വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി

By Web Team  |  First Published Jan 5, 2024, 4:05 PM IST

 തന്‍റെ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴി തുറന്നതിൽ സന്തോഷം ഉണ്ടെന്നും അതിന് ശേഷം തന്‍റെ നിരവധി പാശ്ചാത്യ സുഹൃത്തുക്കളും എൻആർഐകളും ഇന്ത്യയിലെ ഏതാനും നല്ല ആളുകളും തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ 'ആഴ്ചയിലെ 70 മണിക്കൂർ പ്രവൃത്തി' എന്ന അഭിപ്രായ പ്രകടനം മാസങ്ങള്‍ക്ക് മുമ്പ് ഏറെ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. കഴിഞ്ഞ വർഷം പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ഭരണ നിർവഹണത്തിൽ അക്കാര്യം വിലയിരുത്തിയതും എടുത്ത് പറയേണ്ടതാണ്. ഈ പരാമർശം ഇന്ത്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചർച്ചകൾക്ക് തുടക്കമിടുകയും ഒപ്പം ശക്തമായ വിമർശനങ്ങൾ ഉയരുകയും ചെയ്തു. അതേസമയം നിരവധി ബിസിനസ് സ്ഥാപനങ്ങൾ അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് യോജിച്ച് രംഗത്തി. ആ പ്രശ്നങ്ങള്‍ ഒന്ന് അടങ്ങിയപ്പോള്‍ തന്‍റെ പരാമർശത്തെ വീണ്ടും ന്യായീകരിച്ച് കൊണ്ട് ഇന്ത്യയിലെ യുവാക്കൾ 70 മണിക്കൂർ ജോലി ചെയ്യണമെന്ന പ്രസ്താവന അദ്ദേഹം ആവർത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിഎൻബിസി-ടിവി 18-ന് നൽകിയ അഭിമുഖത്തിലാണ് നാരായണ മൂർത്തി തന്‍റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കൃഷി, ഫാക്ടറി ജോലികൾ പോലുള്ള തൊഴിലുകൾ ആവശ്യമുള്ള ഈ രാജ്യത്ത് കഠിനാധ്വാനം അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. തന്‍റെ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴി തുറന്നതിൽ സന്തോഷം ഉണ്ടെന്നും അതിന് ശേഷം തന്‍റെ നിരവധി പാശ്ചാത്യ സുഹൃത്തുക്കളും എൻആർഐകളും ഇന്ത്യയിലെ ഏതാനും നല്ല ആളുകളും തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി, വൈറലായി വീഡിയോ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by CNBC-TV18 (@cnbctv18india)

'മുറിച്ചിട്ടാലും മുറികൂടുന്നവര്‍';; മരണശേഷവും ശരീരം ചലിപ്പിക്കാൻ സാധിക്കുന്ന ജീവികളെ അറിയുമോ?

കൃഷിക്കാരും ഫാക്ടറി ജോലിക്കാരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കഠിനാധ്വാനം ചെയ്യുന്നത് ഇന്ത്യയിൽ സാധാരണമാണ്. കായികമായി ജോലി ചെയ്യുന്നവർക്കാണ് പലപ്പോഴും കഠിനാധ്വാനം കൂടുതൽ. വിദ്യാഭ്യാസത്തിന് വലിയ ഇളവുകളും സൗകര്യവും നേടുന്നവർ സർക്കാരിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാകണം. ഇന്ത്യയിലെ സാധാരണക്കാർക്ക് വേണ്ടിയായിരിക്കണം ഈ കഠിനാധ്വാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആഴ്ചയിൽ ആറര ദിവസം ജോലി ചെയ്തിരുന്നതായും എല്ലാ ദിവസവും രാവിലെ ആറരയ്ക്ക് ഓഫീസിൽ എത്തി വൈകിട്ട് ആറര വരെ ജോലി ചെയ്യുമായിരുന്നുവെന്നും ചില ദിവസങ്ങളിൽ ഇത് രാത്രി 8:30 വരെ നീണ്ടു പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ദേഖോ അപ്‍നാ ദേശ്' മോദിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾ പങ്കുവച്ച് അനിൽ ആന്‍റണി; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

click me!