സാധാരണയായി കാണുന്നത്, ഇത്തരം ആഘോഷങ്ങളിൽ ആളുകൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതാണ്. അതുപോലെ ഉച്ചത്തിലുള്ള സംഗീതം വിദ്യാർത്ഥികളുടെ പഠനത്തെ തടസപ്പെടുത്താറുണ്ട് എന്നും അവർ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് എന്നും അമർജിത് കൗർ പറയുന്നു.
വിവാഹമായിക്കോട്ടെ, പിറന്നാളോ വിവാഹവാർഷികമോ ആയിക്കോട്ടെ എന്ത് ആഘോഷമാണെങ്കിലും ഇന്ന് ഡിജെയും മദ്യവും ഉണ്ട്. ഇനിയഥവാ പാട്ടും ഡാൻസും ഒന്നുമില്ലെങ്കിലും മദ്യം എല്ലാ പരിപാടികളിലും ഒരു നിർബന്ധ ഐറ്റമായി മാറിയിട്ടുണ്ട്. എന്നാൽ, പഞ്ചാബിലെ ഒരു ഗ്രാമത്തിന് ഇതിനോട് വലിയ താല്പര്യമില്ല. അതിനാൽ തന്നെ വിവാഹത്തിന് മദ്യവും ഡിജെ മ്യൂസിക്കും ഇല്ലെങ്കിൽ പണം കൊടുക്കാൻ തയ്യാറായിരിക്കയാണത്രെ ഈ ഗ്രാമം.
പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് വിവാഹത്തിന് മദ്യം നൽകാതിരിക്കുകയും ഡിജെ മ്യൂസിക്ക് വെക്കാതിരിക്കുകയും ചെയ്താൽ 21,000 രൂപ ക്യാഷ് ഇൻസെൻ്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പിന്നിൽ രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് ബല്ലോ ഗ്രാമത്തിലെ സർപഞ്ച് അമർജിത് കൗർ പറയുന്നു. ഒന്ന് വിവാഹത്തിനുള്ള പാഴ്‍ചിലവ് കുറക്കുക, രണ്ട് ആളുകൾ മദ്യപിക്കുന്നത് നിരുത്സാഹപ്പെടുത്തുക. അങ്ങനെ അമിതമായ ചിലവോ, മദ്യപാനമോ ഇല്ലാത്ത വിവാഹാഘോഷങ്ങൾ നടത്താൻ ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുക.
സാധാരണയായി കാണുന്നത്, ഇത്തരം ആഘോഷങ്ങളിൽ ആളുകൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതാണ്. അതുപോലെ ഉച്ചത്തിലുള്ള സംഗീതം വിദ്യാർത്ഥികളുടെ പഠനത്തെ തടസപ്പെടുത്താറുണ്ട് എന്നും അവർ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് എന്നും അമർജിത് കൗർ പറയുന്നു.
വിവാഹ ചടങ്ങുകളിൽ പാഴ് ചെലവുകൾ ഉണ്ടാക്കാതിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും അവർ പറഞ്ഞു.
വിവാഹ ചടങ്ങുകളിൽ മദ്യം വിളമ്പുകയും ഡിജെ മ്യൂസിക് വയ്ക്കുകയും ചെയ്യാത്ത കുടുംബത്തിന് 21,000 രൂപ നൽകുമെന്ന പ്രമേയം ഇതിനോടകം തന്നെ പഞ്ചായത്ത് പാസാക്കി എന്നും സർപഞ്ച് പറഞ്ഞു. ബല്ലോ ഗ്രാമത്തിൽ 5,000 ആളുകളാണ് താമസക്കാരായി ഉള്ളത്.
ബസിന്റെ നിഴൽ കണ്ടാൽ മതി അവൻ ഓടിയെത്തും, പിന്നെ സ്നേഹപ്രകടനമാണ്, അതിമനോഹരമായൊരു കാഴ്ച