അതിപുരാതനമായ നിഗൂഢമായ ഭാഷയില്‍ കൊത്തിവച്ചതെന്താണെന്ന് ഒടുവില്‍ ഗവേഷകര്‍ കണ്ടെത്തി. മനുഷ്യന്‍റെ സംസ്കാരിക, ഭാഷാ ചരിത്രത്തിന് വിലപ്പെട്ട സംഭാവനയാണ് ഈ ശില്പം നല്‍കിയത്.
അജ്ഞാതമായ ഏതോ പുരാതന ഗോത്രത്തിന്‍റെ രഹസ്യങ്ങള്‍ എഴുതിയ ഏതാണ്ട് 2,000 വര്‍ഷം പഴക്കമുള്ള ഒരു കൈപ്പത്തി പുരാവസ്തു ഗവേഷകര്‍ വടക്കന്‍ സ്പെയിനില്‍ നിന്നും കണ്ടെത്തി. ഈ കൃത്രിക കൈപ്പത്തി വെങ്കലത്തിലാണ് നിര്‍മ്മിച്ചത്. 'ദി ഹാൻഡ് ഓഫ് ഇരുലെഗി' (The Hand of Irulegi) എന്ന് പേരിട്ടിരിക്കുന്ന ഈ കൃത്രിമ കൈപ്പത്തിയില്‍ ആധുനിക ബാസ്‌ക് ഭാഷയുമായി അടുത്ത ബന്ധമുള്ള പാലിയോഹിസ്‌പാനിക് ഭാഷകളുടെ ചിഹ്നങ്ങളെ പ്രതിനിധീകരിക്കുന്ന നാല് വരി കൊത്തിവച്ചിരുന്നു. ഇരുലെഗി 2021 ല്‍ കണ്ടെത്തിയെങ്കിലും അതിലെഴുതിയത് എന്താണെന്നോ ഇത് എന്തിനാണ് ഉപയോഗിച്ചിരുന്നതെന്നോ അറിയില്ലായിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷം നടത്തിയ പഠനത്തിലൂടെ ഇരുലെഗിയുടെ ഉപയോഗം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
കൃത്രിമ കൈ അക്കാലത്തെ വീടുകളുടെ ചുമരില്‍ തറയ്ക്കാനായി നിര്‍മ്മിച്ചതാകാമെന്ന് പുരാവസ്തു ഗവേഷകര്‍ കരുതുന്നു. കാരണം കൈപ്പത്തിയുടെ താഴെയായി ഒരു ദ്വാരം നിര്‍മ്മിക്കപ്പെട്ടിരുന്നു. ഇത് ആണിയടിക്കാനുള്ള ഇടമാണെന്ന് കരുതുന്നു. വീട്ടിലേക്ക് വരുന്നവര്‍ക്ക് കാണാനായി ഈ കൃത്രിമ കൈപ്പത്തി പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കാം. ഈ വെങ്കല നിര്‍മ്മിതിയിലെ ലിഖിതങ്ങള്‍ കൊത്തിയുണ്ടാക്കിയതാണ്. ഇതാനായി ഇരുമ്പു കൊണ്ടുള്ള ആയുധം ഉപയോഗിച്ചിരിക്കാമെന്നും പുരാവസ്തു ഗവേഷകര്‍ കണക്ക് കൂട്ടുന്നു. ലിഖിതങ്ങളിലെ ആദ്യപദമായ 'സോറിയോനെകു'വിന് (sorioneku) 'സൗഭാഗ്യം' എന്നർഥമുള്ള 'സോറിയോനെക്കോ' (zorioneko) എന്ന ബാസ്‌ക് പദവുമായി ബന്ധമുണ്ടെന്നും പുരാവസ്തു ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. വീട്ടിലേക്ക് ഭാഗ്യം എത്തുന്നതിനോ ആപത്തുകളെ അകറ്റുന്നതിനോ വേണ്ടിയോ നിര്‍മ്മിക്കപ്പെട്ടതാകാം. അതല്ലെങ്കില്‍, തടവുകാരുടെ വലതു കൈകൾ ആചാരത്തോടെ വെട്ടിമാറ്റുന്ന പുരാതന ഐബീരിയൻ (Iberian) രീതിയുമായി ഇതിന് ബന്ധമുണ്ടാകാം. സാംസ്കാരികമായും ആചാരപരമായും ഇത് ഏറെ വിലപിടിപ്പുള്ള വസ്തുവാണെന്ന് ചിലര്‍ വാദിക്കുന്നു.
19,000 രൂപയ്ക്ക് 'യുഎസില്‍ നിന്ന് മുംബൈ'യിലേക്ക് വിമാനം; ടിക്കറ്റ് വില കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി
അതേസമയം, ഈ വെങ്കല നിര്‍മ്മിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ പഠനത്തില്‍, 'ഒരു വീടിന്‍റെ പ്രവേശന കവാടത്തില്‍ കണ്ടെത്തിയ ഈ പുരാവസ്തുവില്‍ കൊത്തിവച്ച വാചകം, ദുഷ്ട ശക്തികളെ വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ആചാരത്തിന്‍റെ ഭാഗമായി എഴുതപ്പെട്ടതാണെന്ന് അവകാശപ്പെട്ടു. ആധുനിക ബാസ്‌ക് ഭാഷയുമായി ലിഖിതത്തിന് അടുത്ത ബന്ധമുണ്ടെന്നും വാസ്‌കോണിക് എപ്പിഗ്രാഫിയുടെ ആദ്യ ഉദാഹരണമാണ് ഇതെന്നും പഠനത്തില്‍ പ്രതിപാദിക്കുന്നു. ലിഖിത കൈയുടെ കണ്ടെത്തല്‍ 2,000 വര്‍ഷം മുമ്പ് തന്നെ വാസ്‌കോണുകൾ സാക്ഷരരായിരുന്നുവെന്നതിന്‍റെ തെളിവ് കൂടിയാണ്. ഈ കണ്ടെത്തൽ സ്പെയിനിന്‍റെ സമ്പന്നമായ വൈക്കിംഗ് ചരിത്രത്തെക്കുറിച്ച് ആഴത്തിൽ തെളിവ് നല്‍കുന്നു. ഒപ്പം അതിന്‍റെ ഭൂതകാലത്തെ രൂപപ്പെടുത്തിയ വൈവിധ്യത്തെയും ചൂണ്ടിക്കാണിക്കുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഇരുമ്പു യുഗ കാലത്ത് തന്നെ സ്പെയിനില്‍ ഭാഷയും അക്ഷരങ്ങളും വികസിക്കപ്പെട്ടിരുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള കണ്ടെത്തലാണ്. സ്പെയിന്‍റെ കാര്യത്തില്‍ ഇത്രയും വലിയൊരു പാരമ്പര്യത്തിന്‍റെ തെളിവ് ലഭിക്കുന്നത് ആദ്യമായാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.