നൂതന ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഷോയുടെ സംഘാടകർ ക്രിസിന്‍റെ ജനന രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ ക്രിസിന്‍റെ അമ്മയുടെ പേര് എലിസബത്ത് എന്നാണെന്ന് കണ്ടെത്തി. അമേരിക്കയിലാണ് അവരിപ്പോൾ താമസമെന്നും തിരിച്ചറിഞ്ഞു.
ഏറെ ഒറ്റപ്പെടലുകൾക്ക് ശേഷം മാതാപിതാക്കളും മക്കളും സഹോദരങ്ങളും ഒന്നിച്ച് സന്തോഷകരമായ കൂടിച്ചേരലുകളുടെ നിരവധി കഥകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, ആ കഥകളിൽ നിന്നെല്ലാം ഏറെ വേറിട്ടു നിൽക്കുന്ന ഒരു സംഭവ കഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢത കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിൽ ഏർപ്പെട്ട ഒരു മനുഷ്യന്‍റെ ജീവിത കഥയാണിത്.
1966-ൽ ഇംഗ്ലണ്ടിലാണ് സംഭവങ്ങളുടെ തുടക്കം. '66 ലെ ഡിസംബറിലെ തണുപ്പിൽ ഒരു നവജാതശിശുവിനെ ഫോൺ ബൂത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നീട് ക്രിസ് മേസൺ എന്നറിയപ്പെട്ടെ ആ അനാഥക്കുട്ടി 57 വർഷങ്ങൾക്ക് ശേഷം തന്‍റെ അമ്മയെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ്. ജന്മം നൽകിയ അമ്മയെ കണ്ടെത്താനുള്ള ക്രിസിന്‍റെ യാത്ര ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും ആ യാത്ര ഉപേക്ഷിക്കാൻ ക്രിസ് തയ്യാറായിരുന്നില്ല. ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയതോടെയാണ് തന്‍റെ യഥാര്‍ത്ഥ അമ്മയെ അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. ഡിഎന്‍എ ടെസ്റ്റ് വഴി അദ്ദേഹത്തിന്‍റെ ഇറ്റാലിയൻ, ഐറിഷ് പാരമ്പര്യം വെളിപ്പെടുകയും അമ്മയിലേക്കുള്ള അന്വേഷണത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ നൽകുകയും ചെയ്തു.
"ലോംഗ് ലോസ്റ്റ് ഫാമിലി: ബോൺ വിത്തൗട്ട് എ ട്രെയ്‌സ്" എന്ന ഷോയിൽ പങ്കാളിയായതോടെയാണ് ക്രിസിന്‍റെ അന്വേഷണം ലക്ഷ്യപ്രാപ്തിയിലേക്ക് അടുത്തത്. നൂതന ഡിഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഷോയുടെ സംഘാടകർ ക്രിസിന്‍റെ ജനന രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ ക്രിസിന്‍റെ അമ്മയുടെ പേര് എലിസബത്ത് എന്നാണെന്ന് കണ്ടെത്തി. അമേരിക്കയിലാണ് അവരിപ്പോൾ താമസമെന്നും തിരിച്ചറിഞ്ഞു.
സന്തുഷ്ടമായ ഒരു ദാമ്പത്യത്തിനിടയിൽ ഒരു ഇറ്റാലിയൻ പാചകക്കാരനുമായി അടുപ്പത്തിലായ എലിസബത്തിന് ആ ബന്ധത്തിൽ ഉണ്ടായതായിരുന്നു ക്രിസ് എന്നും കണ്ടെത്തി. എന്നാല്‍, ഭാര്യയുടെ അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയപ്പോൾ, അയാൾ അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഒറ്റപ്പെട്ട എലിസബത്ത് കുട്ടിയെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ആ ചോര കുഞ്ഞിനെ ഫോണ്‍ ബൂത്തില്‍ ഉപേക്ഷിച്ചു. പിന്നീട് കുട്ടിയെ വളര്‍ത്തിയവരാണ് അവന് ക്രിസ് മേസൺ എന്ന പേര് നല്‍കിയത്. അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഷോയുടെ സംഘാടകർ അമ്മയും മകനും തമ്മിലുള്ള കൂടിച്ചേരലിന് അവസരം ഒരുക്കാൻ ശ്രമിച്ചെങ്കിലും ക്രിസിന്‍റെ അമ്മ 2008 ൽ മരിച്ചതായാണ് വിവരം ലഭിച്ചത്. എങ്കിലും അവിചാരിതമായി തങ്ങളുടെ അർദ്ധ സഹോദരനെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് എലിസബത്തിന്‍റെ മറ്റ് മക്കളിപ്പോള്‍.
കന്നി യാത്രയ്ക്ക് തയ്യാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ