പലരും അവിശ്വാസം പ്രകടിപ്പിച്ചെങ്കിലും വീഡിയോയില്‍ ഒരു കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നില്‍ക്കുന്ന വരന്‍റെ കഴുത്തില്‍ അണിഞ്ഞിരുന്ന നോട്ട് മാല താഴെ നിലത്ത് ഇഴയുന്ന നിലയിലായിരുന്നു.
വിവാഹ മോചനങ്ങളും പുനര്‍വിവാഹങ്ങളും ലോകമെങ്ങും കൂടിയെങ്കിലും ഇന്നും വിവാഹം ഒരാളുടെ ജീവത്തിലെ ഏറ്റവും പ്രധാനപ്പെട്ട മംഗള കര്‍മ്മമാണെന്ന വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടില്ല. അതിനാല്‍ തന്നെ വിവാഹം ആര്‍ഭാടപൂര്‍വ്വമാക്കാനും തന്‍പ്രമാണിത്തം കാണിക്കാനുള്ള വേദിയായും ഇന്നും പലരും ഉപയോഗിക്കുന്നു. ചിലര്‍ വിവാഹം വിദേശങ്ങളിലെ പ്രത്യേക വേദികളിലേക്ക് മാറ്റുമ്പോള്‍ മറ്റ് ചിലര്‍ വിവാഹാഘോഷത്തിനായി ദിവസങ്ങളും കോടികളും തന്നെ ചെലവാക്കുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വീഡിയോ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കണ്ണ് തള്ളി. വരന്‍ ധരിച്ച മാലയായിരുന്നു കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്. ഒന്നും രണ്ടുമല്ല, 20 ലക്ഷം രൂപ വില വരുന്ന 500 ന്‍റെ നോട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നോട്ട് മാലയായിരുന്നു വരന്‍ ധരിച്ചത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പലരും അവിശ്വാസം പ്രകടിപ്പിച്ചെങ്കിലും വീഡിയോയില്‍ ഒരു കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നില്‍ക്കുന്ന വരന്‍റെ കഴുത്തില്‍ അണിഞ്ഞിരുന്ന നോട്ട് മാല താഴെ നിലത്ത് ഇഴയുന്ന നിലയിലായിരുന്നു. ഏതാണ്ട് രണ്ട് നില വീടിനേക്കാള്‍ ഉയരത്തിലുള്ള നോട്ട് മാലയായിരുന്നു വരന്‍ ധരിച്ചിരുന്നത്. 500 ന്‍റെ നോട്ടുകള്‍ പ്രത്യേക രീതിയില്‍ കോര്‍ത്ത് കെട്ടിവച്ച നിലയിലായിരുന്നു മാല നിര്‍മ്മിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമത്തിലെ നിരവധി പേരും വരന്‍റെ നോട്ട് മാല കാണാനായി എത്തിയിരുന്നു. ഹരിയാനയിലെ ഖുറേഷിപൂർ ഗ്രാമത്തിൽ നടന്ന ഏതോ വിവാഹത്തിന്‍റെ വീഡിയോയാണിതെന്ന് കരുതുന്നു.
'അഭ്യാസി തന്നെ'; എട്ട് നില കെട്ടിടത്തില്‍ നിന്നു അനായാസം ഇറങ്ങുന്നയാളുടെ വീഡിയോ വൈറല്‍ !
dilshadkhan_kureshipur എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം നാല് ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തപ്പോള്‍ ഏതാണ്ട് 20 ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വരന്‍റെ സമ്പത്ത് തെളിയിക്കുന്നതായിരുന്നെങ്കിലും നോട്ട് മാല ധരിച്ചതിനെ പലരും വിമര്‍ശിച്ചു. ചിലര്‍ അത് വ്യാജ നോട്ടുകളാണെന്ന് ആരോപിച്ചു. 'ഇത് ധരിച്ച് വരന്‍ ഏങ്ങനെ നടക്കും' എന്ന് ചിലര്‍ ആശങ്കപ്പെട്ടു. "ആദായനികുതി വകുപ്പിനെ അറിയിക്കണം,” എന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. ഇന്ത്യയില്‍ ഇപ്പോഴും നോട്ടുമാലകള്‍ സമ്പത്തിന്‍റെ പ്രതീകമാണ്. എന്നാല്‍ ആര്‍ബിഐയുടെ നിയമമനുസരിച്ച് രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ മാലകളോ അലങ്കാരങ്ങളോ നിര്‍മ്മിക്കുന്നത് കുറ്റകരമാണ്.
വീട് വൃത്തിയാക്കാതിരിക്കുക, പത്രം കഴുകാതെ വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തി ചൈന !