ചരിഞ്ഞ് മാത്രം വളരുന്ന മരങ്ങളുള്ള ഭൂമിയിലെ ഏറ്റവും വിചിത്രമായ സ്ഥലം; ഇത് ന്യൂസിലന്‍ഡിലെ സ്ലോപ്പ് പോയന്‍റ്

By Web Team  |  First Published Aug 3, 2024, 1:57 PM IST

വര്‍ഷങ്ങളായി ഇവിട താമസിക്കുന്ന ഏതാനും കർഷകരും അവരുടെ വളർത്തുമൃഗങ്ങളും മാത്രമാണ് ഇവിടെ ഇപ്പോഴുള്ളത്.  മരങ്ങളുടെ പ്രത്യേക ആകൃതിയും തുടർച്ചയായി വീശുന്ന കാറ്റും ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. 



തണൽ വിരിച്ചു നിൽക്കുന്ന ഇടതൂർന്ന മരങ്ങളാലും പുൽമേടുകളാലും ചുറ്റപ്പെട്ട പച്ചപ്പിലൂടെ നടക്കുന്നത് വളരെ ശാന്ത സുന്ദരമായ അനുഭവമാണ് അല്ലേ? എന്നാൽ ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന്‍റെ തെക്കേ അറ്റത്തുള്ള സ്ലോപ്പ് പോയിന്‍റിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. കാരണം ഇവിടെ മരങ്ങൾ വളരുന്നത് ലോകത്തിന്‍റെ മറ്റ് ഇടങ്ങളിൽ മരങ്ങൾ വളരുന്നത് പോലെയല്ല. നേരെ മുകളിലേക്ക് വളരേണ്ടതിന് പകരം ഇവിടുത്തെ മരങ്ങളെല്ലാം അല്പം ചൊരിഞ്ഞ വളരാറ്. ഈ പ്രദേശത്ത് തുടർച്ചയായി വീശുന്ന കാറ്റാണ് ഈ വിചിത്രമായ രൂപാന്തരീകരണത്തിന് കാരണം. 

ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 4,803 കിലോമീറ്ററും (2,984 മൈൽ) ഭൂമധ്യരേഖയ്ക്ക് താഴെ 5,140 കിലോമീറ്ററും (3,193 മൈൽ) സ്ഥിതി ചെയ്യുന്ന സ്ലോപ്പ് പോയിന്‍റ് എല്ലാ ദിവസവും ശക്തമായ കാറ്റ് വീശുന്ന പ്രദേശങ്ങളിലൊന്നാണ്. ഈ പ്രത്യേകത തന്നെയാണ് ഇവിടുത്തെ സസ്യങ്ങളുടെ വളർച്ചയെയും വിചിത്രമാകുന്നത്. ഏറ്റവും കഠിനമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒരിടമായി കൂടിയാണ് സ്ലോപ്പ് പോയിന്‍റ് അറിയപ്പെടുന്നത്. 

Latest Videos

undefined

'നിലവിളിക്കുന്ന മമ്മി'; മുഖരൂപത്തിന്‍റെ രഹസ്യം കണ്ടെത്തി, പക്ഷേ മരണ കാരണമറിയാതെ ഗവേഷകര്‍

കണ്ടു നില്‍ക്കാനാവില്ല; കുട്ടികള്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് മൂന്ന് വയസുകാരി മരിച്ചു

'എന്തു കൊണ്ടാണ് ഓരോ നോട്ടിലും ഗാന്ധിജി ചിരിക്കുന്നത്?' മുഴുവന്‍ മാര്‍ക്കും നേടിയ കുട്ടിയുടെ ഉത്തരം വൈറല്‍

തെക്കൻ സമുദ്രത്തിൽ നിന്നുള്ള ശക്തമായ വായു പ്രവാഹങ്ങളാണ് ഇവിടുത്തെ തീവ്രമായ കാറ്റിന് കാരണം. അത് മരങ്ങളെ ശാശ്വതമായി വളച്ചൊടിച്ച് ചരിവുള്ള രൂപത്തിലേക്ക് മാറ്റുന്നു. വര്‍ഷങ്ങളായി ഇവിട താമസിക്കുന്ന ഏതാനും കർഷകരും അവരുടെ വളർത്തുമൃഗങ്ങളും മാത്രമാണ് ഇവിടെ ഇപ്പോഴുള്ളത്. അതികഠിനമായ കാലാവസ്ഥ കൊണ്ട് തന്നെ ഈ മേഖലയിൽ കൂടുതൽ ആളുകൾ താമസിക്കുന്നില്ല. 

മരങ്ങളുടെ പ്രത്യേക ആകൃതിയും തുടർച്ചയായി വീശുന്ന കാറ്റും ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഒറ്റ കോണിലേക്ക് വളഞ്ഞ മരങ്ങളായാണ് ട്രാവൽ ഗൈഡ് ബുക്ക് ആയ അറ്റ്ലസ് ഒബ്‌സ്‌ക്യൂറ ഇവിടുത്തെ മരങ്ങളെ വിശേഷിപ്പിക്കുന്നത്. വന്യമായ കാലാവസ്ഥയിൽ ആട്ടിൻ കൂട്ടങ്ങൾക്ക് സംരക്ഷണമേകാൻ ഈ മരങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മരക്കൂട്ടങ്ങൾ ഇവിടുത്തെ കർഷകർ വച്ചുപിടിപ്പിച്ചതാകാം എന്നാണ് അനുമാനിക്കുന്നത്.

സെക്കന്‍റുകൾക്കുള്ളിൽ 96,000 രൂപ നഷ്ടം; വാഹനങ്ങൾക്ക് ഹൈസെക്യൂരിറ്റി നമ്പർ പ്ലേറ്റ് രജിസ്‌ട്രേഷനെന്ന തട്ടിപ്പ്

click me!