സാമ്പത്തിക ഞെരുക്കം കാരണം ഇളയ മകളുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. അതോടെയാണ് സൊസൈറ്റിയിലുള്ളവർ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പെൺകുട്ടിയുടെ വിവാഹം നടത്താനായി മുന്നോട്ട് വന്നത്.
നോയ്ഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ നിവാസികൾ അടുത്തിടെ ഒരു വിവാഹാഘോഷം നടത്തി. തങ്ങളുടെ സൊസൈറ്റിക്ക് മുന്നിൽ പച്ചക്കറി വിൽപ്പന നടത്തുന്നയാളുടെ മകളുടെ വിവാഹത്തിന് വേണ്ടിയാണ് എല്ലാവരും ഒത്തുകൂടിയത്.
സീനിയർ സിറ്റിസൺ ക്ലബ് ഓഫ് ക്ലിയോ കൗണ്ടി സൊസൈറ്റിയാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പെൺകുട്ടിയെ അവർ സ്വന്തം മകളെ പോലെയാണ് കണ്ടിരുന്നത്. സൊസൈറ്റിയുടെ ക്ലബ്ബ് ഹൗസിൽ സംഘടിപ്പിച്ച വിവാഹ ചടങ്ങിൽ 200-ലധികം അതിഥികൾ പങ്കെടുത്തു.
undefined
ഡൽഹിയിലെ ജയ്ത്പൂർ നിവാസിയാണ് പച്ചക്കറി വില്പനക്കാരനായ സത്പാൽ. കൊവിഡ് -19 മഹാമാരിക്കാലം മുതലാണ് അദ്ദേഹം സൊസൈറ്റിക്ക് പുറത്ത് പച്ചക്കറി വിൽക്കാൻ ആരംഭിച്ചത്. അദ്ദേഹത്തിന് നാല് പെൺമക്കളും രണ്ട് ആൺമക്കളുമാണുള്ളത്. തൻ്റെ മൂന്ന് പെൺമക്കളുടെയും വിവാഹം അദ്ദേഹം നടത്തി. എങ്കിലും, സാമ്പത്തിക ഞെരുക്കം കാരണം ഇളയ മകളുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. അതോടെയാണ് സൊസൈറ്റിയിലുള്ളവർ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പെൺകുട്ടിയുടെ വിവാഹം നടത്താനായി മുന്നോട്ട് വന്നത്.
സത്പാലിന്റെ മകൾ പൂജയുടെയും നേരത്തെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന, ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രോഹിത് എന്ന യുവാവിന്റെയും വിവാഹം വലിയ സന്തോഷത്തോടെയാണ് ഇവർ നടത്തിയത്. ദമ്പതികൾക്ക് ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും ക്ലബ്ബ് സമ്മാനിച്ചുവെന്നും ദൈനിക് ജാഗരണിലെ റിപ്പോർട്ട് പറയുന്നു.
ആർക്കെങ്കിലും പച്ചക്കറികൾ വേണം എന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞാൽ മതി. സൊസൈറ്റിക്ക് മുന്നിൽ പച്ചക്കറി വിൽക്കുന്ന ആളുടെ മകൾ ഒറ്റ ഫോൺവിളിയിൽ തന്നെ ഒട്ടും വൈകാതെ പച്ചക്കറികൾ എത്തിക്കുമായിരുന്നു എന്ന് Greater Noida West വിവാഹചിത്രത്തോടൊപ്പം പങ്കുവച്ചിരിക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം വൈറലായി മാറിയത്.