നൂറ് കോടിയില്‍ ഒരു മുട്ട മാത്രമാണ് ഇത്രയും കൃത്യമായ ഗോളാകൃതിയില്‍ ഉണ്ടാവുകയൊള്ളൂവെന്നാണ് ലേല സ്ഥാപനം അവകാശപ്പെട്ടത്.
ദീർഘവൃത്താകൃതിയാണ് മുട്ടകള്‍ക്ക് ഉള്ളത്. എന്നാല്‍ 100 കോടിയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്രയും അപൂര്‍വ്വതയില്‍ ഗോളാകൃതിയില്‍ ഉണ്ടായ ഒരു മുട്ട, യുകെയില്‍ ലേലത്തിന് വച്ചപ്പോള്‍ വിറ്റ് പോയത് 200 പൌണ്ടിന്, അതായത് 21,000 രൂപയ്ക്ക്. സ്കോട്ട്ലൻഡിലെ അയറിലെ ഒരു പ്രാദേശിക സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു സ്ത്രീക്കാണ് ഗോളാകൃതിയുള്ള മുട്ട ആദ്യം ലഭിച്ചത്. അണ്ഡാകൃതിക്ക് പകരം ഗോളാകൃതിയിലുള്ള മുട്ട കണ്ടപ്പോള്‍ തോന്നിയ കൌതുകത്തിനാണ് അവരത് വാങ്ങിയത്.
ബെർക്ക്ഷെയറിലെ ലാംബോണിൽ നിന്നുള്ള എഡ് പോനെൽ എന്നയാള്‍ അല്പം ബിയർ കുടിച്ച ആവേശത്തില്‍ സ്ത്രീയില്‍ നിന്നും 150 പൌണ്ടിന് മുട്ട സ്വന്തമാക്കി. പിന്നീട് അദ്ദേഹം ഈ അപൂര്‍വ്വ മുട്ട ഓക്സ്ഫോർഡ്ഷയറിലെ യുവാക്കള്‍ക്ക് ലൈഫ് കോച്ചിംഗ്, മാനസികാരോഗ്യ സഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന ചാരിറ്റി സംഘടനയായ ഇയുവെന്‍റാസ് ഫൗണ്ടേഷനിലേക്ക് കൈമാറി.
undefined
'നിങ്ങൾക്കായി ഞങ്ങളുടെ ജീവൻ നൽകും'; ബോസിന്‍റെ കാലില്‍ വീണ് ചൈനീസ് തൊഴിലാളികള്‍, വിവാദം
Perfectly Spherical "One-In-A-Billion" Egg Sold For Rs 21,000 In UKhttps://t.co/BtJTkjaHYD pic.twitter.com/4XRzCJRflr
— NDTV WORLD (@NDTVWORLD)സിറിയന്‍ ഭരണം പിടിച്ച് വിമതര്‍, തുറന്നുവയ്ക്കപ്പെട്ട തടവറകൾ, രാജ്യം വിട്ട ഭരണാധികാരി
മുട്ട വില്‍ക്കാനായി പോണല്‍ നിർദ്ദേശിച്ചപ്പോള്‍ ചാരിറ്റി അംഗങ്ങള്‍ക്ക് അതൊരു തമാശയായി തോന്നി. ഒടുവില്‍ ചില ലേഖനങ്ങള്‍ കാണിച്ചാണ് അദ്ദേഹം ചാരിറ്റി അംഗങ്ങളെ മുട്ട ലേലത്തിന് സമ്മതിപ്പിച്ചത്. ലേലത്തിലൂടെ ലഭിക്കുന്ന പണം 13-25 വയസ് പ്രായമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്ന് ചാരിറ്റി അറിയിച്ചു. ഇത് കൂടുതലാളുകളിലേക്ക് തങ്ങളുടെ സഹായഹസ്തം ചെത്തിചേരാന്‍ സഹായിക്കുമെന്നും ചാരിറ്റി കണക്ക് കൂട്ടുന്നു.
ഇത്തരം മുട്ടകള്‍ നൂറ് കോടിയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്ന് ലേല സ്ഥാപനവും അവകാശപ്പെട്ടു. അതേസമയം മുട്ടയുടെ ഉള്ളിലെ മഞ്ഞക്കരുവും മുട്ടയുടെ വെള്ളയും നീക്കം ചെയ്തെന്നും ഗോളാകൃതിയുള്ള തോട് അതുപോലെ തന്നെ നിലനിര്‍ത്തിയാണ് മുട്ട ലേലത്തിനായി എത്തിച്ചത്. തുടര്‍ന്ന് നടന്ന ലേലത്തിലാണ് മുട്ട 200 പൌണ്ടിന് ലേലം പോയത്. ഇയുവെന്‍റാസ് ഫൗണ്ടേഷന്‍ മറ്റ് ചില വസ്തുക്കളും ഈ ലേലത്തില്‍ വച്ചിരുന്നു. എല്ലാം കൂടി 5,000 പൌണ്ട് ലേലത്തില്‍ ലഭിച്ചെന്നും ഫൌണ്ടേഷന്‍ വ്യക്തമാക്കി.