പാരീസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള 13 മണിക്കൂർ വിമാന യാത്രയ്ക്ക് ശേഷമാണ് തങ്ങളുടെ വിമാന യാത്രാ കൂലി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലൻഡ് ദമ്പതികള്‍ സിംഗപ്പൂർ എയർലൈൻസിന് പരാതി നൽകിയത്.
ട്രെയിന്‍ യാത്രയില്‍ തന്റെ ഒപ്പമുണ്ടായിരുന്ന ആടിനും കൂടി ടിക്കറ്റെടുത്ത മധ്യവയസ്കയായ സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഉത്തരേന്ത്യയിലായിരുന്നു ആ സംഭവം. ടിക്കറ്റ് എക്സാമിനര്‍ വന്ന് ടിക്കറ്റ് ചോദിക്കുമ്പോള്‍ തന്റെയും ഒപ്പമുള്ള ആടിന്റെയും ടിക്കറ്റ് അഭിമാനത്തോടെ എടുത്ത് കൊടുക്കുന്ന പ്രായം ചെന്ന സ്ത്രീയുടെ വീഡിയോയ്ക്ക് നിരവധി പേര് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍, മറ്റൊരു യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്റെ കൂടെയുണ്ടായിരുന്ന നായയുടെ ശല്യം സഹിക്കാന്‍ വയ്യാതെ ദമ്പതികള്‍ തങ്ങളുടെ യാത്രാ ടിക്കറ്റിന്റെ പണം തിരിച്ച് ചോദിച്ചതാണ് ഈ വാര്‍ത്ത. അങ്ങ് ന്യൂസിലൻഡിലാണ് സംഭവം.
തീയറ്ററിലിരുന്ന് 'ജവാന്' കണ്ട് കൊണ്ട് ഒരു 'വര്‍ക്ക് ഫ്രം ഹോം' ഡ്യൂട്ടി; കലിപ്പിച്ച് നെറ്റിസണ്‍സ് !
വിമാന യാത്രയില്‍ ഒരു നായയുടെ അരികിൽ ഇരിക്കേണ്ടി വന്നെന്നും അതിനാല്‍ യാത്രാക്കൂലി തിരികെ നല്‍കണമെന്നുമാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. പാരീസിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള 13 മണിക്കൂർ വിമാന യാത്രയ്ക്ക് ശേഷമാണ് തങ്ങളുടെ വിമാന യാത്രാ കൂലി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലൻഡ് ദമ്പതികളായ ഗിൽ, വാറൻ പ്രസ് എന്നിവർ സിംഗപ്പൂർ എയർലൈൻസിന് പരാതി നൽകിയത്. വിമാനത്തിന്റെ പ്രീമിയം ഇക്കോണമി സെക്ഷനിൽ തങ്ങളുടെ തൊട്ടടുത്ത് ഇരുന്ന നായയുടെ സാന്നിധ്യമാണ് ദമ്പതികളെ അസ്വസ്ഥമാക്കിയത്. വെല്ലിംഗ്ടണിൽ നിന്നുള്ള ദമ്പതികൾ ജൂണിൽ ഒരു യൂറോപ്യൻ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തങ്ങളുടെ തൊട്ടടുത്ത സീറ്റില്‍ മറ്റൊരു യാത്രക്കാരൻ ഒരു നായയെ കൊണ്ടുവന്ന് ഇരുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'ആചാരപരമായ കൂട്ടക്കൊല'യെന്ന് പോലീസില്‍ അറിയിപ്പ്; പരിശോധിച്ചപ്പോള്‍ യോഗാ ക്ലാസിലെ 'ശവാസനം' !
നായയുടെ കനത്ത കൂർക്കംവലി ശബ്ദമാണ് ദമ്പതികളെ അസ്വസ്ഥമാക്കിയത്. ആദ്യം ഭര്‍ത്താവിന്റെ ഫോണില്‍ നിന്നാണ് ശബ്ദമെന്ന് കരുതി. എന്നാല്‍, പിന്നീട് അത് നായയുടെ ശ്വാസോച്ഛ്വാസമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഗിൽ പറഞ്ഞു. ഇതേ തുടര്‍ന്ന് തങ്ങളുടെ സീറ്റ് മാറ്റണമെന്ന് ദമ്പതികള്‍ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍, എക്കണോമി ക്ലാസില്‍ ഈ സമയം ഏറ്റവും പുറകിലുള്ള സീറ്റുകള്‍ മാത്രമായിരുന്നു ഒഴിവുണ്ടായിരുന്നത്. പുറകിലേ സീറ്റിലേക്ക് മാറാന്‍ ദമ്പതികള്‍ തയ്യാറായില്ല. തുടര്‍ന്ന് ദമ്പതികള്‍ തങ്ങളുടെ സീറ്റില്‍ തന്നെ ഇരുന്നു. പക്ഷേ, യാത്ര തുടരവേ നായയുടെ ശല്യം കൂടിക്കൂടിവന്നു. നായയുടെ കൂര്‍ക്കംവലി ശക്തമായി. ഇതിന് പുറമേ വാറൻ പ്രസിന്റെ കാല്ക്കീഴില് തല വച്ച് നായ കിടന്നത് അവരെ കൂടുതല്‍ അസ്വസ്ഥമാക്കി. സംഭവം ന്യൂസിലൻഡിലെ സ്റ്റഫ് മീഡിയ റിപ്പോർട്ട് ചെയ്തു. "അവന്റെ തല എന്റെ ഭർത്താവിന്റെ കാൽക്കീഴിലായിരുന്നു. എന്റെ ഭർത്താവ് ഷോർട്ട്സാണ് ധരിച്ചിരുന്നത്. മാത്രമല്ല, അവന്റെ ഉമിനീര് അദ്ദേഹത്തിന്റെ കാലിലാണ് വീണത്." ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് സിംഗപ്പൂർ എയർലൈൻസ് ദമ്പതികളോട് വിമാന യാത്രയ്ക്കിടെയുണ്ടായ അസൗകര്യത്തിൽ ക്ഷമാപണം നടത്തി. എന്നാല്‍, അവര്‍ ആവശ്യപ്പെടുന്ന പണം തിരികെ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക