ചെറു യാത്രാ ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ, യാത്രക്കാരെ രക്ഷിച്ച് തീരദേശ സേന

By Web Team  |  First Published May 15, 2024, 1:49 PM IST

രണ്ട് യാത്രക്കാരുമായി മൊറോക്കൻ തീരത്ത് നിന്നും യാത്ര പുറപ്പെട്ട അൽബോറാൻ കോഗ്നാഗ് എന്ന യാച്ചാണ് കൊലയാളി തിമിംഗലത്തിന്റെ ആക്രമണത്തിൽ തകർന്ന് മുങ്ങിയത്. 


മൊറോക്കോ: 15 മീറ്റർ നീളമുള്ള യാത്ര ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ. മൊറോക്കയിലെ കടലിലാണ് തിങ്കളാഴ്ച കൊലയാളി തിമിംഗലങ്ങൾ യാച്ച് ആക്രമിച്ചത്. ജിബ്രാൾട്ടർ കടലിടുക്കിൽ നിന്നാണ് സ്പെയിൻ തീരദേശ സേനയാണ് രണ്ട് യാത്രികരെ രക്ഷിച്ചത്. രണ്ട് യാത്രക്കാരുമായി മൊറോക്കൻ തീരത്ത് നിന്നും യാത്ര പുറപ്പെട്ട അൽബോറാൻ കോഗ്നാഗ് എന്ന യാച്ചാണ് കൊലയാളി തിമിംഗലത്തിന്റെ ആക്രമണത്തിൽ തകർന്ന് മുങ്ങിയത്. 

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് ആക്രമണം ഉണ്ടായത്. യാച്ചിന് കീഴിൽ നിന്ന് വലിയ രീതിയിലെ ശബ്ദങ്ങൾ കേൾക്കാനും യാച്ച് വലിയ രീതിയിൽ ഇളകാനും ആരംഭിച്ചതോടെ യാത്രക്കാർ തീരദേശ സേനയെ വിവരം അറിയിച്ചിരുന്നു. ഇതിനേ തുടർന്ന് യാത്രക്കാരുടെ യാച്ചിന് സമീപത്തേക്ക് എത്തിയ തീരദേശ സേന കണ്ടത് തകർന്ന് മുങ്ങാൻ തുടങ്ങുന്ന യാച്ചാണ്.

Latest Videos

യാത്രക്കാരെ തീരദേശ സേന രക്ഷിച്ചതിന് ഏറെ വൈകാതെ തന്നെ യാച്ച് കടലിൽ മുങ്ങിത്താണിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിൽ ഇത് ആദ്യമായല്ല ഓർക്ക അഥവാ കൊലയാളി തിമിംഗലങ്ങളുടെ ആക്രമണം ഉണ്ടാവുന്നത്. 2020 മെയ് മാസത്തിന് ശേഷം 700ലേറെ തവണയാണ് സമാനമായ സംഭവങ്ങൾ മേഖലയിലുണ്ടാവുന്നത്. കൊലയാളി തിമിംഗലങ്ങൾ യാച്ചുകളും ബോട്ടുകളും ആക്രമിക്കുന്ന സ്വഭാവത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. 

ഡോൾഫിൻ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ളവയാണ് കൊലയാളി തിമിംഗലങ്ങൾ. പേരിനൊപ്പം തിമിംഗലം ഉണ്ടെങ്കിൽ ഇവ തിമിംഗലങ്ങളുടെ ജനുസിൽ പെട്ടവയല്ല. മാംസഭോജികളായ ഇവ കടൽ സിംഹങ്ങളേയും തിമിംഗലങ്ങളേയും ആഹാരമാക്കാറുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!