ആദ്യപ്രസവത്തിന് ഡോക്ടർമാർ സൂചി വയറ്റിൽ മറന്നു, കണ്ടെത്തിയത് രണ്ടാം പ്രസവത്തിൽ; പരിക്കുകളോടെ കുഞ്ഞ് ആശുപത്രിയിൽ

By Web Desk  |  First Published Jan 7, 2025, 12:27 PM IST

ആദ്യ കുട്ടിയുടെ പ്രസവത്തിന് പിന്നാലെ കഠിനമായ വയറ് വേദന അനുഭവപ്പെട്ടെങ്കിലും അത് ശസ്ത്രക്രിയയുടെ വേദനയാണെന്നും പതുക്കെ മാറുമെന്നായിരുന്നു ഡോക്ടർമാര്‍ യുവതിയോട് പറഞ്ഞത്. 



പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ സ്ത്രീയുടെ വയറ്റിൽ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ട് വർഷങ്ങൾക്ക് ശേഷം, അതും രണ്ടാമത്തെ പ്രസവ സമയത്ത്. മധ്യപ്രദേശിലെ രേവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രസവിച്ച സ്ത്രീയാണ്, ഡോക്ടർമാർക്ക് തന്‍റെ വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടയിൽ തുന്നാൻ ഉപയോഗിച്ച സൂചി ഉപേക്ഷിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്.

ആദ്യ പ്രസവ സമയത്ത് യുവതിയുടെ വയറിനുള്ളിൽ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ട് വർഷങ്ങൾക്ക് ശേഷം അവരുടെ രണ്ടാമത്തെ പ്രസവസമയത്ത് ആണെന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി. പ്രസവസമയത്ത് ഈ പിൻ നവജാതശിശുവിനെ മുറിവേൽപ്പിക്കുകയും കുഞ്ഞിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. പരിക്കുകളെ തുടർന്ന് കുഞ്ഞ് ഇപ്പോൾ വെന്‍റിലേറ്ററിലാണ്.

Latest Videos

രേവയിലെ ഘോഘർ പ്രദേശവാസിയായ ഹിനാ ഖാൻ എന്ന യുവതിയും കുടുംബാംഗങ്ങളുമാണ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2023 മാർച്ച് 5 -നാണ് രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഹിനാ ഖാൻ തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയ്ക്കും കുഞ്ഞിനും തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇരുവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി. 

മകനോട് കാമുകിയെ ഉപേക്ഷിക്കാൻ നിർബന്ധിച്ചു, പിന്നാലെ അച്ഛൻ വിവാഹം കഴിച്ചു; പക്ഷേ, മറ്റൊരു കേസിൽ വധശിക്ഷ

എന്നാൽ, വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വാഹനത്തിൽ വച്ച് ഹിനാ ഖാന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയായെങ്കിലും പ്രസവ സമയത്തെ തുന്നലുകളുടെ വേദനയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറയുമെന്നും ഡോക്ടർമാർ ഉറപ്പ് നൽകി വിട്ടയച്ചു. കാലക്രമേണ വയറിലെ തുന്നൽ നൂല് അലിഞ്ഞ് ഇല്ലാതാകുമെന്നും ഡോക്ടർമാർ യുവതിയോട് പറഞ്ഞു.

'കുട്ടിക്കാലത്തെ സ്വപ്നം, ഒടുവിൽ യാഥാർത്ഥ്യമായി'; പ്രീമിയർ പത്മിനി സ്വന്തമാക്കിയതിനെ കുറിച്ച് യുവതി, വീഡിയോ

രണ്ട് വർഷത്തിന് ശേഷം ജില്ലാ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തിനായി ഹിനാ ഖാൻ എത്തി.   പ്രസവസമയത്ത്, നവജാത ശിശുവിനൊപ്പം ഒരു ശസ്ത്രക്രിയ സൂചിയും ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.  സൂചിയുടെ സാന്നിധ്യം മൂലം ഗർഭകാലം മുഴുവൻ കഠിനമായ വേദനയാണ് ഇവർക്ക് സഹിക്കേണ്ടി വന്നത്. സൂചി ശരീരത്തിൽ കൊണ്ട് നവജാതശിശുവിനും നിരവധി പരിക്കുകൾ ഏറ്റെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ശരീരം നിറയെ വരഞ്ഞ് മുറിവേറ്റ നിലയില്‍ കുഞ്ഞ് ഇപ്പോഴും ആശുപത്രി വെന്‍റിലേഷനില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

'ഞാന്‍ സമ്പന്നനാണ്, പക്ഷേ, എന്ത് ചെയ്യണമെന്ന് അറിയില്ല'; 8000 കോടി രൂപ ആസ്തിയുള്ള ഇന്ത്യൻ വംശജന്‍റെ കുറിപ്പ്
 

click me!