മനുഷ്യന്‍ തള്ളിയ മാലിന്യം അതിമനോഹരമായ ഒരു ബീച്ചാക്കി തിരിച്ച് നല്‍കി പ്രകൃതി; ഇത് ഗ്ലാസ് ബീച്ചിന്‍റെ കഥ

By Web Team  |  First Published Apr 1, 2024, 2:39 PM IST

വളരെ ചുരുങ്ങിയ വര്‍ഷത്തിനിടെ തന്നെ ഗ്ലാസ് മാലിന്യം തള്ളുന്നതിന്‍റെ വലിയൊരു കേന്ദ്രമായി ബീച്ച് മാറി.  1967 ആയപ്പോഴേക്കും ഇവിടെ വലിയ മൂന്ന് മാലിന്യം തള്ളൽ കേന്ദ്രങ്ങള്‍ വരെ ഉണ്ടായിരുന്നു.



കാലിഫോർണിയയിലെ ജനപ്രിയ വിനോദ സഞ്ചാര  കേന്ദ്രങ്ങളിലൊന്നാണ് ഗ്ലാസ് ബീച്ച്. ഈ കടൽത്തീരം കാണാൻ അനേകം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. കടൽത്തീരം നിറഞ്ഞു കിടക്കുന്ന സ്ഫടിക കല്ലുകളാണ് ഈ ബീച്ചിലെ പ്രധാന ആകർഷണം. എന്നാൽ പൂർണ്ണമായും പ്രകൃതി നിർമിതമല്ല ഈ ഗ്ലാസ് ബീച്ച് (Glass Beach). അതിന് പിന്നിൽ മനുഷ്യന്‍ വലിച്ചെറിഞ്ഞ വലിയൊരു മാലിന്യത്തിന്‍റെ കഥയുണ്ട്. 

ഈ ബീച്ചിന്‍റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഫോർട്ട് ബ്രാഗ് മേഖലയിലെ നിവാസികളെ സംബന്ധിച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഈ ബീച്ച് മാലിന്യവസ്തുക്കൾ വലിച്ചെറിയാനുള്ള ഒരു കേന്ദ്രം മാത്രമായിരുന്നു. കുപ്പിച്ചില്ലുകളായിരുന്നു ഈ മാലിന്യത്തിലെ നല്ലൊരു പങ്കും. വളരെ ചുരുങ്ങിയ വര്‍ഷത്തിനിടെ തന്നെ ഗ്ലാസ് മാലിന്യം തള്ളുന്നതിന്‍റെ വലിയൊരു കേന്ദ്രമായി ബീച്ച് മാറി.  1967 ആയപ്പോഴേക്കും ഇവിടെ വലിയ മൂന്ന് മാലിന്യം തള്ളൽ കേന്ദ്രങ്ങള്‍ വരെ ഉണ്ടായിരുന്നു. ഈ സമയമായപ്പോഴേക്കും പ്രദേശവാസികള്‍ക്കിടയില്‍ കടലില്‍ മാലിന്യം, പ്രത്യേകിച്ചും ഗ്ലാസ് പോലുള്ളവ തള്ളുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണ ക്യാംപെയ്നുകള്‍ ആരംഭിച്ചിരുന്നു. 

Latest Videos

ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി; ഒപ്പം അളവറ്റ നിധി, 68 പുരുഷന്മാർ, 16 സ്ത്രീകൾ, 12 കുതിരകളുടെ അസ്ഥികൂടവും

ആദ്യമൊന്നും പ്രദേശവാസികള്‍ സഹകരിച്ചില്ലെങ്കിലും പോകെ പോകെ പ്രദേശവാസികള്‍ കടലിലേക്ക് മാലിന്യം തള്ളുന്നത് നിര്‍ത്തി. പിന്നീട് വര്‍ഷങ്ങളോളും ബീച്ച് വെറുതെ കിടന്നു. ഇതിനിടെ മാലിന്യത്തിലെ ജൈവവസ്തുക്കള്‍ വിഘടിച്ച് കടലില്‍ ലയിച്ചു. ഗ്ലാസുകള്‍ മാത്രം അവശേഷിച്ചു. അപ്പോഴും ആളുകള്‍ക്ക് ബീച്ചിലേക്ക് ഇറങ്ങാന്‍ പറ്റുമായിരുന്നില്ല. കാരണം കുപ്പിച്ചില്ല് കുത്തികേറുമെന്നത് തന്നെ. പിന്നെയും പതിറ്റാണ്ടുകള്‍ ബീച്ച് അങ്ങനെ തിരയെണ്ണിക്കഴിഞ്ഞു. ഓരോ തിരയും തീരത്തെ ഗ്ലാസ് കഷ്ണങ്ങളെ തൂത്തും തലോടിയും കടന്ന് പോയി. ഓരോ തിരയിലും പെട്ട് ഉരുണ്ടും മറിഞ്ഞും ഗ്ലാസുകള്‍ക്ക് പതിക്കെ രൂപമാറ്റം വന്നു തുടങ്ങി. ഒടുവില്‍ അവ ഇന്ന് കാണുന്ന തരത്തില്‍ വിവിധ നിറത്തിലുള്ള ഗ്ലാസ് പരലുകളായി മാറി. 

17 -ൽ വിവാഹം, 18 -ൽ അമ്മ, 34 -ാം വയസിൽ മുത്തശ്ശിയും; വൈറലായി സിംഗപ്പൂരിലെ സോഷ്യൽ മീഡിയ ഇൻഫ്ലവൻസർ

കാലം, മനുഷ്യന്‍ തള്ളിയ മാലിന്യത്തെ മനോഹരമായ ഒരു കാഴ്ചയാക്കി മനുഷ്യന് തന്നെ തിരിച്ച് നല്‍കി. ഇന്ന് ഫോട്ടോയെടുക്കാനും വിനോദ സഞ്ചാരത്തിനുമായി ആളുകള്‍ ബീച്ചിലേക്കെത്തുന്നു. എന്നാല്‍ ബീച്ചില്‍ നിന്ന് ഓര്‍മ്മയ്ക്കായി ഒരു ഗ്ലാസ് പരലെടുക്കാമെന്ന് കരുതിയാല്‍ കുടുങ്ങും. കാരണം അവ എടുത്ത് കൊണ്ട് പോകുന്നതോ എതെങ്കിലും തരത്തില്‍ നശിപ്പിക്കുന്നതോ ഇന്ന് കുറ്റകരമാണ്. അതെ, ഗ്ലാസ് ബീച്ച് ഇന്ന് ഒരു സംരക്ഷിത മേഖലയാണ്. 'കുപ്പയ്ക്കുള്ളിലെ മാണിക്യ'മെന്ന് വേണമെങ്കിൽ ഇന്ന് ഈ​ ​ഗ്ലാസ് ബീച്ചിനെ വിശേഷിപ്പിക്കാവുന്നതാണ്. യുഎസിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കലിഫോർണിയ. യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനവും ഏറ്റവും വലിയ മൂന്നാമത്തെ സംസ്ഥാനവും ഇതുതന്നെയാണ്. കാലിഫോർണിയയെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നതിൽ, പഴയ മാലിന്യ കേന്ദ്രം ഇന്ന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒന്നര കോടി ടിപ്പ്, ആറ് കോടി വേറ്റിംഗ് ചാര്‍ജ്ജ്; 62 രൂപയുടെ ഓട്ടത്തിന് ഊബർ നല്‍കിയ ബില്ല് 7 കോടിയുടേത്
 

click me!