായി ഏറെ സമാനതകളുള്ള ഒരു തടാകം കൂടിയാണ് അബ്രഹാം തടാകം. നോർത്ത് സസ്‌കാച്ചെവൻ നദിയുടെ മുകൾഭാഗത്ത്, ഡേവിഡ് തോംസൺ ഹൈവേയിൽ സസ്‌കാച്ചെവൻ റിവർ ക്രോസിംഗിനും നോർഡെഗിനും ഇടയിലാണ് ഈ തടാകത്തിന്‍റെ കൃത്യമായ സ്ഥാനം.

'പ്രിയപ്പെട്ട സാന്താ....'; 10 വയസുകാരിയുടെ വൈകാരികമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ !

Latest Videos

അടുത്തിടെ ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ച  തടാകത്തിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിൽ മനോഹരമായ നിറഞ്ഞുനിൽക്കുന്ന മീഥേൻ കുമിളകളായിരുന്നു ആ ചിത്രത്തെ ആകർഷകമാക്കിയ പ്രധാന ഘടകം. വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത അവിസ്മരണീയമായ കാഴ്ചയെന്ന കുറിപ്പോടെയായിരുന്നു ആ ചിത്രം പങ്കുവെച്ചത്. ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഈ ചിത്രമെന്നും കുറുപ്പിൽ ചേർത്തിരുന്നു. പ്രീതിക ശർമ്മ എന്ന ഉപയോക്താവായിരുന്നു ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

5.8 ഡിഗ്രി തണുപ്പ്; കുളിക്കാതെ സ്കൂളിലെത്തിയ അഞ്ച് കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിച്ചു, പിന്നാലെ വിവാദം!

വാക്കുകൾക്കതീതമായ ദൃശ്യഭംഗിയാണ് ഈ മീഥേയൻ കുമിളകൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നതെങ്കിലും അപകടകരമായ ഒരു രഹസ്യത്തെ മറച്ചുവയ്ക്കുന്ന കാഴ്ചയാണ് ഇതെന്നതാണ് യാഥാർത്ഥ്യം. കാരണം അബ്രഹാം തടാകം വർഷം മുഴുവനും മീഥെയ്ൻ വാതകം പുറപ്പെടുവിക്കുന്നു. തണുത്ത സീസണുകളിൽ, ഈ പ്രക്രിയ ശ്രദ്ധേയമായ കുമിളകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. തടാകത്തിന്‍റെ അടിത്തട്ടിലുള്ള ബാക്ടീരിയകളും സൂക്ഷ്മാണുക്കളും ജൈവവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ, അവ മീഥേൻ പുറത്തുവിടുന്നു. ഈ മീഥേൻ വാതകം തടാകത്തിന്‍റെ തണുത്ത ഉപരിതലത്തിലേക്ക് എത്തുമ്പോൾ ജലത്തില്‍ കുമിളകൾ സൃഷ്ടിക്കുന്നു. ശീതീകരിച്ച കുമിളകളിലെ പ്രധാന ഘടകമായ മീഥേൻ വാതകം വളരെ അധികം ജ്വലനശേഷിയുള്ളതാണ്. അതായത്, തടാക തീരത്തിരുന്ന് തണുപ്പത്ത് ഒന്ന് തീ കാഞ്ഞേക്കാമെന്ന് കരുതി തീപ്പെട്ടി കത്തിച്ചാല്‍ പണി പാളുമെന്ന് അര്‍ത്ഥം. മീഥേൻ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിന് കാരണമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

'അയ്യോ പാമ്പ്'; പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ, വധൂവരന്മാർക്ക് ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി !
 

click me!