നാണിക്കണം നമ്മൾ; ജോലിക്കെടുക്കാത്ത യുവാക്കൾ രാത്രിയിലയക്കുന്ന മെസ്സേജുകൾ, സ്ക്രീൻഷോട്ടുമായി എച്ച് ആർ ആയ യുവതി

By Web Team  |  First Published Oct 31, 2024, 4:05 PM IST

ചിലർ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് സന്ദേശങ്ങൾ അയച്ചവരാണ്. അതിൽ പറയുന്നത്, ഹർഷിത ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയാണ്. എന്തിനേറെ പറയുന്നു അവർ 'ഹോട്ട്' ആണെന്ന് മെസ്സേജ് അയച്ചവർ വരേയും ഉണ്ട്. 


സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാത്തവരാണ് സമൂഹ​ത്തിലെ ഒരു വിഭാ​ഗം പുരുഷന്മാർ. രാത്രികാലങ്ങളിൽ സ്ത്രീകളോട് അനുചിതമായ രീതിയിൽ ചാറ്റ് ചെയ്യുന്നതും അതിൽ പെടും. സോഷ്യൽ മീഡിയ സജീവമായതോടെ രാത്രികാലങ്ങളിൽ ഓൺലൈനിൽ കാണുന്ന സ്ത്രീകളോട് അതിരുവിട്ട് സന്ദേശമയക്കുന്ന അനേകം പേരുണ്ട്. എന്നാൽ, ഇതൊന്നും അവിടെ നിൽ‌ക്കുന്നതല്ല എന്ന് തെളിയിക്കുന്നതാണ് ഈ സ്ത്രീക്കുണ്ടായിരിക്കുന്ന അനുഭവം. 

നോയ്‍ഡയിൽ നിന്നുള്ള ഹർഷിത മിശ്ര എന്ന എച്ച് ആർ ആയി ജോലി ചെയ്യുന്ന യുവതിയാണ് തനിക്കുണ്ടായിരിക്കുന്ന അനുഭവം പങ്കുവച്ചിരിക്കുന്നത്. ഹർഷിത പറയുന്നത് ജോലിക്കായി ഇന്റർവ്യൂവിന് വരുന്ന യുവാക്കളിൽ തെരഞ്ഞെടുക്കപ്പെടാതെ പോയവർ തനിക്ക് അയച്ചിട്ടുള്ള മോശം സന്ദേശങ്ങളെ കുറിച്ചാണ്. ഏതൊരു പരിഷ്കൃത സമൂഹത്തേയും നാണിപ്പിക്കുന്ന തരത്തിലുള്ളതാണ് ആ സന്ദേശങ്ങൾ എന്ന് പറയാതെ വയ്യ. 

Latest Videos

undefined

ചിലരൊക്കെ തങ്ങളെ ജോലിക്കെടുത്തില്ല എന്ന സത്യം അം​ഗീകരിക്കാൻ സാധിക്കാത്തവരായിരുന്നു. അതാണ് അവർ മെസ്സേജുകളിൽ പറഞ്ഞിരുന്നത്. എന്നാൽ, മറ്റ് ചിലർ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് സന്ദേശങ്ങൾ അയച്ചവരാണ്. അതിൽ പറയുന്നത്, ഹർഷിത ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയാണ്. എന്തിനേറെ പറയുന്നു അവർ 'ഹോട്ട്' ആണെന്ന് മെസ്സേജ് അയച്ചവർ വരേയും ഉണ്ട്. 

മറ്റൊരാളാവട്ടെ ജോലിക്കെടുക്കാത്തതിന് പിന്നാലെ അവർക്ക് പ്രണയകവിതകളാണ് അയച്ചു കൊണ്ടിരുന്നത്. തനിക്ക് ലഭിച്ച സന്ദേശങ്ങളുടെ ഉദാഹരണമെന്നോണം സ്ക്രീൻഷോട്ടും അവര്‍ പങ്കുവച്ചിട്ടുണ്ട്. 

സന്ദേശങ്ങൾ അയക്കുക മാത്രമല്ല, രാത്രികാലങ്ങളിൽ വിളിക്കുന്നവരും ഒരുപാടുണ്ട് എന്നും ഹർഷിത പറയുന്നുണ്ട്. പതിവായി തനിക്കിത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് ഹർഷിത പറയുന്നത്. നമ്പർ മറയ്ക്കാതെയാണ് ഹർഷിത സ്ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. അത് മനപ്പൂർവമാണ് എന്നും അവർ പറയുന്നുണ്ട്. ഈ സാഹചര്യത്തിന്റെ ​ഗൗരവം കൃത്യമായി മനസിലാകുന്നതിന് വേണ്ടിയാണ് താനിത് ഷെയർ ചെയ്തത് എന്നും അവർ പറയുന്നു. 

'അനുചിതമായ പെരുമാറ്റം ഉണ്ടായാലും മാന്യവും ശാന്തവുമായ പെരുമാറ്റം നിലനിർത്താൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്. അത് എൻ്റെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്' എന്നും ഹർഷിത തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പറയുന്നു. 

നിരവധിപ്പേരാണ് ഹർഷിതയുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. 'ഇത്തരം ആളുകൾക്കെതിരെ നിങ്ങളുടെ കമ്പനി വേണ്ടരീതിയിൽ പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'സമാനമായ അനുഭവം തങ്ങളുടെ വനിതാ സഹപ്രവർത്തകർക്കും ഉണ്ടായിട്ടുണ്ട്' എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

മേലുദ്യോ​ഗസ്ഥന്റെ ശകാരം അതിരുവിട്ടു, മാനസികമായി തകർന്ന് യുവതി, ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!