28 കിലോമീറ്റര്‍ യാത്രയ്ക്ക് തന്‍റെ കൈയില്‍ നിന്നും 1200 രൂപ വാങ്ങിയെന്ന് ആരോപിച്ച് ഗോവക്കാരെ മുഴുവന്‍ ചീത്തവിളിച്ചയാളെ നെറ്റിസണ്‍സ് നിശിതമായി വിമര്‍ശിച്ചു.
ഗോവന്‍ സന്ദര്‍ശാനന്തരം വാഗറ്റോറില്‍ നിന്ന് മോപ്പ എയര്‍പോര്‍ട്ടിലേക്ക് ക്യാബില്‍ യാത്ര ചെയ്തതിന് തന്‍റെ കൈയില്‍ നിന്നും 1200 വാങ്ങിയെന്ന് ട്വിറ്ററില്‍ പരാതി ഉന്നയിച്ചയാളെ വിമര്‍ശിച്ച് നെറ്റിസണ്‍സ്. വാഗറ്റോറില്‍ നിന്ന് മോപ്പ എയര്‍പ്പോട്ടിലേക്ക് 25 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്തതതിന് തന്‍റെ കൈയില്‍ നിന്നും 1200 രൂപ വാങ്ങിച്ചെന്ന് ആരോപിച്ച് ട്വിറ്ററില്‍ കുറിപ്പെഴുതിയ Shivam Vahia, മുഴുവന്‍ ഗോവക്കാരെയും വാക്കുളിലൂടെ അപഹസിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെന്നും പറഞ്ഞ് നെറ്റിസണ്‍സ് രംഗത്തെത്തിയത്.
“ഇക്കാര്യത്തില്‍ ഗോവക്കാർ തെണ്ടികളാണ്. കഠിനാധ്വാനം ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. പുറത്തുള്ളവർ തങ്ങളുടെ ശാന്തത നശിപ്പിച്ചുവെന്ന് അവര്‍ കരയുന്നു. അതേ സമയം അവര്‍ മാഫിയയെ അംഗീകരിക്കുന്നു. നിങ്ങളുടെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തിലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഭക്ഷണം നൽകുന്ന പ്ലേറ്റിൽ ഷിറ്റ് ചെയ്യരുത്, ” കൂടുതല്‍ പണം വാങ്ങിയെന്ന് ആരോപിച്ച് ശിവം വാഹിയ രൂക്ഷമായ ഭാഷയില്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എഴുതി. പിന്നാലെ ശിവത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ തന്‍റെ നിലപാട് ന്യായീകരിക്കാന്‍ ശിവം നിരവധി വാദങ്ങള്‍ ഉന്നയിച്ചു.
Paying ₹1200 for a cab from Vagator to Mopa Airport.
Goans are assholes when it comes to this. They want to do no hard work, cry that outsiders have spoiled their calm, and at the same time endorse a mafia.
Your economy works on tourism. Don't shit on the plate that feeds you.
'മകള്‍ സ്വന്തമായി സ്കൂള്‍ ഉച്ച ഭക്ഷണമുണ്ടാക്കണം, ഇല്ലെങ്കില്‍ പട്ടിണി കിടക്കു'മെന്ന് അമ്മ; വിമര്‍ശനം
വിനോദ സഞ്ചാരികള്‍ക്ക് ഗോവ പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്ന ദിവസം വിദൂരമല്ലെന്നും ഒരുതരം അർദ്ധ വിസയായിരിക്കുമിതെന്നും സംസ്ഥാന പോലീസിന് ഈ ഭീഷണി നേരിടാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരിഷ്‌കാരങ്ങൾ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡൽഹിക്ക് കൂടുതൽ ശക്തികൾ അയയ്‌ക്കേണ്ടതുണ്ട്,” അദ്ദേഹം തുടർന്നു. ശിവം തന്‍റെ ന്യായീകരണവുമായി മുന്നോട്ട് പോയതോടെ കൂടുതല്‍ പേര്‍ അദ്ദേഹത്തെ എതിര്‍ത്ത് രംഗത്തെത്തി. ഗോവക്കാരെ ഇഷ്ടമല്ലെങ്കില്‍ വേറെ എവിടേയ്ക്കെങ്കിലും പോകാന്‍ ചിലര്‍ ഉപദേശിച്ചു. 'വാഗേറ്റർ മുതൽ മോപ്പ വരെ 28 കി.മീ. മുംബൈയിൽ, BKC-ൽ നിന്ന് എയർപോർട്ടിലേക്കുള്ള ദൂരം 3.6 കിലോമീറ്ററാണ്, എന്നിട്ടും ഞങ്ങൾ ഇതേ 1200 രൂപ നൽകുന്നു. ( ട്വിറ്ററിൽ അതിനെക്കുറിച്ച് കരയാതെ ) കഥയുടെ ധാർമ്മികത: നിങ്ങൾക്ക് താങ്ങാൻ കഴിയുന്നില്ലെങ്കിൽ ഗോവയിലേക്ക് വരരുത്," ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. “ഗോവക്കാർ തെണ്ടികളാണെങ്കിൽ, ദയവായി ഗോവയിൽ നിന്ന് മാറിനിൽക്കുക. ഞങ്ങളുടേതല്ലാത്ത കാര്യങ്ങൾക്ക് ഞങ്ങളെ ചീത്ത പറയാത്തവരും ഞങ്ങളെ തെണ്ടികൾ എന്ന് വിളിക്കാത്തവരുമായ വിനോദ സഞ്ചാരികളാണ് ഞങ്ങൾക്ക് വേണ്ടത്. ” വേറൊരു വായനക്കാരന്‍ എഴുതി.