2025 -നെ കുറിച്ച് നോസ്‌ട്രഡാമസും ബാബ വംഗയും ഒരുപോലെ നടത്തിയ ആ പ്രവചനം സത്യമാകുമോ!

By Web TeamFirst Published Oct 27, 2024, 1:29 PM IST
Highlights

2025 -നെ കുറിച്ചും സമാനമായ രീതിയിൽ ഒരേ പ്രവചനം നടത്തിയിട്ടുണ്ട് ഇരുവരും. 2025 -ൽ യൂറോപ്പിൽ വിനാശകരമായ ഒരു സംഘട്ടനം നടക്കുമെന്നാണ് ഇവർ നടത്തിയിരിക്കുന്ന ആശങ്കാജനകമായ ആ പ്രവചനം. 

2025- നെ കുറിച്ച് നടത്തിയ സമാനമായ പ്രവചനങ്ങളിലൂടെ നോസ്ട്രഡാമസും ബാബ വംഗയും വീണ്ടും വാർത്തകളിൽ നിറയുന്നു. അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരിക, വ്‌ളാഡിമിർ പുടിനെ വധിക്കാനുള്ള ശ്രമം, തീവ്രവാദി ആക്രമണങ്ങൾ എന്നിവ ഉൾപ്പടെയുള്ള നിരവധി സമാനമായ പ്രവചനങ്ങൾ ഇരുവരും നടത്തിയിട്ടുണ്ട്.  

നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പുരാതന ഫ്രഞ്ച് ജ്യോതിഷിയായ മിഷേൽ ഡി നോസ്‌ട്രെഡേം കൃത്യമായ പ്രവചനങ്ങൾ നടത്തി ലോകത്തെ അമ്പരപ്പിച്ചയാളായിരുന്നു. നിരവധി പ്രവചനങ്ങളാണ് വരും കാലങ്ങളെ കുറിച്ച് അദ്ദേഹം നടത്തിയിരുന്നത്.

Latest Videos

1996 -ൽ അന്തരിച്ച അന്ധയായ ബൾഗേറിയൻ മിസ്റ്റിക് ബാബ വംഗയുടെ ചില പ്രവചനങ്ങൾ ശരിയായായതോടെയാണ് നിരവധി പേരുടെ ആരാധനാപാത്രമായി അവരും മാറുന്നത്. ബാൽക്കൻസിലെ നോസ്ട്രഡാമസ് എന്നും വിളിക്കപ്പെടുന്ന ബാബ വംഗ 9/11 ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചോർണോബിൽ ദുരന്തം, ബ്രെക്‌സിറ്റ് തുടങ്ങിയ പ്രധാന ലോക സംഭവങ്ങൾ മുൻകൂട്ടി പ്രവചിച്ചിരുന്നതായിട്ടാണ് വാദം.  

2025 -നെ കുറിച്ചും സമാനമായ രീതിയിൽ ഒരേ പ്രവചനം നടത്തിയിട്ടുണ്ട് ഇരുവരും. 2025 -ൽ യൂറോപ്പിൽ വിനാശകരമായ ഒരു സംഘട്ടനം നടക്കുമെന്നാണ് ഇവർ നടത്തിയിരിക്കുന്ന ആശങ്കാജനകമായ ആ പ്രവചനം. 

ബാബ വംഗ 2025 -ൽ യൂറോപ്പിൽ ഒരു വിനാശകരമായ യുദ്ധം നടക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇതിൽ വ്യാപകമായ നാശവും ഗണ്യമായ ആൾനാശവും ഉണ്ടാകുമെന്നും പ്രവചിച്ചിട്ടുണ്ട്. ഇതുകൂടാതെ രണ്ട് വിപ്ലവകരമായ സംഭവവികാസങ്ങൾ കൂടി 2025 -ൽ നടക്കുമെന്ന് അവർ പ്രവചിച്ചിട്ടുണ്ട്. അതിലൊന്ന് അന്യഗ്രഹജീവികളും മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലും, ടെലിപ്പതിയുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവവികാസവുമാണ്.

ഇതിന് സമാനമായ രീതിയിൽ നോസ്ട്രഡാമസും 2025 -ൽ യൂറോപ്പിന് ഭയാനകമായ ഭാവിയായിരിക്കും എന്ന് പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനങ്ങളിൽ ഭൂഖണ്ഡത്തെ വിഴുങ്ങുന്ന ക്രൂരമായ യുദ്ധങ്ങളെക്കുറിച്ചും പ്ലേഗിൻ്റെ പുനരുജ്ജീവനത്തെക്കുറിച്ചും പറയുന്നുണ്ട്.  

റഷ്യ-ഉക്രെയ്ൻ സംഘർഷം പരസ്പരക്ഷീണം മൂലം അവസാനിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു. അഗ്നിപർവ്വത സ്ഫോടനങ്ങളും കടുത്ത വെള്ളപ്പൊക്കവും ഉൾപ്പടെ ബ്രസീലിലെ വിനാശകരമായ പ്രകൃതിദുരന്തങ്ങളും അദ്ദേഹത്തിൻറെ പ്രവചനത്തിലുണ്ട്.

വെല്‍ പ്ലാന്‍ഡ്; ലണ്ടനിൽ വൻ ചീസ് മോഷണം; തട്ടിയെടുത്തത് 22,000 കിലോഗ്രാം ചീസ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!