70 വർഷം പഴക്കമുള്ള പ്രണയലേഖനം; എഴുതിയ ആളെ അന്വേഷിച്ച് 'പുതിയ ഉടമ' !

By Web Team  |  First Published Feb 14, 2024, 5:34 PM IST

സാൻ ഫ്രാൻസിസ്കോയിൽ നിന്ന് എഴുതിയ കത്തിൽ അതിന് മുമ്പ് ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ച അകല്‍ച്ചയ്ക്ക് ഹൃദയത്തോട് ചേര്‍ത്തി നിര്‍ത്തി അദ്ദേഹം ക്ഷമാപണത്തോടെ കത്ത് ആരംഭിക്കുന്നു.



2017-ൽ, റിക്ക് ട്രോജനോവ്സ്കി എന്നയാള്‍ യുഎസില്‍ ഒരു ഫാം ലേലത്തില്‍ പിടിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഫാം ഹൌസിലെ ഒരു ടൂള്‍ബോക്സ് പരിശോധിക്കുന്നതിനിടെ റിക്കിന് ഒരു കത്ത് ലഭിച്ചു. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ്, താന്‍ വരുമെന്നും പ്രണയിനിയെ വിവാഹം കഴിക്കുമെന്നും അറിയിച്ച്  കൊണ്ട് ആരോ എഴുതിയ ഒരു പ്രണയലേഖനമായിരുന്നു അത്. കത്തിലെ ഉള്ളടക്കം വായിച്ച റിക്ക് ഒരു പ്രതിജ്ഞ എടുത്തു. ഈ കത്തില്‍ എഴുതിയിരിക്കുന്ന പ്രണയജോഡികളെ കണ്ടെത്തുക. അതിനായി നിക്ക് സാമൂഹിക മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍. 

സ്വിഗ്ഗിയിൽ വ്യാജ ഡോമിനോ പിസ്സ സ്റ്റോറുകള്‍; ഇതൊക്കെ സര്‍വ്വസാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !

Latest Videos

70 വർഷം മുമ്പ് ആർമി കോർപ്പറൽ ആയിരുന്ന ഇർവിൻ ജി ഫ്ലെമിംഗ് എന്ന ആള്‍ എഴുതിയ പ്രണയ ലേഖനമായിരുന്നു അത്. ഗ്രാൻഡ് റാപ്പിഡ്‌സിൽ താമസിക്കുന്ന മേരി ലീ ക്രിബ്‌സ് എന്ന യുവതിയെ അഭിസംബോധന ചെയ്താണ് എഴുത്ത് ആരംഭിക്കുന്നത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് എഴുതിയ കത്തിൽ അതിന് മുമ്പ് ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ച അകല്‍ച്ചയ്ക്ക് ഹൃദയത്തോട് ചേര്‍ത്തി നിര്‍ത്തി അദ്ദേഹം ക്ഷമാപണത്തോടെ കത്ത് ആരംഭിക്കുന്നു. തന്നില്‍ മേരി ലീ ക്രിബ്‌സിനോട് അചഞ്ചലമായ പ്രണയമാണെന്നും സർവീസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ക്രിബ്സിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും ഫ്ലെമിംഗ് വൈകാരികമായി സൂചിപ്പിക്കുന്നു. കത്തിന്‍റെ ഉള്ളടക്കം വായിച്ച റിക്കിന് പിന്നെ ആ പ്രണയിനികള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ അതിയായ ആകാംഷയുണ്ടായി. കത്ത് അതിന്‍റെ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചേല്‍പ്പിക്കണമെന്ന് റിക്ക് തീരുമാനിച്ചു. 

ഏതോ കര്‍ഷകന്‍ അവശേഷിപ്പിച്ച വിരലടയാളം പോലൊരു ദ്വീപ് !

സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നിരവധി പേര്‍ ആവരുടെ പ്രണയം സഫലമായോ എന്ന് അന്വേഷിച്ചെത്തിയതും റിക്കിനെ ആവേശം കൊള്ളിച്ചു. വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കപ്പെട്ടു. ഇതൊരു യഥാർത്ഥ പ്രണയകഥ പോലെയാണ്. ഇക്കാലത്ത് ആളുകൾ ഇങ്ങനെയല്ല എഴുതുന്നത്.  ഇത് ഏതാണ്ട് കവിത പോലെയാണ്." കത്തിനെ കുറിച്ച് സംസാരിക്കവെ റിക്ക്  WXMI-TV-യോട് പറഞ്ഞു.  "എനിക്ക് അതിൽ ഒരു പ്രയോജനവുമില്ല, എന്നാല്‍ അതില്‍ ഉൾപ്പെടുന്ന ആളുകളെ, കുട്ടികളെ കണ്ടെത്താൻ കഴിയുമെങ്കിൽ, അത് അവർക്ക് ശരിക്കും അത്ഭുതമാകുമെന്ന് ഞാൻ കരുതുന്നു." റിക്ക് കൂട്ടിച്ചേര്‍ത്തു. ഈ വാലന്‍റൈന്‍ ദിനത്തിലെങ്കിലും ആ പ്രണയിനികള്‍ക്ക് ഒന്നാകാന്‍ കഴിയട്ടെ എന്ന് നിരവധി പേരാണ് ആശംസിച്ചത്. യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തും വരെ തന്‍റെ അന്വേഷണം തുടരുമെന്ന് റിക്കും പറയുന്നു. 

എംആർഐ സ്കാൻ റൂമിനുള്ളിൽ നിന്ന് തോക്ക് പൊട്ടി; അഭിഭാഷകന് ദാരുണാന്ത്യം !


 

click me!